Monday 13 April 2009

മീരയുടെ ക്രൌഞ്ചപ്പക്ഷികള്‍

പ്രണയം അനശ്വരമാണ്. അതിനു അതിര്‍ വരമ്പുകള്‍ ഇല്ലാത്തതും ഈ ഭൂമിയില്‍ ഏതൊരു മനുഷ്യനും അവകാശപ്പെട്ടതുമാണ്. പ്രണയത്തെ തകര്‍ക്കാനാവില്ല. മരണം പോലും അതിനു മുന്നില്‍ അടിയറവു പറഞ്ഞിട്ടേ ഉള്ളൂ.

ഈ പോസ്റ്റ് പ്രണയത്തെ കുറിച്ചല്ല. ഏതൊരു വിഷയത്തെയും സ്വന്തം അജന്‍ഡക്ക് ഉപോല്‍ബലകമാകും വണ്ണം വളച്ചൊടിക്കാനും വ്യാഖ്യാനിക്കനുമുള്ള ചില എഴുത്തുകാരുടെ പ്രാവീണ്യത്തെക്കുറിച്ചാണ്

2009 മാര്‍ച്ച് ഒന്നിന് 'ദ ഹിന്ദു' വില്‍ പ്രസിദ്ധീകരിച്ച ' Witness to a kidnaping ' എന്ന ലേഖനത്തെയും അതിന്റെ ഉദ്ദേശ്യശുദ്ധിയേയും കുറിച്ച് ഉയര്‍ത്തുന്ന സംശയങ്ങള്‍ ആണ്. ന്യു ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു ഇന്‍സ്ടിട്യൂറ്റ് ഓഫ് അഡ്വാന്‍സ് സ്റ്ടീസില്‍ ഫെല്ലോയും അറിയപ്പെടുന്ന എഴുത്തുകാരിയും ആയ ശ്രീമതി മീരാ നന്ദ ആണ് ലേഖിക. അവര്‍ നേരിട്ട് കണ്ട ഒരു തട്ടികൊണ്ട്‌ പോകല്‍ സംഭവവും ലേഖികയുടെ ഇടപെടലും അതെ തുടര്‍ന്ന്‍ അവരുടെ ചില കണ്ടെത്തലുകളും.

link: http://www.hindu.com/mag/2009/03/01/stories/2009030150010100.htm



കഥ ചുരുക്കത്തില്‍ ഇങ്ങനെ :

ചണ്ടീഗര്‍ ഹൈക്കോടതിക്കടുത്ത് കൂടി നടന്നു പോകുകയായിരുന്ന മീരാനന്ദയുടെ കണ്മുന്നില്‍നിന്നും ഇരുപതു വയസ്സോളം പ്രായം വരുന്ന ഒരു പെണ്‍കുട്ടിയെ വാനില്‍ വന്ന ഏതാനും പേര്‍ തട്ടികൊണ്ട്‌ പോകുന്നു. വാഹനത്തിന്റെ നമ്പര്‍ പോലും പകര്‍ത്തിയെടുക്കാന്‍ കഴിയാത്ത ഇച്ഛാഭംഗത്തില്‍ അവര്‍ നില്‍ക്കുമ്പോള്‍ മറ്റാളുകളും ഓടിക്കൂടി . താഴെ വീണുപോയ ആ കുട്ടിയുടെ ബാഗുമായി പോലീസ് സ്റ്റേഷനില്‍ പോകാന്‍ തുടങ്ങി. ഉടനെ ഒരു സിഖ് വൃദ്ധന്‍ അവിടെ എത്തിച്ചേരുകയും ഇപ്രകാരം പറയുകയും ചെയ്തു.

" നിങ്ങള്‍ ഭയപ്പെടണ്ട. അത് ഒരു കുടുംബ കാര്യമാണ്. ഞാന്‍ അവളുടെ പിതാവാണ്. അവളെ പിടിച്ചു കൊണ്ട് പോയവര്‍ അവളുടെ സ്വന്തം സഹോദരന്മാരും. ഞങ്ങളുടെ വീട്ടിലേക്കു തന്നെയാണ് കൊണ്ട് പോയത്."

"നിങ്ങള്‍ ഒരു അച്ഛനാണോ? ഇങ്ങനെയാണോ ഒരു പെണ്‍കുട്ടിയോട് പെരുമാറേണ്ടത്?" എന്ന മീരയുടെ ചോദ്യത്തിന് അയാള്‍ മറുപടി നല്‍കി . തന്റെ മകള്‍ ഒരു മിടുക്കിയായ എങ്ങിനീയറിങ്ങ് വിദ്യാര്‍ത്ഥിനിയാനെന്നും എന്നാല്‍ ഏതാനും നാളുകളായി ഒരു മുസ്ലീം യുവാവുമായി ( ഇത് കേട്ട പാടെ മീരയുടെ പൌരബോധം ഉണര്‍ന്നു ) അവള്‍ പ്രണയത്ത്തിലാകുകയും പ്രശ്നങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അയാള്‍ തന്റെ മകളുടെ ഭാവി നശിപ്പിക്കുമെന്നും അയാളുമായുള്ള ബന്ധം ഒരിക്കലും അന്ഗീകരിക്കില്ലെന്നും അതിനു പ്രതികാരമായി ഇരുവരും ചേര്‍ന്ന് വീട്ടുകാര്‍ക്കെതിരെ എന്തോ പരാതി കൊടുക്കാനിരിക്കുന്നതിനെക്കുരിച്ച് സൂചന ലഭിച്ചതിനു ശേഷം വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ കുട്ടിയെ ബലം പ്രയോഗിച്ചു തന്നെ പിടിച്ചു കൊണ്ടുപോയതാണെന്നും അയാള്‍ പറഞ്ഞു.

വിശദീകരണം കേട്ടവരില്‍ ഭൂരിഭാഗം പേരും ഒന്ന് തണുത്തു. എന്നാല്‍ പരാതി കൊടുക്കാനായി നാലഞ്ചുപേര്‍ ലേഖികയോട് സഹകരിച്ചു. അവര്‍ അയാളെയും കൂട്ടി പോലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി കൊടുക്കുകയും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരോട് സംഭവം വിശദീകരിക്കുമ്പോഴും 'ഒരു അധ:കൃതജാതിക്കാരന് കൊടുത്താലും എന്റെ മകളെ അവനു കൊടുക്കില്ല' എന്ന് വൃദ്ധന്‍ പറയുന്നുണ്ടായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയി എന്നും സ്വന്തം ജീവിത പന്കാളിയെ തെരഞ്ഞെടുക്കാന്‍ അവള്‍ക്കു പൂര്‍ണമായ അവകാശമുണ്ടെന്നും എല്ലാം ലേഖിക സമര്‍ത്ഥിച്ചെന്കിലും വൃദ്ധന്റെ വിശദീകരണത്തോടാണ് പോലീസുകാര്‍ അനുഭാവം കാണിച്ചത്.
അവര്‍ ലേഖികയോട് ചോദിച്ചു.
" മാഡം. ഒന്നാലോചിച്ചാല്‍ ശരിയല്ലേ? ഈ മനുഷ്യന് എങ്ങനെയാണ് തനിക്കു ഇഷ്ടമല്ലാത്ത ഒരാള്‍ക്ക് മകളെ വിവാഹം കഴിച്ചു കൊടുക്കാന്‍ കഴിയുക. നിങ്ങളുടെ മകളുടെ കാര്യതിലാനെന്കില്‍ നിങ്ങള്ക്ക് അപ്രകാരം ചെയ്യാന്‍ കഴിയുമോ? " ( പോലീസുകാര്‍ എന്നല്ല ആരും അങ്ങനെയൊന്നും ചോദിക്കരുത്. പാതകം!!)

ഇവിടെ മീര നന്ദ ഇങ്ങനെ പരിതപിക്കുന്നു. -It was self-evident to these guardians of law and order that respectable women from Sikh and Hindu families should not marry Muslim men. In their eyes, the old man did the right thing by having his own daughter kidnapped.-

ഈ പോലീസ്കാരില്‍ നിന്നും നീതി കിട്ടില്ലെന്ന് മനസ്സിലാക്കിയ ലേഖിക സീനിയര്‍ ഓഫീസറെ കാണണം എന്നാവശ്യപ്പെട്ടു. ഇതിനിടെ പരാതിക്കാര്‍ രണ്ടായി ചുരുങ്ങിയിരുന്നു. ലേഖികയും മറ്റൊരു യുവാവും. നടപടിയെടുത്തില്ലെന്കില്‍ മാധ്യമ ശക്തി ഉപയോഗിക്കും എന്ന് ഓഫീസരെ ഭീഷണിപ്പെടുത്തുകയും (I threatened to get the media involved if the police did not make all efforts), അദ്ദെഹത്തിന്റെ ഫോണ്‍ നമ്പര്‍ വാങ്ങി മീര അവിടം വിടുകയും ചെയ്തു.

ഏതായാലും അന്ന് തന്നെ ഓഫീസര്‍ പെണ്‍കുട്ടിയെ നേരില്‍ കാണുകയും അവളുടെ സുരക്ഷ ബോധ്യപ്പെടുകയും ലേഖികയെ ഫോണില്‍ വിളിക്കുകയും പെണ്‍കുട്ടിക്ക് ലേഖികയുമായി സംസാരിക്കാന്‍ അവസരമുണ്ടാക്കുകയും ചെയ്തു. തന്റെ വീട്ടുകാരുമായുള്ള പ്രശ്നങ്ങള്‍ തീര്‍ന്നു എന്നും വീട്ടുകാര്‍ നല്ലവണ്ണം തന്നെ നോക്കുന്നവരാനെന്നും ഇനി അവരുടെ ഇഷ്ടതിനെ എന്തിനും ഉള്ളൂ എന്നും (dutifully - കര്‍ത്തവ്യബോധത്തോടെ, എന്ന് മീര തന്നെ പറയുന്നു. by force എന്നോ mandatory എന്നോ അല്ല ) പെണ്‍കുട്ടി പറഞ്ഞു. മീര നന്ദ തന്റെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിക്ക് കൊടുക്കുകയും എന്ത് സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് ലേഖിക മാംഗ്ലൂര്‍ പബ്ബ് ആക്രമണം, ഹോണര്‍ കില്ലിംഗ്, , വ്യക്തി സ്വാതന്ത്ര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൂടെ കടന്നു പോകുന്നു. ഇതില്‍ ഏറ്റവും പ്രധാനം കല്‍കത്തയില്‍ ഹിന്ദു പെണ്‍കുട്ടിയെ വീട്ടുകാരുടെ അനുവാദമില്ലാതെ വിവാഹം കഴിക്കുകയും അതെ കാരണത്താല്‍ ദാരുണമായി വധിക്കപ്പെട്ട റിസ്വാനുല്‍ രഹ്മാന്റെ കുടുംബാങ്ങങ്ങളുടെ വിലാപരംഗം (ഫോട്ടോ) ആണ്. കൂട്ടത്തില്‍ ഇങ്ങനെയും- especially Islam which is so little understood and so aggressively condemned these days.
ഇവിട ഉദ്ദേശ്യം വ്യക്തമാകുന്നു.






മുന്‍ കഥയിലെ നായികയായ സിഖ് പെണ്‍കുട്ടിയോട് ഐക്യദാര്‍ഢ്യമ് പ്രഖ്യാപിച്ചു കൊണ്ട് ( അവളുടെ പുതിയ തീരുമാനത്തോടല്ല, അവള്‍ ഉപേക്ഷിച്ച പ്രണയത്തോട്) ലേഖനം അവസാനിക്കുന്നു.

മീര നന്ദയോട് ഉന്നയിച്ച ചോദ്യങ്ങള്‍ ഇവയാണ്.



1. ഇത് ഒരു മുസ്ലീം യുവാവിനെ പ്രേമിച്ച സിഖ് പെണ്‍കുട്ടിയെ വീടുകാര്‍ തടങ്കലില്‍ ആക്കിയ അനുഭവമാണ് . നേരെ മരിച്ച ഒരു സിഖ് യുവാവിനെയോ ഹിന്ദു യുവാവിനെയോ പ്രേമിച്ച മുസ്ലീം പെണ്‍കുട്ടിക്ക് ഇത് പോലെ സ്വന്തം കുടുംബത്തില്‍ നിന്നുണ്ടാകുന്ന അനുഭവം മീര നന്ദ എഴുതുമോ? അതും പോട്ടെ, ഒരു ഭാഗത്ത് സിഖും മറുഭാഗത്ത് ഹിന്ദുവും ആണെന്കിലോ? ....(ഇല്ല എഴുതില്ല. കാരണം ആ എഴുത്തില്‍ ലാഭം കുറവാണ്.)


2. തന്റെ വീട്ടുകാരുമായുള്ള പ്രശ്നങ്ങള്‍ തീര്‍ന്നു എന്നും വീട്ടുകാര്‍ നല്ലവണ്ണം തന്നെ നോക്കുന്നവരാനെന്നും ഇനി അവരുടെ ഇഷ്ടതിനെ എന്തിനും ഉള്ളൂ എന്നും (dutifully - കര്‍ത്തവ്യബോധത്തോടെ, അവള്‍ പറഞ്ഞു എന്ന് മീര തന്നെ പറഞ്ഞത് ) പെണ്‍കുട്ടി പറഞ്ഞു. മീര നന്ദ തന്റെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിക്ക് കൊടുക്കുകയും എന്ത് സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
എന്ത് സഹായമാണ് മീര നന്ദ വാഗ്ദാനം ചെയ്തത്?. പഴയ ബന്ധം തുടരാനും സ്വന്തം കുടുംബത്തിന്റെ സംരക്ഷണം വിട്ടെറിഞ്ഞ്‌ ഒളിച്ച്ചോടാനുമുള്ള സഹായമോ? അങ്ങനെ പോയി ചതിക്കുഴിയിലോ ദുരന്തതിലോ പെട്ടുപോയിട്ടുള്ള പെണ്‍കുട്ടികളെ കുറിച്ച് സാമൂഹ്യ പ്രവര്‍ത്തകയായ ലേഖികക്ക് അറിയാത്തതാണെന്നു ആരും വിശ്വസിക്കുന്നില്ല.


3. ഈ വിഷയത്തില്‍ ശ്രീ രാംസേനയെയും കൊണ്ട് വരുന്നുണ്ട്. അതില്‍ തെറ്റൊന്നുമില്ല. പക്ഷെ അത് വഴി ഹിന്ദു സംഘടനകള്‍ എല്ലാം ഇത്തരം വ്യക്തി സ്വാതന്ത്ര്യത്തിനു ഒക്കെ എതിരാനെന്നുള്ള, അല്ലെങ്കില്‍ പ്രണയത്തിന്റെ ഘാതകര്‍ ആണെന്നുള്ള ഒരു ഒളിയാക്രമണം തന്നെയല്ലേ നടത്തുന്നത്?

4. (ഇതാണ് പ്രധാന പോയന്റ്) "ഇസ്ലാം വളരെക്കുറച്ച്‌ മനസ്സിലാക്കപ്പെടുകയും (അതായത് തെറ്റിധ്ധരിക്കപ്പെടുകയും ) വല്ലാതെ അപലപിക്കപ്പെടുകയും ചെയ്യുന്നു " എന്ന് മീര നന്ദ പറഞ്ഞതിന്റെ സാംഗത്യം എന്താണ് ? ഒരു പെണ്‍കുട്ടി തങ്ങളെ വിട്ടു തങ്ങള്‍ക്കു ഇഷ്ടമല്ലാത്ത ഒരാളുടെ കൂടെ ഇറങ്ങി പോകുന്നത് മാതാപിതാക്കളും സഹോദരങ്ങളും തടയുന്നത് ഇസ്ലാമിനെതിരായ ആക്രമനമാനെന്നോ ? ഇസ്ലാമിനെതിരായ തെറ്റിദ്ധാരണയാണെന്നോ? ഇല്ലാത്തത് പറഞ്ഞു മുസ്ലീങ്ങളെ വഴിതെറ്റിക്കുന്ന ഈ പ്രവൃതെ എന്തൊരു വങ്കത്തമാണ്. പ്രശസ്ത പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ഒരെഴുത്തുകാരി തന്നെയാണോ ഇങ്ങനെ പറയുന്നത്? അങ്ങനെ ഇറങ്ങിപ്പോകുന്ന കുട്ടിയെ അവളുടെ പാട്ടിനു വിട്ടേക്കണം എന്ന് വാദിക്കുന്ന മീര നന്ദ ഇതു രാജ്യത്താണ് ജീവിക്കുന്നത്?


5. ഇത്തരത്തിലുള്ള അബന്ദ്ധങ്ങള്‍ എഴുതിയാല്‍ മാത്രമേ 'ഒരു നല്ല സെക്കുലരിസ്റ്റ്' എന്നാ പേര് നേടിത്തരൂ എന്നാണോ ശ്രീമതി മീരാനന്ദ വിശ്വസിക്കുന്നത്?

6. റിസ്വാനുള്‍ റഹ്മാന്റെ കുടുംബാങ്ങങ്ങള്‍ മനം നൊന്തു കരയുന്ന രംഗം ആരെയും വേദനിപ്പിക്കും. അത് ഇത്തരം കണ്ടെത്തലുകളുടെ കൂടെ ഇവിടെ പുന:പ്രസിദ്ധീകരണം ചെയ്യുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നം മുസ്ലീം ജനതയില്‍ അരക്ഷിത ബോധവും പ്രതികാരവുമേ ജനിപ്പിക്കു എന്നുള്ളത് ലേഖികക്ക് അറിയാതെയാണോ?

സമാന സംഭവങ്ങള്‍ എല്ലാ സമുദായങ്ങളില്‍ ഉണ്ടാകുന്നുണ്ട് എന്നിരിക്കെ എന്താണ് ചിലയിടങ്ങളില്‍ മാത്രം ദൃഷ്ടി പതിയുന്നത്? കേരളത്തില്‍ മാത്രം നടന്ന ചില സംഭവങ്ങള്‍ സൂചിപ്പിക്കാം. ഇതൊന്നും മീര നന്ദ കാണാന്‍ സാധ്യതയില്ലെന്കിലും സമാന പതിപ്പുകള്‍ ഇവിടെയും ഉണ്ടല്ലോ. ഒറ്റക്കണ്ണ് കൊണ്ട് മാത്രം കാണുന്നവര്‍.

2001 സെപ്തം.18 ന് കാസര്‍ഗോഡ് വിദ്യാനഗര്‍ പടുപടുക്ക സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാലകൃഷ്ണന്‍ കണ്ണൂരിലെ തയ്യില്‍ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ വിനോദ് എന്നിവര്‍ മുസ്ലീങ്ങളായ അക്രമികളാല്‍ കൊല ചെയ്യപ്പെട്ടത് മുസ്ളീം പെണ്‍കുട്ടികളെ വിവാഹം കഴിച്ചൂ എന്നാ കുറ്റത്തിനാണ് . അറുപതു വര്ഷം മുന്‍പ് തന്നെ അങ്ങാടിപ്പുറത്ത് ഹിന്ദു യുവതിയെ വിവാഹം കഴിക്കുകയും ഹിന്ദുമതത്തില്‍ വിശ്വസിക്കുകയും ചെയ്തു എന്നതിന്റെ പേരില്‍ ഉണ്ണീന്‍ സാഹിബ് എന്നയാളെ ( ഇദ്ദേഹം രാമസിംഹന് എന്നാ പേര് സ്വീകരിച്ചിരുന്നു.) യും ഭാര്യ കമല അന്തര്‍ജനത്തെയും മറ്റു കുടുംബാങ്ങളെയും വെട്ടിക്കൊന്നു കിണറ്റില്‍ തള്ളിയ കഥ കേരളചരിത്രത്തിലെ തീരാക്കളങ്കമായി അവശേഷിക്കുന്നതാണ്.

മലപ്പുറം ജില്ലയിലെ പുത്തൂരിനടുത്തു രാജീവന്‍ എന്ന ഹിന്ദു യുവാവ് റാബിയ എന്ന ഭര്‍ത്താവുപേക്ഷിച്ച മുസ്ളീം പെണ്‍കുട്ടിയെ സ്നേഹിച്ചതിന്റെ പേരില്‍ രണ്ടുപേരെയും താലിബാന്‍ മോഡലില്‍ പരസ്യവിചാരണ ചെയ്ത് 'കുറ്റം' സമ്മതിപ്പിക്കുകയും പട്ടാപ്പകല്‍ തെരുവിലിട്ട് മൃഗീയമായി തല്ലിചതയ്ക്കുകയുമുണ്ടായി. ഈ കൊടുംക്രൂരത കണ്ടിട്ടും മനുഷ്യാവകാശക്കാരും പുരോഗമന കേമന്‍മാരും മൌനം പാലിക്കുകയാണുണ്ടായത്. 2008 ജൂലൈ 9 ന് നിയമപ്രകാരം രജിസ്റ്റര്‍ വിവാഹം ചെയ്ത ഇവര്‍ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും ഇവിടുത്തെ മതേേതരക്കാര്‍ ശ്രദ്ധിച്ചുവോ?

കണ്ണൂരിനടുത്ത് തളിപ്പറമ്പില്‍ സഹപാഠിയായ മുസ്ളീം പെണ്‍കുട്ടിയുമായി സംസാരിച്ചതിന്റെ പേരില്‍ ഒരു ഹിന്ദുയുവാവിനെ പോലീസ് സാന്നിധ്യത്തില്‍ വെച്ചു തന്നെ മര്‍ദ്ദിച്ച് അവശനാക്കിയ സംഭവം ഉണ്ടായി.


ബാലകൃഷ്ണന്റെയും വിനോദിന്റെയും മുസ്ലീം യുവതികളായ വിധവകളെക്കുറിച്ച് ആരും എഴുതി കണ്ടില്ല. അതെന്താണ് അങ്ങനെ? അവര് അനുഭവിച്ച ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇടതുപക്ഷ ഹുമാനിസ്ടുകളോ ഫെമിനിസ്റ്റുകള്‍ക്കോ ഒരു താത്പര്യവുമില്ലേ. ?

അവിടെയാണ് മറ്റൊരു സത്യം വ്യക്തമാകുന്നത്. പ്രണയം, ഒളിച്ചോട്ടം, വീട്ടുകാരുടെ മറ്റു എതിര്‍പ്പുള്ളവരുടെയോ പക വീട്ടല്‍ എന്നീ കാര്യങ്ങളില്‍ ആക്രമിക്കപ്പെടുന്നത് മുസ്ലീം പുരുഷനാണെങ്കില്‍ വാര്‍ത്തയാകുന്നു. സ്ത്രീയാണെങ്കില്‍ വാര്തയാകില്ല . അവിടെയും പുരോഗമന പുണ്യാളന്മാര്‍ക്കും പുണ്യാളത്തികള്‍ക്കും സ്ത്രീ-പുരുഷ വിവേചനം!

ഒരു കണ്ണ് മൂടിക്കെട്ടി ചാപ്പയടിച്ചു പുറത്ത്തിരക്കിയിട്ടുള്ള ഈ 'എഴുത്ത്'കാരുടെ പൊതുവായുള്ള പ്രത്യേകതകള്‍ ആണ് ഇവ. മേല്‍പറഞ്ഞ സംഭവങ്ങള്‍ കേരളത്തില്‍ നടന്നതും ഇവിടത്തെ മനുഷ്യാവകാശ മാലാഖമാര്‍ കാണാതെ പോയതാനെന്കില്‍ വടക്കേ ഇന്ത്യയിലും എത്രയോ ഉണ്ടായിരിക്കുന്നു.
തീര്‍ച്ചയായും പ്രതികരിക്കുന്ന ഒരു മനുഷ്യന്‍ എന്ന നിലക്ക് പ്രത്യേകിച്ചും ഒരു എഴുത്തുകാരി എന്ന നിലക്ക് മീര ഇങ്ങനെ നേരില്‍ കണ്ട ഒരു സംഭവത്തില്‍ ഇടപെടെണ്ടിയിരിക്കുന്നു. അത് ഒരു വീട്ടിനുള്ളില്‍ നടന്നാലും തെരുവില്‍ നടന്നാലും നിയമപാലകരെ അറിയിക്കേണ്ടതും പരിഹാരം തേടെണ്ടതുമാണ്. അതിനെ വളച്ചൊടിച്ചു ഏതൊരു ലക്ഷ്യതിലെക്കാന് കൊണ്ടുപോകുന്നത് എന്ന് ചിന്തിക്കുംബോഴാനു കാപട്യം വ്യക്തമാകുന്നത്. അതെ, തങ്ങള്‍ക്കു ലാഭം നേടിത്തരുന്നവ മാത്രം തേടിപ്പിടിക്കുന്ന കപട'മതേതര'രാഷ്ട്രീയക്കാരുടെ രീതിയാണ് ലേഖിക പിന്തുടര്‍നിട്ടുള്ളത്. വായനയിലും ചിന്തയിലും എല്ലാം സ്വന്തം വിവേചന ബുദ്ധി ഉപയോഗിക്കാന്‍ എപ്പോഴും ജാഗ്രതയോടെ ഇരിക്കാന്‍ ജനങ്ങളോട് നമ്മള്‍ ഓര്മപ്പെടുത്തേണ്ടതായിട്ടുണ്ട്.

40 comments:

  1. താങ്കൾ വിരൽ ചൂണ്ടുന്നത് ചില സമകാലിക സത്യങ്ങളിലേക്ക് ....

    ReplyDelete
  2. yes kasm....this is published in 'Janmabhumi' on 12 April 2009 also. thanx for reading.

    ReplyDelete
  3. നമസ്തേ റാവുത്തര്‍ സാഹിബ്

    ദാ ഇതു പോലുള്ള വാര്‍ത്തകളൊന്നും മീരാ ബഹന്റേയും നുമ്മട ഹ്യൂമാനിസ്റ്റുകളുടേയും കണ്ണില്‍ പെടില്ലല്ലോ!

    http://www.mathrubhumi.com/php/newFrm.php?news_id=1222020&n_type=HO&category_id=5&Farc=&previous=Yഇവിടെ ആണും പെണ്ണും ഇസ്ലാം തന്നെയാ....പക്ഷേ കൊന്നവരും ഇസ്ലാമല്ലേ? അപ്പോ‍ാ വിമര്‍ശിക്കാന്‍ പറ്റുമോ? വിമര്‍ശിച്ചതു കൊണ്ട് എന്ത് നേട്ടം അല്ലേ???!!!

    *******************************************

    കമിതാക്കളെ താലിബാന്‍ വെടിവെച്ചുകൊന്നു
    ഖാഷ്‌റോഡ്‌: അഫ്‌ഗാനിസ്‌താനില്‍ അവിഹിതബന്ധമാരോപിച്ച്‌ കമിതാക്കളെ താലിബാന്‍ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ നിംറോസിലെ പള്ളിക്കു മുമ്പില്‍ തിങ്കളാഴ്‌ചയായിരുന്നു പരസ്യവധശിക്ഷ. താലിബാന്‌ ശക്തമായ സ്വാധീനമുള്ള പ്രദേശമാണ്‌ നിംറോസ്‌.

    21 വയസ്സുള്ള യുവാവും പത്തൊമ്പതുകാരിയായ യുവതിയും തമ്മിലുള്ള ബന്ധം ഇസ്‌ലാമിനു വിരുദ്ധമായതിനാല്‍ ഇവരെ വധിക്കാന്‍ മതനേതാക്കള്‍ ഫത്‌വ പുറപ്പെടുവിക്കുകയായിരുന്നെന്ന്‌ പ്രവിശ്യാ ഗവര്‍ണര്‍ ഗുലാം ദസ്‌തഗീര്‍ ആസാദ്‌ പറഞ്ഞു.

    കുടുംബം വിവാഹത്തിന്‌ സമ്മതിക്കാത്തതിനാല്‍ ഒളിച്ചോടിയ കമിതാക്കളെ ഇറാനിലേക്ക്‌ കടക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ താലിബാന്‍ പിടികൂടിയത്‌. ഖാഷ്‌റോഡ്‌ ജില്ലയിലെ ഗ്രാമത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നശേഷം പള്ളിയിലെത്തിച്ച്‌ ഫത്‌വ പുറപ്പെടുവിച്ച്‌ പൊതുജനത്തിനു മുമ്പില്‍വെച്ച്‌ ഇരുവരെയും വെടിവെച്ചുകൊല്ലുകയായിരുന്നെന്ന്‌ ഗവര്‍ണര്‍ അറിയിച്ചു. ഇരുവരുടെയും കുടുംബങ്ങള്‍ക്ക്‌ താലിബാനുമായി ബന്ധമുണ്ടെന്ന്‌ റിപ്പോര്‍ട്ടുള്ളതായി ഗവര്‍ണര്‍ പറഞ്ഞു.

    ReplyDelete
  4. റാവുത്തര്‍ ...

    താങ്കള്‍ക്കുണ്ടായ ആശങ്കകള്‍ തീര്‍ത്തും സത്യമാണു..
    അതു സംഘപരിവാരം ഇന്ത്യയില്‍ ഉണ്ടാക്കിയ പുതിയ സാംസ്കാരിക അഴുക്കാണു. .....

    ... 'ഒരു അധ:കൃതജാതിക്കാരന് കൊടുത്താലും എന്റെ മകളെ അവനു കൊടുക്കില്ല' എന്ന് വൃദ്ധന്‍ പറയുന്നുണ്ടായിരുന്നു. ...ഈ മനോനിലയില്‍ വിലയം ചെയ്തു നില്‍ക്കുന്ന അത്മീയാംശമാണു വിലയിരുത്തേണ്ടതു. സനാധന ധര്‍മ്മത്തിണ്റ്റെ രക്ഷ സംഘം വര്‍ഗീയവാദികള്‍ തട്ടിയെടുക്കുന്നതോടെയാണു മനസ്സുകള്‍ അകലുന്നതു.. ഈ ആശങ്കകളാണു ഇന്ത്യയിലെ മീരാ നന്ദയെപ്പോലുള്ള മനുഷ്യസ്നേഹികളെ സന്ദേഹിപ്പിക്കുന്നതു..

    താലിബാനെക്കുറിച്ചുള്ള ആശങ്കകളെ ഇന്ത്യനിന്ന് നോക്കി ഓരിയിടാതിരിക്കാം തല്‍ക്കാലം.. !!

    ReplyDelete
  5. ശ്രീ ബക്കര്‍,
    പ്രതികരണത്തിന് നന്ദി. എനിക്കുണ്ടായ സന്ദേഹങ്ങള്‍ തീര്‍ത്തും സത്യമാണെന്ന്‌ താന്കള്‍ സമ്മതിക്കുന്നു. പക്ഷെ അത് സന്ഘപരിവാരം ഉണ്ടാക്കിയ അഴുക്കാകുന്നതെങ്ങനെ? ഇവിടെ ഒരു ഹിന്ദു പെണ്‍കുട്ടിയെ ഒരു മുസ്ലീം വിവാഹം കഴിക്കുന്നതിനു സംഘപരിവാറിന് എന്താണെതിര്‍പ്പ്? സാംസ്കാരികമായ അടിമത്തത്തിന്റെ കാര്യത്തിലെ എതിര്‍പ്പുള്ളൂ. പരമ്പരാഗത സംസ്കാരത്തെ വേരോടെ പിഴുതെറിയാന്‍ ഗൂഡാലോചന നടത്തുന്ന വ്യാജ പുരോഗമനക്കാരാണ് സമൂഹത്തില്‍ വികല ധാരണകള്‍ സൃഷ്ടിക്കുന്നത്‌. താന്കള്‍ 'മനുഷ്യസ്നേഹി' എന്ന സര്‍ടിഫിക്കറ്റ് കൊടുത്ത മീര നന്ദ അടക്കമുള്ളവരാണ്. അതിന്റെ ഉത്തരവാദികള്‍. കമ്യൂണിസ്റ്റുകാര്‍ പോലും സ്വാമി വിവേകാനന്ദനെ തള്ളിപ്പറഞ്ഞിട്ടില്ല. എന്നിട്ടും അദ്ദേഹം "ആധുനിക ശാസ്ത്രം നേടിയ പുരോഗതി നമ്മുടെ പുരാതനമായ അറിവുകളുടെ പ്രതിധ്വനിയാണ്" എന്ന് പറഞ്ഞതിനെ അബദ്ധമായി ചിത്രീകരിക്കാന്‍ ഏറെ കൊല്ലമായി അവര്‍ പാട് പെടുന്നു. ഭാരതീയവും പ്രാചീനവുമായ എല്ലാം തന്നെ അന്ധവിശ്വാസങ്ങള്‍ ആണ് എന്നതാണ് അവരുടെ വാദം (ആയുര്‍വേദത്തെ കുറിച്ച് എന്താണാവോ ആയമ്മ പറയുന്നത്?). നോക്കുക ഇതാണ് ഞാന്‍ പറഞ്ഞത് തന്റെ ലക്ഷ്യത്തിനു വേണ്ടി എതോന്നിനെയും വളച്ചൊടിച്ചു കൊണ്ടുവരുന്നു. നമ്മള്‍ ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയമാണല്ലോ മതപരിവര്‍ത്തനം. ഒരാള്‍ മതം മാറി എന്നോര്‍ത്ത് ആകാശം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല. പക്ഷെ കൂട്ട മതപരിവര്‍ത്തനങ്ങള്‍ പരിവര്‍ത്തിതരുടെ ദേശീയ വീക്ഷണത്തെ തന്നെ മാറ്റിമറിക്കാറുണ്ട് എന്നത് സത്യമാണ്. 'ആധുനിക ലോകമതങ്ങള്‍' ക്ക് മുന്നില്‍ ഹിന്ദുമതം പ്രാകൃതമാണെന്നുള്ള ചില 'ചരിത്രകാരന്മാരുടെ' കണ്ടെത്തലുകളുടെ പൊള്ളത്തരം ഇന്ന് വെളിവാകുന്നുണ്ട്‌. 'ഹിഡന്‍ അജണ്ട' ചുമക്കുന്നത് അവരാണ്. അല്ലാതെ ഇവിടെ ബി.ജെ.പി യോ മറ്റാരുമോ അല്ല.
    " ഒരു അധ:കൃതജാതിക്കാരന് കൊടുത്താലും എന്റെ മകളെ അവനു കൊടുക്കില്ല എന്ന് സിഖ് വൃദ്ധന്‍ പറഞ്ഞതും ഇസ്ലാമിന്നെതിരായ ആക്രമനമാണെന്നോ? ഇതേ വാക്കുകള്‍ ഒരു മുസ്ലീം പറഞ്ഞാലും അത് ഹിന്ദുക്കള്‍ക്കോ അവരുടെ വിശ്വാസങ്ങള്‍ക്കോ എതിരായുള്ള ആക്രമനമാണെന്നോ കൂടി താന്കള്‍ വിശ്വസിക്കേണ്ടി വരുമല്ലോ? അങ്ങനെയെന്കില്‍ മീര നന്ദ വിജയിച്ചു. ഞാന്‍ തോറ്റു.
    മറുപടി പ്രതീക്ഷിക്കുന്നു.
    സ്നേഹപൂര്‍വ്വം റാവുത്തര്‍.

    ReplyDelete
  6. ശ്രീ റാവുത്തര്‍...

    താങ്കള്‍ അവസാനിപ്പിക്കുന്നിടത്ത്‌ നിന്ന്‌ തന്നെ ഞാന്‍ തുടങ്ങട്ടെ..

    താങ്കള്‍ ജയിക്കാനും മീരാ നന്ദന്‍ തോല്‍ക്കാനുമാണു താങ്കളുടെ നിലപാടെങ്കില്‍ സത്യ സന്ധത പ്രതീക്ഷിക്കാനൊക്കുമോ.. എന്‍റെ മറുപടി താങ്കള്‍ക്ക്‌ കന്‍വിന്‍സ്‌ ആകുമോ..

    ....ഇവിടെ ഒരു ഹിന്ദു പെണ്‍കുട്ടിയെ ഒരു മുസ്ലീം വിവാഹം കഴിക്കുന്നതിനു സംഘപരിവാറിന് എന്താണെതിര്‍പ്പ്? ....ഇതു കണ്ണടച്ച്‌ ഇരുട്ടാക്കലല്ലേ.. ഒരു ഹിന്ദുവായി നടക്കുന്ന, അതേസമയം അമ്മ മുസ്ളിമായ, ശ്രീ സന്‍ജയ്‌ ദത്തിണ്റ്റെ അവസാന പ്രതികരണം തന്നെ കൂടുതലല്ലേ.

    പരമ്പരാഗത സംസ്കാരത്തെ വേരോടെ പിഴുതെറിയാന്‍ ശ്രമിക്കുന്നതിവിടെ ആരാണു..
    സ്വാമി വിവേകാനന്ദനെ തള്ളിപ്പറയുന്നവര്‍ ആരാണു...

    പാരമ്പര്യത്തിന്‍റെയും അതിന്‍റെ നല്ല വശങ്ങളുടെയും വക്താക്കളെന്ന്‌ സ്വയം വിളിക്കുകയും അതിന്‍റെ വിപരീത ദിശയില്‍ നില്‍ക്കുന്ന സംഘപരിവാരം പ്രതിനിധീകരിക്കുന്നതു, അല്ലെങ്കില്‍ തെളിയിക്കുന്നതു അവര്‍ പാരമ്പര്യതിന്‍റെ മോശം വശങ്ങളെ താലോലിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടാണു...

    ഇതു തള്ളിപ്പറയുന്നവരെയാണു നിങ്ങള്‍ 'മനുഷ്യസ്നേഹികള്‍' അല്ലെങ്കില്‍ 'ചരിത്രകാരന്‍മാര്‍' എന്ന്‌ വികലാര്‍ഥര്‍ത്തില്‍ പ്രതിദ്വനിപ്പിക്കുന്നതു..

    നാം കടന്നു പോകുന്നതു ഇന്ത്യയുടെ മോശം കാലഘട്ടങ്ങളിലൂടെയാണു എന്ന്‌ നിങ്ങല്‍ സമ്മതിക്കുമെങ്കില്‍ അതിനുത്തരവാദി സഘപരിവാരമായിരിക്കും ഒന്നാം സ്ഥാനത്ത്‌ വരിക. ഇതര മതസ്ഥരും അവരുടെ റോള്‍ സമാനമായി ഭംഗിയാക്കുന്നില്ല എന്ന്‌ പറയാതിരിക്കുന്നില്ല. പക്ഷേ അതൊരു റിയാക്ഷനാണു..

    ഹിന്ദു മതം പ്രാകൃതമാണോ അല്ലെയോ എന്ന്‌ എഴുതിയതിന്‍റെ
    ധ്വനി മനസ്സിലായില്ല. എന്നാലും..
    അതിനു മറ്റുമതങ്ങളില്‍ കാണുന്ന 'ശരീ-അത്ത്‌' അല്ലെങ്കില്‍ ഒരു മാര്‍ഗ്ഗദര്‍ശനമില്ല. സൂഫിസം എന്ന്‌ ഇസ്ളാമില്‍ വികലമായികാണുന്ന ആത്മീയ വശം മാത്രമേയുള്ളൂ (ഇതു എന്‍റെ പരിമിതമയ അറിവാണു).. അതു ഹിന്ദുധര്‍മ്മത്തിന്‍റെ വൈകല്യമായല്ല പറയുന്നതു .. ഇസ്ളാമില്‍ ലൌകികവും അലൌകികവും സമാസമമാണു..

    അപ്പോല്‍ ഈ അത്മീയതയുടെ, അല്ലെങ്കില്‍ ശാന്തിയുടെ പുറത്തു ഇതിഹാസ പുരുഷന്‍മാര്‍ ദൈവമാക്കപ്പെടുന്നതോടെയാണു ഹിന്ദുമതത്തിനു (മതമാക്കപ്പെടുന്നതും) സംരക്ഷിക്കപ്പെടണമെന്നും സംഘം വേണമെന്നുമുള്ള ആവശ്യം വരുന്നതു.. അവിടന്നങ്ങോട്ടാണു മതപരിവര്‍ത്തനം പാതകമെന്ന ധാരണ പാകപ്പെടുന്നത്‌..

    'സംഘ'ബോധമൊക്കെ നല്ലതു തന്നെ.. അതു ഉന്‍മൂലന വേദിയാകുമ്പോഴാണു പ്രാകൃതമെന്നോ അല്ലെങ്കില്‍ ആ മതത്തിന്‍റെ പ്രായോഗിക പുരോഗമനക്ഷമതക്കെതിരെയോ ചോദ്യം വരുന്നതു..

    .... ഇതേ (ആ വൃദ്ധന്‍റെ) വാക്കുകള്‍ ഒരു മുസ്ലീം പറഞ്ഞാലും അത് ഹിന്ദുക്കള്‍ക്കോ അവരുടെ വിശ്വാസങ്ങള്‍ക്കോ എതിരായുള്ള ആക്രമനമാണെന്നോ കൂടി താങ്കള്‍ വിശ്വസിക്കേണ്ടി വരുമല്ലോ? .... അതു ഹിന്ദുധര്‍മ്മത്തിനെതിരെയുള്ള അസഹിഷ്‌ണുതാപരമായ മനോ നിലയില്‍ നിന്നാണെങ്കില്‍ നിങ്ങളുടെ വികാരം ഞാനും പങ്കുവയ്ക്കുന്നു..

    ReplyDelete
  7. പ്രിയ ബക്കര്‍,
    താങ്കലുളുടെ കമന്റ് വായിചപ്പോള്‍ തോന്നിയ ചില സംശ്യ്യങല്‍.

    “ഒരു ഹിന്ദുവായി നടക്കുന്ന, അതേസമയം അമ്മ മുസ്ളിമായ, ശ്രീ സന്‍ജയ്‌ ദത്തിണ്റ്റെ അവസാന പ്രതികരണം തന്നെ കൂടുതലല്ലേ. “.

    ഉദ്ദേശിചതു എന്താനെന്നു ഒന്നു വ്യക്തമാക്കമൊ?

    “പരമ്പരാഗത സംസ്കാരത്തെ വേരോടെ പിഴുതെറിയാന്‍ ശ്രമിക്കുന്നതിവിടെ ആരാണു..
    സ്വാമി വിവേകാനന്ദനെ തള്ളിപ്പറയുന്നവര്‍ ആരാണു...“.
    ആരാണു വിവേകാനന്തനെ തള്ളിപ്പരഞതു? അദ്ദേഹതെ ഒരു ഹിന്ദു സന്യസി ആയനൊ അതൊ ഒരു സാമൂഹ്യ പരിഷ്കര്‍താവു ആയനൊ താങ്കല്‍ കാനുന്നതു?

    താങ്കള്‍ ഉദ്ദേശിച പരമ്പരാ‍ാഗത സംസ്കാരം ഉദ്ദേശം എത്ര കാലം മുതല്‍ തുടങിയതാനു? ചുരുക്കി പരഞാല്‍ ഇന്ടിയയുടെ ചരിത്രം തുദങുന്നതു എന്നു മുതല്‍ ആയിട്ടു വരും?
    ഗോരിയുദെയൊ ഗസ്നിയുദെയൊ ആക്രമനം തൊട്ടു കൂട്ടാം .അല്ലെ?

    “പാരമ്പര്യത്തിന്‍റെയും അതിന്‍റെ നല്ല വശങ്ങളുടെയും വക്താക്കളെന്ന്‌ സ്വയം വിളിക്കുകയും അതിന്‍റെ വിപരീത ദിശയില്‍ നില്‍ക്കുന്ന സംഘപരിവാരം പ്രതിനിധീകരിക്കുന്നതു, അല്ലെങ്കില്‍ തെളിയിക്കുന്നതു അവര്‍ പാരമ്പര്യതിന്‍റെ മോശം വശങ്ങളെ താലോലിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടാണു... “

    മുകലിലെ വാചകം നല്ല തമാഷ ആനു സുഹ്രുതെ.
    ഹിന്ദുവിന്റെ ഏട്ടവും വലിയ ശക്തിയും അവന്റെ ഏട്ടവും വലിയ ദൌര്‍ബല്യവും അവന്റെ സഹിഷ്നുത ആനു സുഹ്രുതെ.ചരിത്രതില്‍ ഏറ്റവും കൂദുതല്‍ മതവിസ്വാസതിന്റെ പെരില്‍ കൊല്ലപ്പെട്ട്തു ഹിന്ദു ആനൊ അല്ലയൊ?
    ഒരുപാദു അനാചാരങല്‍ ഉണ്ടായിരുന്നു പണ്ടു ഹിന്ദുവിനു.സ്വയം തിരുതി മുന്നെരാനുല്ല അവന്റെ കഴിവിനേ താങ്കള്‍ എങനെ കാനുന്നു? ആങനെ ഒരു കഴിവു മറ്റേതൊരു മത സമൂഹതിനുന്ദു? അവസാന വാക്കു ഇതാനു എന്നു പരഞു വചിരിക്കുന്ന മതഗ്രന്ധങല്‍ ഉല്ല മതങല്‍ തന്നെ നൊക്കു.

    “നാം കടന്നു പോകുന്നതു ഇന്ത്യയുടെ മോശം കാലഘട്ടങ്ങളിലൂടെയാണു എന്ന്‌ നിങ്ങല്‍ സമ്മതിക്കുമെങ്കില്‍ അതിനുത്തരവാദി സഘപരിവാരമായിരിക്കും ഒന്നാം സ്ഥാനത്ത്‌ വരിക. ഇതര മതസ്ഥരും അവരുടെ റോള്‍ സമാനമായി ഭംഗിയാക്കുന്നില്ല എന്ന്‌ പറയാതിരിക്കുന്നില്ല. പക്ഷേ അതൊരു റിയാക്ഷനാണു..“.

    ഇന്ടിയയുദെ വിഭജനം എന്തു കൊണ്ടായിരുന്നു? സംഘം ആയിരിക്കും അതിന്റെ പിന്നില്‍.
    സംഘം പ്രശ്നമുന്ദാക്കിയ കേസുകള്‍ എതൊക്കെ വരും?
    രാമജന്മഭൂമി ഹിന്ദുവിന്റെ ഒരു വൈകാരിക പ്രശ്നമായി താങ്കല്‍ കാനുന്നുവൊ? അതൊ രാമനേ ജീവിചിട്ടില്ല..എന്ന ലൈന്‍ ആനൊ?
    റിയാക്ഷന്‍സ് എന്നു മുതല്‍ ആനു തുടങിയതു?

    “അതിനു മറ്റുമതങ്ങളില്‍ കാണുന്ന 'ശരീ-അത്ത്‌' അല്ലെങ്കില്‍ ഒരു മാര്‍ഗ്ഗദര്‍ശനമില്ല. സൂഫിസം എന്ന്‌ ഇസ്ളാമില്‍ വികലമായികാണുന്ന ആത്മീയ വശം മാത്രമേയുള്ളൂ (ഇതു എന്‍റെ പരിമിതമയ അറിവാണു).. അതു ഹിന്ദുധര്‍മ്മത്തിന്‍റെ വൈകല്യമായല്ല പറയുന്നതു .. ഇസ്ളാമില്‍ ലൌകികവും അലൌകികവും സമാസമമാണു..“

    എന്റെ അരിവനുസരിചു ഇസ്ലാമില്‍ ആത്മീയതയും രാഷ്റ്റ്രീയവും ഒരെപൊലെ ആനു.ആത്മീയതയെ രാഷ്റ്റ്രീയം കദതി വെട്ടുന്നു.അതല്ലെ ഭീകരവാദതിന്റെ പെരില്‍ ഏറ്റവും പഴി കേല്ല്ക്കാന്‍ ഇസ്ലാമിനു ദുര്‍വിധി ഉന്ദാകുന്നതു? ഒരു മനുഷ്യന്‍ ജീവിക്കുന്ന സാമൂഹ്യ പരിതസ്തിതി എന്തും ആയിക്കൊല്ലട്ടെ , അവന്‍ ദൈവതിനു നിരക്കുന്ന ധര്‍മം നിര്‍വഹിചാല്‍ മതി എന്നതു ഇസ്ലാമിനു സ്വീകാര്യം ആനൊ?
    ദൈവതിനു അരബി ഭാഷയില്‍ പരയുന്ന പെരല്ലതെ വെരെ എതെങ്കിലും പെരില്‍ വിലിചാല്‍ അതു ദൈവനിഷെധം ആകുമൊ? എന്താനു ഇസ്ലാമിന്റെ സ്റ്റാണ്ട്?

    “അപ്പോല്‍ ഈ അത്മീയതയുടെ, അല്ലെങ്കില്‍ ശാന്തിയുടെ പുറത്തു ഇതിഹാസ പുരുഷന്‍മാര്‍ ദൈവമാക്കപ്പെടുന്നതോടെയാണു ഹിന്ദുമതത്തിനു (മതമാക്കപ്പെടുന്നതും) സംരക്ഷിക്കപ്പെടണമെന്നും സംഘം വേണമെന്നുമുള്ള ആവശ്യം വരുന്നതു.. അവിടന്നങ്ങോട്ടാണു മതപരിവര്‍ത്തനം പാതകമെന്ന ധാരണ പാകപ്പെടുന്നത്‌.. “

    ശരിയാനു.ഹിന്ദു എന്ന ഒരു മതം ഇല്ല.അങനെ വിലിക്കപ്പെദുന്നതു ഒരു ജീവിതചര്യയെ ആനു.നൂറ്റാണ്ടുകലായി രൂപപ്പെട്ട ഒരു ജീവിത ചര്യ.ആതു ഇനിയും പരിവര്‍തനഗലിലൂദെ കദന്നു പൊവുകയും ചെയ്യും.
    ഒരു സംശയം ചൊദിചൊട്ടെ? ഇസ്ലാമില്‍ വിസ്വസിചിരുന്ന ഒരാല്‍ പെട്ടെന്നു മട്ടൊരു മതതില്‍ ആക്രിഷ്റ്റനായല്‍ അയാലുറ്റെ വിധി എന്തായിരിക്കും? ആ മത പരിവര്‍തനം പാതകമാനൊ? അങനെ മതപരിവര്‍തന്ം ചെയ്ത ചുരുക്കം ചില ആലുകലുദെ അദ്ദ്രെസ്സ് ഒന്നു കിട്ടാന്‍ വല്ല വഴിയുമുന്ദൊ?(ജീവനൊദെ ഉല്ലവരുദെ മതി).
    രാവുത്തര്‍ ഇക്ക,
    കാലതിനു അനുസരിചു ഖുരാനില്‍ മാറ്റം വരുതന്ദ..പക്ഷെ മാരുന്ന സാമൂഹ്യ അവസ്തകല്‍ക്കനുസരിചു ആ മഹത്വചങല്‍ നദപ്പിലാക്കുന്ന രീതിയില്‍ മാറ്റം വെനം എന്നു മുസ്ലീം സമൂഹതില്‍ നിന്നു തന്നെ ഒരു സബ്ദമുയര്‍ന്നാ‍ല്‍ എല്ലാ പ്രസ്നവും അവസാനിക്കും.
    ഇവിദെ ആരും ന്യൂനപക്ഷങലെ ഉന്മൂലനം ചെയ്യാ‍ാന്‍ ഇരിക്കുന്നില്ല.
    നിര്‍ഭാഗ്യകരമായ സംഭവങല്‍ ഉന്ദായതു ആലൊചിചാല്‍ പലതിന്റെയും പ്രതിക്രിയ ആയിട്ടനു അതൊക്കെ ഉന്ദായതു എന്നു കാണാം.

    ReplyDelete
  8. "പാരമ്പര്യത്തിന്‍റെയും അതിന്‍റെ നല്ല വശങ്ങളുടെയും വക്താക്കളെന്ന്‌ സ്വയം വിളിക്കുകയും അതിന്‍റെ വിപരീത ദിശയില്‍ നില്‍ക്കുന്ന സംഘപരിവാരം പ്രതിനിധീകരിക്കുന്നതു, അല്ലെങ്കില്‍ തെളിയിക്കുന്നതു അവര്‍ പാരമ്പര്യതിന്‍റെ മോശം വശങ്ങളെ താലോലിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടാണു... "
    ഏതൊക്കെ മോശം വസങലെ ആനു അവര്‍ തിരിചു കൊന്ദു വരുവാന്‍ സ്രമിക്കുനതു എന്നരിഞാല്‍ കൊള്ളാം. മറ്റൊന്നും കൊന്ദല്ല..എനിക്കു അവരെ കുരിചുല്ല അരിവു തുലോം കുരവാനു...
    എന്നെ “ഹൈന്ദവ വര്‍ഗീയ ഫാസിസ്റ്റ് “ എന്നു വിലിക്കല്ലെ എന്നു അപെക്ഷിക്കുന്നു.

    ReplyDelete
  9. ശ്രീ സാധാരണ ഭാരതീയാ..

    താങ്കളുടെ നിലപാടുകള്‍ സാധാരണ ഭാരതീയണ്റ്റെതല്ല..
    കാരണം ഞാന്‍ സാധാരണ ഭാരതീയനെതിരെയോ സനാതന ഹിന്ദു ധര്‍മ്മത്തിനെതിരെയോ, അതിണ്റ്റെ സഹിഷ്‌ണുതക്കെതിരെയോ അല്ല എണ്റ്റെ നിലപാടുകള്‍ എടുക്കുന്നതു..

    ഉന്‍മൂലണ മൂല്യ ശാസ്ത്രം ധര്‍മ്മമായികാണുന്ന സംഘപരിവാരത്തിനെതിരെ മാത്രമാണു.. അതു കാണാതെ പോയതു കൊണ്ടാണു അനാവശ്യ സംശയങ്ങള്‍ താങ്കള്‍ക്ക്‌ ഉണ്ടായിപ്പോയതു
    ..

    ..എന്നെ “ഹൈന്ദവ വര്‍ഗീയ ഫാസിസ്റ്റ് “ എന്നു വിലിക്കല്ലെ എന്നു അപെക്ഷിക്കുന്നു. .. എന്ന്‌ പറയുന്നതു കൊണ്ട്‌ തന്നെ മറുപടി തരാനുള്ള എണ്റ്റെ ബാധ്യത ഒഴിവാകുന്നു...

    ...
    ഒരു മനുഷ്യന്‍ ജീവിക്കുന്ന സാമൂഹ്യ പരിതസ്തിതി എന്തും ആയിക്കൊല്ലട്ടെ , അവന്‍ ദൈവതിനു നിരക്കുന്ന ധര്‍മം നിര്‍വഹിചാല്‍ മതി എന്നതു ഇസ്ലാമിനു സ്വീകാര്യം ആനൊ?

    ദൈവതിനു അരബി ഭാഷയില്‍ പരയുന്ന പെരല്ലതെ വെരെ എതെങ്കിലും പെരില്‍ വിലിചാല്‍ അതു ദൈവനിഷെധം ആകുമൊ? എന്താനു ഇസ്ലാമിന്റെ സ്റ്റാണ്ട്? ..
    ഈ ഭാഗം കൌതുകകരമായി തോന്നിയതു കൊണ്ടാണു ഇതിനു മറുപടി തരുന്നതു..

    മുസ്ളിംകളൊടൊപ്പം ഇടപഴകി ജീവിച്ചിട്ടും താങ്കള്‍ക്ക്‌ ഈ സംശയം ഉണ്ടായിപ്പോയതു ദൌര്‍ഭാഗ്യകരമാണു.. അല്ലെങ്കില്‍ ഇസ്ളാമിണ്റ്റെ എല്ലാമായ 'ഏക ദൈവ' ദര്‍ശനം താങ്കള്‍ക്ക്‌ അറിയാതെ പോയതു നമ്മുടെ പരസ്പരമുള്ള മനസ്സിലാക്കല്‍ എത്ര പരിമിതമാണെന്നു വ്യക്തമാകുന്നു..

    അറബിയില്‍ ദൈവങ്ങള്‍ക്ക്‌ പറയുന്നതു 'ഇലാഹ്‌' എന്നാണു.. മലയാളത്തില്‍ ആരാധിക്കപ്പെടൂന്നവര്‍, ദൈവങ്ങള്‍ എന്നാണു അര്‍ഥം. പക്ഷേ ഇസ്ളാമില്‍ ബഹുദൈവ വിശ്വാസമില്ല. സര്‍വ്വവും പരിപാലിക്കുന്നവനും സൃഷ്ടിക്കുന്നവനുമായ ഏക ദൈവം ഒന്ന് മാത്രമേയുള്ളു. ആ പരബ്രഹ്മത്തിണ്റ്റെ അറബിയില്‍ പറയുന്ന പേരാണു 'അല്ലാഹു'.. (ഇലാഹ്‌ എന്നതില്‍ നിന്നും വരുന്ന സര്‍വ്വനാമമാണതു).. പടച്ഛവനേ എന്ന്‌ വിളിക്കുന്നതു കേട്ടിട്ടില്ലേ.. അതും അല്ലാഹുവില്‍/ദൈവത്തില്‍ തന്നെയാണു എത്തുന്നതു..

    പക്ഷേ വിളിക്കുന്നതു ദൈവത്തെയാകണമെന്നു നിര്‍ബന്ധമുണ്ട്‌.. അതൊരു ഇതിഹാസ പുരുഷനോ, പുണ്യവാളനോ, യേശുവോ, പ്രവാചകന്‍ മുഹമ്മദ്‌ നബിയോ അയാല്‍ പോലും പറ്റില്ല..

    ആ ദൈവം മനുഷ്യരൂപമുള്ളവനല്ല, മാനുഷിക ദൌര്‍ബല്യങ്ങളുള്ള അവതാരങ്ങളുമല്ല .. താങ്കള്‍ പറയുന്നതു പോലെ .. അനുഷ്ടിക്കുന്നതു ആ ദൈവത്തിണ്റ്റെ ധര്‍മ്മവുമായിരിക്കണം.. അപ്പോള്‍ അതു ഇസ്ളാമിനു സ്വീകാര്യമാവും..

    ReplyDelete
  10. പ്രിയപ്പെട്ട ബക്കര്‍,
    താങ്കളുടെ കമന്റ് എന്റെ ഒരു ചോദ്യതിനും കണ്വിന്‍സിങ് ആയ മറുപടി ആയി എനിക്കു തോന്നുന്നില്ലല്ലൊ.ഈ ഭാരതതില്‍ 28 വര്‍ഷം ജീവിചു കഴിഞപ്പൊല്‍ എനിക്കു മനസ്സിലായ കാര്യം ആനു ഞാന്‍ അവസാ‍ാന വാചകം ആയി പരഞിരുന്നതു.ഒന്നൂദി കോട്ട് ചെയ്യാം.
    “ഇവിദെ ആരും ന്യൂനപക്ഷങലെ ഉന്മൂലനം ചെയ്യാ‍ാന്‍ ഇരിക്കുന്നില്ല.
    നിര്‍ഭാഗ്യകരമായ സംഭവങല്‍ ഉന്ദായതു ആലൊചിചാല്‍ പലതിന്റെയും പ്രതിക്രിയ ആയിട്ടനു അതൊക്കെ ഉന്ദായതു എന്നു കാണാം.“.

    പക്ഷേ താങ്കളുടെ മരുപടി...

    “ഉന്‍മൂലണ മൂല്യ ശാസ്ത്രം ധര്‍മ്മമായികാണുന്ന സംഘപരിവാരത്തിനെതിരെ മാത്രമാണു.. അതു കാണാതെ പോയതു കൊണ്ടാണു അനാവശ്യ സംശയങ്ങള്‍ താങ്കള്‍ക്ക്‌ ഉണ്ടായിപ്പോയതു“.

    ഈ രാജ്യത്തു നിങല്‍ ഈ പരയൂന്ന ഫാസിസ്റ്റുകല്‍ക്കു സക്തമായ സ്വാധീനം ഉന്ദു.അതു താങ്കല്‍ക്കു നിഷെധിക്കാന്‍ പറ്റുമൊ? ഇങനെ ഉന്മൂലനം ചെയ്യാന്‍ ഒരുങി ഇരിക്കുവായിരുന്നെങ്കില്‍ “ഇരകലുടെ” ജനസങ്ഹ്യ കൂദുമൊ കുരയുമൊ? ന്യൂനപക്ഷങല്‍ക്കു നെരെ യാതൊരു പ്രഷ്നതിനും പൊകാത ഭൂരിപക്ഷം ഉല്ല രാജ്യങലായ പാകിസ്തന്‍,ബങ്ലദെഷ് മുതലായ ഇടത്തൊക്കെ ന്യൂനപക്ഷം എണ്ണം കുരഞു പൊയല്ലൊ.ആതെന്ത അങനെ?
    താങ്കലുദെ ആ പൊഇന്റ് എന്റെ കോമന്‍സെന്‍സിനെ നൊക്കി പല്ലിലിക്കുന്നു.ആതാനു ചൊദിചതു.

    “..എന്നെ “ഹൈന്ദവ വര്‍ഗീയ ഫാസിസ്റ്റ് “ എന്നു വിലിക്കല്ലെ എന്നു അപെക്ഷിക്കുന്നു. .. എന്ന്‌ പറയുന്നതു കൊണ്ട്‌ തന്നെ മറുപടി തരാനുള്ള എണ്റ്റെ ബാധ്യത ഒഴിവാകുന്നു... “

    ഒന്നും മനസ്സിലായില്ല....ഹൈന്ദവ വര്‍ഗീയ ഫാസിസ്റ്റുകല്‍ക്കെ മരുപടി കൊദുക്കുവൊല്ലൊ അതോ മതെതര വാദികല്‍ക്കൊ മരുപദി കൊദുക്കുവൊല്ലൊ?
    രന്ദാമതെതാനു ചൊയിസ് എങ്കില്‍ താങ്കള്‍ക്കു എന്നൊദു മടിക്കാതെ സംസാരിക്കം. ഞാന്‍ രാവുതര്‍ ഇക്കയുദെ ബ്ലൊഗ് വായിക്കന്‍ തുദങിയതു ഈ ബ്ലൊഗിന്റെ പേരു കന്ദിട്ടാനു.
    “സെന്‍സ്ബ്ല് സെകുലരിസ്മ്”. ഞാന്‍ ഒരു സെന്‍സിബ്ലെ സെകുലരിസ്റ്റ് ആനു.ഒരു മതെതര രാജ്യതു മതം എന്നതു ഒരു പൌരന്റെ തീര്‍തും വ്യക്തിപരമായ കാര്യം ആയിരിക്കനം എന്നു വിസ്വസിക്കുന്നവന്‍.
    പിന്നെ ഒരു റ്റ്രെണ്ട് ഉന്ദല്ലൊ.മനസ്സാക്ഷിയുദെ മുന്‍പില്‍ സെരി എന്നു തൊന്നുന്നതു വിലിചു പരയുംബൊല്‍ “ഹൈന്ദവ വര്‍ഗീയ ഫാസിസ്റ്റെ” എന്നു എല്ലാരും കൂടി കൂവിതൊല്‍പ്പിക്കുന്ന പരിപാടി.അങനെ കൂവല്ലെ എന്നെ ഉദ്ദെശിചുല്ലു.


    “മുസ്ളിംകളൊടൊപ്പം ഇടപഴകി ജീവിച്ചിട്ടും താങ്കള്‍ക്ക്‌ ഈ സംശയം ഉണ്ടായിപ്പോയതു ദൌര്‍ഭാഗ്യകരമാണു.. അല്ലെങ്കില്‍ ഇസ്ളാമിണ്റ്റെ എല്ലാമായ 'ഏക ദൈവ' ദര്‍ശനം താങ്കള്‍ക്ക്‌ അറിയാതെ പോയതു നമ്മുടെ പരസ്പരമുള്ള മനസ്സിലാക്കല്‍ എത്ര പരിമിതമാണെന്നു വ്യക്തമാകുന്നു.. “.

    എണ്ടെ ബാല്യതില്‍ ഒരു 10 വര്‍ഷതോളം മലപ്പുരം ജില്ലയില്‍ മുസ്ലിം സഹൊദരങലുദെ കൂദെ ജീവിചതാനു ഞാന്‍.അപ്പോല്‍ മനസ്സിലായ കാര്യങല്‍ ആനു ഞാന്‍ ചൊദിചതു.കൂടെ പദിചിരുന്നവര്‍ മദ്രസ്സയില്‍ പദിക്കുന്ന പാറ്റങല്‍ ഒക്കെ ചൊദിക്കുന്ന ശീലം ഉന്ദായിരുന്നു.
    പിന്നെ ഏകദൈവ ദര്‍സനം ആദ്യം കാനുന്നതു സനാതന്‍ ധര്‍മതില്‍ അല്ലെ?
    പരമസത്യതെ പലരൂപതില്‍ ദര്‍സിക്കാന്‍ സ്രമിക്കുന്നു എന്നുല്ലതില്‍ നിന്നല്ലെ ഈ “ബഹുദൈവാരധകര്‍” എന്ന പട്ടം കിട്ടുന്നതു?

    “പക്ഷേ വിളിക്കുന്നതു ദൈവത്തെയാകണമെന്നു നിര്‍ബന്ധമുണ്ട്‌.. അതൊരു ഇതിഹാസ പുരുഷനോ, പുണ്യവാളനോ, യേശുവോ, പ്രവാചകന്‍ മുഹമ്മദ്‌ നബിയോ അയാല്‍ പോലും പറ്റില്ല.. “
    ശരി .പറ്റന്ദ..പക്ഷെ ഇതിഹാസ പുരുഷന്മാരെയും ,പുന്യാലന്മാരെയും,യെസുവിനെയും ഒക്കെ ദൈവതുല്യരായൊ ദൈവമായൊ കാനുന്ന മട്ടു വിഭാഗങല്‍ ഉന്ദല്ലൊ? അവരൊദുല്ല സമീപനം എന്താനു? ആ സമീപനം എന്തായിരിക്കനം എന്നാനു മതം അനുശാസിക്കുന്നതു?
    “ആ ദൈവം മനുഷ്യരൂപമുള്ളവനല്ല, മാനുഷിക ദൌര്‍ബല്യങ്ങളുള്ള അവതാരങ്ങളുമല്ല “
    ദൈവം ആദതിനെ സ്രിഷ്റ്റിചതു തന്റെ പ്രതിചായ പൊലെ ആനെന്നനു ഗ്രന്ധങലില്‍ പരയുന്നതെന്നാനു ഞാന്‍ കരുതിയതു.. അല്ലെന്നു മനസ്സില്ലാകി തന്നതിനു നന്ദി.ദൈവം ദെഷ്യം പിദിക്കുന്നതും സന്തൊഷിക്കുന്നതും ഒക്കെ എല്ലാരുദെം മതതില്‍ ഉന്ദു..ഇതൊക്കെ മനുഷ്യന്റെ വികാരങല്‍ അല്ലെ?
    എനിക്കു തൊന്നുന്നതു ഈ ആധുനിക കാലതു ഒരൊ മതവും എന്തു പരയുന്നു എന്നു നൊക്കി മതതെ വിലയ്രുത്ന്നതു ശെരി ആകില്ല..പകരം മതനിന്റെ ഗ്രെഅറ്റ്നെസ്സ് അളക്കാന്‍ ആ മതവിസ്വാസികല്‍ അന്യ മതവിസ്വാസികലുമായി എങനെ ഇദകലര്‍ന്നു ജീവിക്കുന്നു എന്നു നൊക്കിയാല്‍ മതി..
    നമ്മുദെ കമണ്ട് ഓഫ് റ്റൊപിക് ആകുന്നു.ഈ ബ്ലൊഗില്‍ ചര്‍ച ചെയ്യുന്ന കാര്യം ഇതൊന്നുമല്ല.
    സ്നെഹപൂര്‍വം..

    ReplyDelete
  11. പ്രിയ ബക്കര്‍,

    Pathanamthitta (Kerala): Few days back a secular Malayalam Daily,
    Kerala Kaumudi exposed shocking revelations about a jihadi organisation
    named ‘Love Jihad’ which has been conveniently ignored by rest of the media.

    Trapping naive Non Muslim girls (Read as Hindu girls) in the web of love inorder
    to convert to Islam is the modus operandi of the said organisation. Already more
    than 4000 girls have been converted to Islam by this Jihadi Romeos.

    Special branch of Police started investigation when marriages of such large scales
    are reported within last 6 months. As per the instructions to recruits of this organisation,
    they have to love a Hindu girl within the time frame of 2 weeks and brainwash them to
    get converted and marry within 6 months. Special instructions to breed atleast 4 kids
    have also been given. If the target won’t get trapped within first 2 weeks, they are
    instructed to leave them and move on to another girl.

    College students and working girls should be the prime target. Once completed their
    mission the organisation will give 1 lakh Rupees and Financial help for the youth to
    start business. Free Mobile Phone, Bikes and Fashionable dresses are offered to them
    as tools for the mission.

    Money for this Love Jihad comes from Middle East. Each district have their own zone
    chairman’s to oversee the mission. Prior to College admission they make a list of Hindu
    girls and their details and target those whom they feel vulnerable and easy to be brainwashed.

    ഇങ്ങനെ ഒരു റിപ്പോര്‍ട്ട് ഏതെങ്കിലും ഹിന്ദു സന്ഘടനകള്‍ കുത്തിപ്പോക്കിയതല്ല. ഇതില്‍ വിശ്വാസ്യത അല്പമെങ്കിലും ഉണ്ടെങ്കില്‍ അതില്‍ വേവലാതിപ്പെടാന്‍ ഉണ്ടെന്നത് തീര്‍ച്ച.
    നമുക്ക് അന്വേഷിക്കാം.

    # “പരമ്പരാഗത സംസ്കാരത്തെ വേരോടെ പിഴുതെറിയാന്‍ ശ്രമിക്കുന്നതിവിടെ ആരാണു..
    സ്വാമി വിവേകാനന്ദനെ തള്ളിപ്പറയുന്നവര്‍ ആരാണു...“.


    പരംബരാഗത്തെ സംസ്കാരത്തെ പിഴുതെറിയാന്‍ വ്യക്തമായ അജണ്ട തന്നെയുണ്ട്‌ ബക്കര്‍. അതില്‍ പ്രധാന തന്ത്രം ഹിന്ദു സംസ്കാരത്തെ പ്രാകൃതം എന്ന് ആക്ഷേപിക്കല്‍ തന്നെയാണ്. ഇന്ത്യയിലെ പരമ്പാരാഗത മതവിശ്വാസികളില്‍ തങ്ങളുടെ വിശ്വാസ പ്രമാണങ്ങളെ സംബന്ധിച്ചും ആചാരാനുഷ്ടാനങ്ങളെ സംബന്ധിച്ചും വെറുപ്പ്‌ സൃഷ്ടിക്കുക എന്നത് ബ്രിടീഷ് മിഷണറിമാര്‍ വന്ന കാലം മുതല്‍ക്കുള്ള ഏര്‍പ്പാട് തന്നെയാണ്. പില്‍ക്കാലത്ത് അത് ഏറ്റെടുത്തത് ഇടതുപക്ഷക്കാരും. അവരുടെ വളര്‍ച്ചക്കായി അവര്‍ക്ക് നിരീശ്വര വാദികളെ വേണ്ടത് ഹിന്ദുക്കളില്‍ നിന്ന് മാത്രമാണ്. ഇതരമാതസ്തരില്‍ നിന്നും മതവിശ്വാസികളെയും! അതാണ്‌ വിരോധാഭാസം. ഇത് മനസ്സിലാക്കാന്‍ ചെറിയ നിരീക്ഷണം മതി പക്ഷെ കാരണതിലേക്ക് കടക്കുമ്പോള്‍ വിഷയം അല്പം ദുര്ഗ്രാഹ്യമ് തന്നെയാണ്.
    ഇന്ത്യന്‍ ചരിത്ര ഗവേഷണ കൌണ്‍സിലിന്റെ തലപ്പത്തിരുന്നു സര്‍ക്കാര്‍ ചെലവില്‍ പുസ്തക രചനകള്‍ നടത്തിയ ഡി.എന്‍. ഝാ അടക്കമുള്ളയാളുകള്‍ 'പൌരാണിക ഭാരതം, ഒരു ആമുഖ രൂപരേഖ' തുടങ്ങിയ പുസ്തകങ്ങളില്‍ (കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടിയുള്ളതാണ്) ആദ്യന്തം പരിശ്രമിച്ചിരിക്കുന്നത് ഹിന്ദു മതത്തെ പ്രാകൃതമാക്കുന്നതിനാണ്. വേദങ്ങള്‍ ഉള്‍പ്പെടെ ഒട്ടനവധി ഗ്രന്ഥങ്ങളെ നിര്‍ദാക്ഷിണ്യം എഴുതി തള്ളിയിരിക്കുന്നത് കശാപുകാരുടെ ക്രുര്യതോടെയാണ്. ഭാരതീയ ദര്‍ശനങ്ങളെ തള്ളിപ്പറഞ്ഞു ആര്യന്‍ അധിനിവേശ വാദത്തെ ഏറ്റെടുക്കുകയും ദ്രാവിഡ വാദമുയര്തുകയും ചെയ്ത തന്തൈ പെരിയാറിന്റെ വീക്ഷണങ്ങളെ കമ്മ്യൂണിസ്ടുകാര്‍ പുല്കിയതും ഇതേ ലക്ഷ്യത്തോടെ തന്നെയാണ്. എപ്പോള്‍ വേണമെന്കിലും ഇനിയും തല പോക്കാവുന്ന ദ്രാവിഡദേശവാദം നാടിനു ഭീഷണിയാണ്.

    ഹിന്ദു സംസ്കാരവുമായി ബന്ധമുള്ള എന്ത് കണ്ടാലും അതിനെ തള്ളിപ്പറഞ്ഞാല്‍ പുരോഗമനവും മതെതരത്വവുമാകുന്ന നാടാണ് നമ്മുടെതെന്ന് ബക്കറിനു അറിയുമല്ലോ. അത് കൊണ്ടാണല്ലോ നമ്മുടെ കേരളത്തില്‍ സ്കൂള്‍ യുവജനോത്സവ മത്സര ഇനങ്ങളില്‍ ചില ക്ഷേത്രകലകള്‍ നിര്‍ത്തലാക്കാന്‍ നമ്മുടെ രണ്ടു മന്ത്രി പുംഗവന്മാര്‍ ശ്രമിച്ചത് എന്ന് മാത്രം ഓര്‍മിപ്പിച്ചുകൊണ്ടു ഈ വിഷയം തത്കാലം ചുരുക്കാം.


    # “പാരമ്പര്യത്തിന്‍റെയും അതിന്‍റെ നല്ല വശങ്ങളുടെയും വക്താക്കളെന്ന്‌ സ്വയം വിളിക്കുകയും അതിന്‍റെ വിപരീത ദിശയില്‍ നില്‍ക്കുന്ന സംഘപരിവാരം പ്രതിനിധീകരിക്കുന്നതു, അല്ലെങ്കില്‍ തെളിയിക്കുന്നതു അവര്‍ പാരമ്പര്യതിന്‍റെ മോശം വശങ്ങളെ താലോലിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടാണു... “
    എന്നുള്ള ബക്കറിന്റെ ഭാഗം നമുക്കൊന്ന് നോക്കാം.

    സുഹൃത്തേ, ഇന്ത്യന്‍ സമൂഹത്തില്‍ ഉണ്ടായിരുന്ന ഏറ്റവും മോശമായ വശം ജാതീയതയായിരുന്നു.
    തൊട്ടുകൂടായ്മയായിരുന്നു. സംശയമില്ല.

    ആധുനിക കാലത്ത് അതിനെ ഉന്മൂലനം ചെയ്യാന്‍ ശ്രമം തുടങ്ങിയത് കംമ്മ്യൂനിസ്ടുകാരെക്കാള്‍ ആത്മാര്‍ഥമായി ആര്‍. എസ്. എസ്. ആണ് എന്ന അറിവ് താങ്കള്‍ക്കു ലഭിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. ഗാന്ധിജി പോലും ഇക്കാര്യത്തില്‍ സ്വയം സേവകരെ ശ്ലാഘിച്ചിട്ടുള്ളതു ചരിത്രമാണ്. . അവര്‍ണനെ പൂജാരിയാകി ഉയര്‍ത്ത് ഉച്ചനീചത്വങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത് ആധുനിക ഹിന്ദു നാഷനലിസത്ത്തിന്റെ ഉപജ്ഞാതാവ് എന്ന് പറയാവുന്ന വീര്‍ സവര്‍ക്കര്‍ ആയിരുന്നു. അങ്ങനെ ഏറെപ്പേര്‍.
    പിന്നെ എന്താണ് താന്കള്‍ ഉദ്ദേശിച്ച മോശവശം?
    അടിമ - വെപ്പാട്ടി സംബ്രദായങ്ങളോ നരബലിയോ അങ്ങനെ എന്തിനെയെന്കിലും സന്ഘപരിവര്‍ ന്യായീകരിക്കുന്നതായി? ഞാന്‍ കേട്ടിട്ടില്ല.

    പിന്നെ താന്കള്‍ സൂചിപ്പിച്ച മറ്റൊന്ന് -ആരാധനാ രൂപങ്ങളും വിഗ്രഹാരാധനയും ?

    അത് താന്കള്‍ ഉദ്ദേശിചിട്ടുന്ടെന്കില്‍ ക്ഷമിക്കുക. ആ വിഷയത്തിലേക്ക് ഞാന്‍ ഇല്ല. മതവിശ്വാസം വ്യക്തിപരം മാത്രമാണ് എന്നും വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍ . മതസംവാദത്തില്‍ എനിക്ക് താത്പര്യവുമില്ല. വ്യക്തമാക്കണം താന്കള്‍ ഉദ്ദേശിച്ച മോശവശം എന്താണെന്ന്.

    #“നാം കടന്നു പോകുന്നതു ഇന്ത്യയുടെ മോശം കാലഘട്ടങ്ങളിലൂടെയാണു എന്ന്‌ നിങ്ങല്‍ സമ്മതിക്കുമെങ്കില്‍ അതിനുത്തരവാദി സഘപരിവാരമായിരിക്കും ഒന്നാം സ്ഥാനത്ത്‌ വരിക. ഇതര മതസ്ഥരും അവരുടെ റോള്‍ സമാനമായി ഭംഗിയാക്കുന്നില്ല എന്ന്‌ പറയാതിരിക്കുന്നില്ല. പക്ഷേ അതൊരു റിയാക്ഷനാണു..“.

    സുഹൃത്തേ, രാജ്യം നേരിടുന്ന ഭീഷണികള്‍ പരിശോധിച്ചാല്‍ ഇത് മോശം കാലഘട്ടം തന്നെ. ഭീകരവാദം, ഭരണതലത്തിലെ അഴിമതി, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം നടക്കായ്ക അങ്ങനെ പലതും ഉണ്ട്. ഇതില്‍ എവിടെയാണ് സംഘപരിവാരത്തിനു പങ്കു? താങ്കള്‍ ഉദേശിച്ചത്‌ ഇസ്ലാമിക ഭീകരന്മാര്‍ ഉണ്ടാകുന്നത് സംഘപരിവാരത്തെ കാരണം ആണെന്നാണോ? എങ്കില്‍ അതില്‍ അല്പം ശരിയുണ്ട്. കാരണം
    " മുസ്ലീം സഹോദരന്മാരെ, ആഗോളമായി നോക്കിയാല്‍ അമേരിക്ക നിങ്ങളുടെ ശത്രു. ഇസ്രയേല്‍ നിങ്ങളുടെ ശത്രു. ഇന്ത്യയില്‍ സംഘപരിവാര്‍ നിങ്ങളുടെ ശത്രു" എന്ന് പ്രചരിപ്പിക്കേണ്ടത് ഒരു പറ്റം രാഷ്ട്രീയക്കാരുടെ ആവശ്യമാണ്‌. കേട്ടില്ലേ പിണറായി വിജയന്‍ ഗര്ജിച്ച്ച്ചത്. ഇദ്ദേഹത്തെ ലാദന്റെ ഇരട്ട സഹോദരന്‍ എന്നല്ലേ വിളിക്കേണ്ടത്? ഇവിടെ ഈ അരക്ഷിത ബോധവും ഭീതിയും ഒരു ചെറിയ വിഭാഗതെയെങ്കിലും തീവ്രവാദത്തിലേക്ക് ആകര്ഷിക്കുന്നുന്ടെന്കില്‍ അതിന്റെ ഉത്തരവാദികള്‍ സന്ഘപരിവാരുകാര്‍ അല്ല. അങ്ങനെ പ്രചരിപ്പിക്കുന്നവരാന്. സന്ഘവിരുധ വിഴുപ്പു ചുമക്കുന്ന മാധ്യമങ്ങള്‍ ആണ്. ന്യൂന പക്ഷങ്ങള്‍ എന്ന പേരില്‍ വേറിട്ട്‌ മാറ്റി നിറുത്തി എല്ലാക്കാലത്തും മുസ്ലീങ്ങളെ ചൂഷണം ചെയ്യാന്‍ കച്ചകെട്ടിയിരങ്ങിയിരിക്കുന്ന പ്രീണന നയങ്ങള്‍ കൈക്കൊണ്ടിട്ടുള്ള കോണ്ഗ്രസ്സും ഇടതുപക്ഷവും അടക്കമുള്ള രാഷ്ടീയകക്ഷികള്‍ ആണ്‌ .
    ലോകത്തെല്ലായിടത്തും ഭീകരവാദത്തിനു വേരുകള്‍ ഉണ്ട്. അവിടെയെല്ലാം അതുണ്ടായത്‌ ഇന്ത്യയിലിരിക്കുന്ന സന്ഘപരിവാര്‍ മൂലമാണോ?

    സുഹൃത്തേ, ഹിന്ദു മതത്തിന് ശരിയത്തില്ല എന്ന് താന്കള്‍ പറഞ്ഞു. എന്ന് പറഞ്ഞാല്‍ പെരുമാറ്റ ചട്ടമില്ല എന്ന്. എതടിസ്ഥാനതിലാണ് അങ്ങനെ പറഞ്ഞത്? ഒരിക്കല്‍ ഒരു സുഹൃത്ത്‌ പറഞ്ഞത് ഇങ്ങനെയാണ്." ഹിന്ദു സംസ്കാരം വളരെ മനോഹരമാണ്. ഒരു കുഴപ്പം മാത്രമേ അതിനുള്ളൂ. ബഹുദൈവ- വിഗ്രഹാരാധന. " ഇതാണോ താന്കളുടെയും അഭിപ്രായം? അങ്ങനെയാനെന്കിലും തീര്‍ച്ചയായും ഹിന്ദുക്കള്‍ ആ അഭിപ്രായത്തെ നിശിതമായി വിമര്‍ശിക്കാനൊന്നും പോകുന്നില്ല. സഹിഷ്ണുത എന്തെന്ന് താങ്കള്‍ക്കു കാണാന്‍ കഴിയുക അവിടെയാണ് .

    ഇനി, വ്യക്തമായ പെരുമാറ്റ ചട്ടമുള്ള എല്ലാം ഉല്‍കൃഷ്ടം ആണെന്ന് താന്കള്‍ വിശ്വസിക്കുന്നുണ്ടോ?
    സ്വന്തം കുഞ്ഞനിയത്തി മറ്റൊരു പുരുഷനോട് മിണ്ടിപ്പോയാല്‍ (സ്നേഹിച്ചാല്‍ എന്ന് തന്നെ കൂട്ടിക്കോളൂ) കുടുംബത്തിലെ മറ്റു ചേട്ടന്മാരെ വിളിച്ചു കൂട്ടി അവളെ രാക്ഷസീയമായി കല്ലെറിഞ്ഞു കൊല്ലുന്ന സമ്പ്രദായം (സെമിറ്റിക് ദേശങ്ങളില്‍ നിലവിലിരിക്കുന്ന honour killing. എല്ലാമൊന്നും പുറത്തറിയാറില്ല ) നിലവിലിരിക്കുന്നത് ഇന്ത്യയിലാണോ ഹിന്ദു മതത്തിലാണോ? ഒരാള്‍ ഒരു ബാലനെ കൊന്നാല്‍ കൊന്നവന്റെ കുട്ടിയെ ആദ്യത്തെ കുട്ടിയുടെ അച്ഛന് കൊല്ലാന്‍ കൊടുക്കുന്ന 'പല്ലിനു പല്ല് കണ്ണിനു കണ്ണ്' എന്ന ഹമ്മുരാബിക് നീതിസാരം ചിലയിടങ്ങളില്‍ നിലവിലില്ലേ? അത് ഇന്ത്യയില്‍ എവിടെ ഉണ്ട്? സ്വന്തം മതത്തില്‍ നിന്ന് ഒരാള്‍ മാറിപ്പോയാല്‍ ഇവിടെ ആരെങ്കിലും വധശിക്ഷ വിധിക്കാരുണ്ടോ? രണ്ടു നേരത്തെ പ്രാര്‍ത്ഥന വൈകിയാല്‍ (ഖള ആയാല്‍) തല വെട്ടണം എന്ന് ഏതെങ്കിലും നിയമം ഇവിടെ പറയുന്നുണ്ടോ? ഇനി അങ്ങനെ ഒക്കെ ആയാല്‍ സമൂഹം നന്നാകുമോ? ഇതൊന്നും ഇസ്ലാമിന്റെ കുറ്റമല്ല സഹോദരാ. തിരുകിക്കയറ്റിയ പലതിന്റെയും പാളിച്ചയാണ് കാലഘട്ടത്തോടൊപ്പം ചരിക്കാത്തത് കൊണ്ടാണ്.
    മുസ്ലീം സമൂഹങ്ങള്‍ എല്ലാം ജാതീയതയില്‍ നിന്നും പൂര്‍ണ മുക്തമാല്ലാത്തതും ഇസ്ലാമിന്റെ തെറ്റല്ല.
    ആഫ്രിക്കയിലെ ചിലയിടങ്ങളിലും ഈജിപ്തിലും നിലവിലുള്ള പ്രാകൃതവും അശാസ്ത്രീയവുമായ സ്ത്രീകളുടെ ചേലാകര്‍മ്മം (female circumcision) നിര്‍ത്തലാക്കാന്‍ (മൂന്ന് രീതിയില്‍ നടപ്പിലാക്കുന്ന അതിലെ ക്രൂരത പൊറുക്കാന്‍ കഴിയില്ല)അവിടത്തെ പുരോഹിത സമൂഹത്തിനു കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല അവര്‍ കൂട്ടുനില്‍ക്കുക കൂടി ചെയ്യുന്നു. ഇസ്ലാം അന്ഗീകരിക്കാത്ത ഈ സമ്പ്രദായം എന്തേ നിര്‍ത്തലാക്കാന്‍ കഴിയാത്തത്? ശരിയത്ത് അവിടെയും ഇല്ലേ?

    ഇതൊക്കെ പറയുന്ന ഞാന്‍ ഒരു ഹിന്ദുവാണെന്നൊന്നും (സങ്കുചിതമായ അര്‍ത്ഥത്തില്‍ മാത്രം) താന്കള്‍ തെറ്റിദ്ധരിക്കണ്ട. ഇസ്ലാം തന്നെയാണ്. ഇസ്ലാമിന്റെ നല്ല വശങ്ങളെ സ്വീകരിച്ച് ആധുനിക സമൂഹത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിശ്വാസി .

    സന്ഘപരിവാര്‍ ഉണ്മൂലനാത്മകമാണെന്ന അറിവ് താങ്കള്‍ക്കു ലഭിച്ചിട്ടുള്ളത് ഏകപക്ഷീയമായ വായനയില്‍ കൂടി മാത്രമാണ്. അത് എവിടെയൊക്കെയാണ് സംഭവിച്ചിട്ടുള്ളത്. ? ഗുജറാത്തിനെയും ഒരീസ്സയെയും ഒക്കെയാണ് ഉദ്ദേശിച്ചതെങ്കില്‍ മുന്‍വിധിയില്ലാതെ വിശദാംശങ്ങള്‍ പഠിക്കാന്‍ ശ്രമിക്കൂ എന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ. ലോക ചരിത്രത്തില്‍ മതവിശ്വാസത്തിന്റെ പേരില്‍ മുസ്ലീങ്ങളും ജൂതന്മാരും കൃസ്ത്യാനികളും ബുദ്ധമതക്കാരും എല്ലാവരും പലകാലങ്ങളില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏറ്റവും ദീര്‍ഘകാലവും ഏറ്റവും ക്രൂരമായും കൂട്ടക്കശാപ്പ് ചെയ്യപ്പെട്ടവര്‍ ഇന്ത്യയിലെ ഹിന്ദുക്കലാനെന്നു ഞാന്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്തിച്ചാല്‍ ( അത് ഗസ്നി മുതല്‍ ടിപ്പുവരെ നൂറ്റാണ്ടുകള്‍ കിടക്കുന്നു) അതിനെ നിരാകരിക്കണമെങ്കില്‍ താങ്കള്‍ക്കു ചരിത്ര പുസ്തകങ്ങള്‍ മതിയാകില്ല.

    അവസാന ഖണ്ഡികയില്‍ "പ്രണയത്തെ നിരാകരിക്കുന്നത് ഹിന്ദുധര്‍മ്മത്തിനെതിരെയുള്ള അസഹിഷ്‌ണുതാപരമായ മനോ നിലയില്‍ നിന്നാണെങ്കില്‍ നിങ്ങളുടെ വികാരം ഞാനും പങ്കുവയ്ക്കുന്നു." എന്ന താങ്കളുടെ വാക്കുകളെ ഞാന്‍ ബഹുമാനിക്കുന്നു.
    സ്നേഹപൂര്‍വ്വം റാവുത്തര്‍.

    ReplyDelete
  12. >> [M.A.Bakar said...] 'ഒരു അധ:കൃതജാതിക്കാരന് കൊടുത്താലും എന്റെ മകളെ അവനു കൊടുക്കില്ല' എന്ന് വൃദ്ധന്‍ പറയുന്നുണ്ടായിരുന്നു. ...ഈ മനോനിലയില്‍ വിലയം ചെയ്തു നില്‍ക്കുന്ന അത്മീയാംശമാണു വിലയിരുത്തേണ്ടതു. [നകുലൻ] ഇവിടെ എനിക്കൊന്നു കൂട്ടിച്ചേർത്തു പറഞ്ഞാൽ കൊള്ളാമെന്നുണ്ട്‌. സംഘപരിവാർ പ്രസ്ഥാനങ്ങളെ ആദ്യം അകന്നു നിന്നും പിന്നെ അടുത്തു നിന്നും ഇപ്പോൾ അല്പം ചേർന്നുനിന്നും നിരീക്ഷിച്ചിട്ടുള്ളയാളെന്ന നിലയ്ക്കാണ് ഇതു പറയുന്നത്‌. ജാതീയമായ ഉച്ചനീചത്വങ്ങൾ തീർച്ചയായും ഒരു സാംസ്കാരികജീർണ്ണത തന്നെയാണ്. അവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നുവെന്നു മാത്രമല്ല, അകൽച്ചകളും അസ്പൃശ്യതയും ഒഴിവാക്കാൻ ഫലപ്രദമായതും ദീർഘവീക്ഷണത്തോടുകൂടിയതുമായ നടപടികൾ ആവിഷ്കരിക്കുകയും ആത്മാർത്ഥതയോടെ നടപ്പാക്കുകയും ചെയ്യുന്നുവെന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ പ്ലസ്‌ പോയിന്റും ആകർഷണീയതയും. തങ്ങളുടെ പ്രവർത്തനങ്ങൾ “മാർക്കറ്റു”ചെയ്യേണ്ടതിന്റെ ആവശ്യം സംഘത്തിനില്ലാത്തതുകൊണ്ട്‌ അവരതൊന്നും കൊട്ടിഘോഷിക്കാറുമില്ല - അതുകൊണ്ടു തന്നെ സംഘം നടപ്പിലാക്കുന്ന അനവധി നിശബ്ദസാംസ്കാരികവിപ്ലവങ്ങളേക്കുറിച്ചു പലർക്കും കാര്യമായ അറിവുമില്ല. അടുത്തു ചെന്നു മനസ്സിലാക്കാൻ സാധിക്കുന്നവർക്കു കാര്യങ്ങൾ മനസ്സിലാകും. അംബേദ്ക്കറിനേയും മഹാത്മാഗാന്ധിയേയ്യും പോലുള്ള മഹാരഥന്മാർ രാഷ്ട്രീയസ്വയംസേവകസംഘത്തെ ഉള്ളഴിഞ്ഞ്‌ അഭിനന്ദിച്ചിരുന്നതും മേൽ‌പ്പറഞ്ഞമട്ടിൽ ജാതീയതയ്ക്കെതിരെയുള്ള ശക്തമായ നിലപാടുകളും ആദർശശുദ്ധിയും കണ്ടിട്ടാണ്.

    ഇനിയിപ്പോൾ, ഗാന്ധി എന്ന വാക്കുപയോഗിച്ചാൽ ഉടൻ ചിലർ നെറ്റി ചുളിക്കും. ഗാന്ധിവധം - സംഘം- എന്നൊക്കെ ആലോചിച്ചു തുടങ്ങും. ഇതൊക്കെത്തന്നെയാണ് പാവം മലയാളികളുടെ ഗതികേട്‌. സംഘത്തെ സംബന്ധിച്ച യാഥാർത്ഥ്യങ്ങൾ അറിയാൻ സാധാരണക്കാർക്കു നിർവാഹമില്ലാത്ത തരത്തിലുള്ള ഒരു മാദ്ധ്യമരംഗമാണ് കേരളത്തിലുള്ളത്‌. ഗാന്ധിവധത്തിൽ സംഘത്തിനു യാതൊരു പങ്കുമില്ല. ഇതൊക്കെ പതിറ്റാണ്ടുകൾക്കു മുമ്പു തന്നെ അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സംഘവും ഗാ‍ന്ധിജിയും അത്തരത്തിൽ ശതൃതയിലുമായിരുന്നില്ല. അദ്ദേഹം സംഘശിബിരം സന്ദർശിക്കുകയും സ്വയംസേവകരെ അഭിസംബോധന ചെയ്തും അഭിനന്ദിച്ചുമൊക്കെ സംസാരിക്കുകയും ചെയ്തിട്ടുണ്ട്‌. അതൊക്കെപ്പോകട്ടെ. അതെല്ലാം മറ്റു വിഷയങ്ങളാണ്. ജാതീയമായ അസ്പൃശ്യതയ്ക്കെതിരെ ഫലപ്രദമായ നടപടികൾ ആവിഷ്ക്കരിച്ചിട്ടുള്ളതും, അങ്ങനെ അധ:ക്രൃതരായി കരുതപ്പെട്ടിരുന്നവരുടെ സർവ്വതോന്മുഖമായ പുരോഗമനത്തിനു സഹായിച്ചിട്ടുള്ളതും സംഘപ്രസ്ഥാനങ്ങളാണ് എന്നതാണിവിടുത്തെ പോയിന്റ്‌.

    -----------
    സാധാരണ ഭാരതീയൽ, താങ്കളുടെ കമന്റുകൾ ആദ്യം ഒരു ടെക്സ്റ്റ്‌ ഫയൽ ആയോ മറ്റോ ടൈപ്പുചെയ്ത്‌ അക്ഷരത്തെറ്റുകൾ പരിശോധിച്ചു തിരുത്തിയതിനു ശേഷം മാതം പ്രസിദ്ധീകരിച്ചാൽ നന്നായിരുന്നു. സുഗമമായ വായനയ്ക്കു തടസ്സമാവുന്ന മട്ടിലാണ് പലപ്പോഴും അക്ഷരത്തെറ്റുകൾ. ശ്രദ്ധിക്കണമെന്നപേക്ഷ.

    ReplyDelete
  13. ഇവിടെ മൂന്ന്‌ പേര്‍ക്ക്‌ മറുപടി നല്‍കാനുള്ള എണ്റ്റെ ബാധ്യത സമയക്കുറവും പരിമിതിയും ഉള്ളതിനാല്‍ എനിക്ക്‌ പ്രസക്തമെന്ന്‌ തോന്നുന്ന കാര്യങ്ങള്‍ക്ക്‌ സംക്ഷിപ്തമായി ചുരുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..

    പ്രിയ സാധാരണ ഭാരതീയാ..
    താങ്കള്‍ 'സംഘ സേവക്‌' അല്ല എന്ന്‌ മുന്‍പ്‌ ധരിച്ചിരുന്നതു കൊണ്ടാണു മറുപടി എഴുതി മുഷിയണ്ട എന്ന്‌ കരുതിയതു .. അതു മനസ്സിലായില്ല എന്നതാണു മനസ്സിലാവാത്തതു.. താങ്കളുടെ വരികള്‍ക്കിടയില്‍ നിന്ന്‌ താങ്കള്‍ ഒരു സംഘം പ്രവര്‍ത്തകനെന്നു ഞാന്‍ കരുതുന്നതില്‍ തെറ്റില്ല എന്നു കരുതിക്കോട്ടെ..

    താങ്കള്‍ ചെയ്യുന്നതു പോലെ വരികീറി മറുപടി തരാന്‍ എനിക്ക്‌ സമയമില്ല. പ്രധാനമായും താങ്കള്‍ക്ക്‌ ഉത്തരം വേണ്ടതു 'പ്രതിക്രിയ'യെ കുറിച്ചാണു..

    സ്വാതന്ത്രിയാനന്തര ഇന്ത്യയില്‍ തന്നെയാണു നിങ്ങല്‍ വസിക്കുന്നതെങ്കില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നതു 'പ്രതിക്രിയ'യാണെന്ന്‌ താങ്കള്‍ പറയുമോ..

    ന്യൂനപക്ഷങ്ങള്‍ക്ക്‌ ഭൂരിപക്ഷത്തില്‍ നിന്നു എന്താണു വേണ്ടതു..
    അവര്‍ക്ക്‌ ക്ഷേത്രങ്ങള്‍ പൊളിച്ചു പള്ളികള്‍ വക്കണമെന്നുണ്ടോ..
    അവര്‍ക്ക്‌ ഹിന്ദു അചാരങ്ങള്‍ ഉടച്ച്‌ ഇസ്ളാമിക/ക്രൈസ്തവ സിവില്‍ കോട്‌ നടപ്പാക്കേണ്ടതുണ്ടൊ..
    അവര്‍ സനാധന ഹിന്ദുക്കളെ ശത്രുക്കളായി കാണുന്നുണ്ടോ..
    അവര്‍ക്ക്‌ ഹിന്ദുക്കള്‍ ആരാധിക്കുന്നു എന്നതിണ്റ്റെ പേരില്‍ പശുക്കളെ വിദ്വേഷം കൊണ്ട്‌ കൊന്ന്‌ തിന്നേടതുണ്ടോ..

    പക്ഷേ പ്രതിക്രിയ എന്ന്‌ നിങ്ങള്‍ പറയുന്നതെല്ലാം തിരിച്ചാണു സംഭവിക്കുന്നതെന്ന്‌ 92-93 ലെ (നിര്‍ഭാഗ്യകരമായ) ബോംബെ സ്പോടനമതല്ലെ ബാബറിയുടെ കാര്യത്തില്‍ വ്യക്തമാക്കുന്നതു.

    ഗുജറത്തിലെ 'പ്രതിക്രിയ' നിഴല്‍ യുദ്ധമാണെന്നും, മുസ്ളിംകള്‍ക്ക്‌ ഗോദ്ര സംഭവത്തില്‍ ഒരു പങ്കുമില്ലെന്നും ലാലുവിണ്റ്റെ കമ്മിഷന്‍ കണ്ടെത്തിയില്ലെ..

    ഇതൊന്നും താങ്കള്‍ക്ക്‌ കന്‍ വിന്‍സായി തോന്നുമെന്നു ഞാന്‍ ഇപ്പോഴും കരുതുന്നില്ല, താങ്കള്‍ ഒരു സംഘാംഗമാണെങ്കില്‍..

    മറ്റുള്ളവര്‍ക്ക്‌ നല്‍കുന്ന മറുപടിയില്‍ ചിലതു താങ്കള്‍ക്കുകൂടി വായിക്കാനുള്ളതാണു .. വായിക്കുമല്ലോ.


    പ്രിയ റാവുത്തര്‍..ഏതോ മലയാള പത്രത്തില്‍ വന്നുവെന്ന്‌ താങ്കള്‍ പ്രാധാന്യത്തോടെ കൊടുത്ത വാര്‍ത്തകണ്ടിട്ട്‌ താങ്കളോട്‌ അനുതാപം തോന്നി.. കാലിക വായന പ്രധാനമായികരുതുന്നു എന്ന്‌ ഞാന്‍ കരുതുന്ന നിങ്ങള്‍ അനുചിതമായി, അകാരണമായി ഈ അസംബന്ധങ്ങള്‍ കൊടുത്തതിണ്റ്റെ ഔചിത്യമാണു മനസ്സിലാവാത്തതു..

    സത്യത്തില്‍ ഈ കെട്ടുകഥകള്‍ വര്‍ഷങ്ങല്‍ക്ക്‌ മുന്‍പ്‌ RSS നെ കുറിച്ച്‌ മുസ്ളിംകള്‍ക്കിടയില്‍ ലഘുലേഖകളായി വന്നിരുന്നതാണു..

    അതായതു '... ഹിന്ദു യുവാക്കള്‍ മുസ്ളിം വീടുകളില്‍ ഇടപഴകുകയും, അവരുടെ വീട്ടുജോലികളില്‍ പോലും കയറിപറ്റി, മനപ്പൂര്‍വ്വം നഗ്നത വെളിവാക്കി മുസ്ളിം സ്ത്രീകളെ ആകര്‍ഷിച്ച്‌ ഹിന്ദു സന്താനങ്ങള്‍ മുസ്ളിംകള്‍ക്കിടയില്‍ വര്‍ദ്ധിപ്പിക്കണം.." എന്ന്‌ തുടങ്ങുന്ന പത്ത്‌ കല്‍പ്പനകള്‍..

    4000 ഹിന്ദുയുവതികളെ 'ലവ്‌ ജിഹാദ്‌' ഇങ്ങനെ മതം മാറ്റിയെന്നും, അതിനു പണിയെടുത്തവര്‍ക്ക്‌ ഒരു ലക്ഷം രൂപ കിട്ടിയെന്നുമുള്ള അപസര്‍പക കഥകള്‍ താങ്കള്‍ക്ക്‌ പഥ്യമാകുമ്പോഴാണു അതു ഏകപക്ഷീയമായ വായനയെന്നു ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നതു..

    1000 രൂപ കൊടുത്താല്‍ ആരെയും കൊല്ലാന്‍ ആളെക്കിട്ടുന്ന നാട്ടില്‍ ഒരു ലക്ഷം രൂപ നല്‍കിയാല്‍, മതം മാറ്റാനല്ല, മാറാന്‍ തയ്യാറായി ആയിരക്കണക്കിനു ആളുകള്‍ സ്വയം വരും.. അതും ഹിന്ദുവെന്ന്‌ വിളിക്കുന്നതില്‍ അപമാനിതരായിക്കഴുന്ന അനേകം ഹരിജനങ്ങളും ഗിരിജനങ്ങളുമുള്ള ഇന്ത്യയില്‍..

    ഇസ്ളാമിനു അതാവശ്യമുണ്ടോ..
    പ്രവാചകനെ തന്നെ അല്ലാഹു താക്കീതു നല്‍കുന്നതു നോക്കൂ..
    "ഹേ മുഹമ്മദ്‌ താങ്കള്‍ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണു .. ജനങ്ങളെ (ഇസ്ളാമിലോട്ട്‌) നിര്‍ബന്ധിക്കാന്‍ താങ്കള്‍ക്ക്‌ ഒരു അധികാരവുമില്ല - ഖുറാന്‍"

    അതുകൊണ്ട്‌ തന്നെയാണു പ്രവാചക പത്നിമാരില്‍ ഒരാള്‍ അദ്ധേഹത്തിണ്റ്റെ മരണം വരെ ക്രിസ്ത്യാനിയായി തുടര്‍ന്നതും..

    ഹിന്ദുമതം പ്രാകൃത(?)മാണെന്നും പഴഞ്ചനെന്നുമുള്ള വാദങ്ങല്‍ താങ്കള്‍ പറയുന്ന ചരിത്രകാരന്‍മാര്‍ മാത്രമല്ല ഉയര്‍ത്തുന്നതു..

    ബുദ്ധമതം ഈ ജീര്‍ണതക്കെതിരെ വന്ന മതമാണു..
    ആര്യസമാജവും മറ്റും വന്നതു ഇതില്‍ പറ്റിയിരുന്ന പ്രാകൃത പരികല്‍പ്പനകളെ തുടച്ചുകളയാനാണു..

    ഒരു പരിധിവരെ സവര്‍ക്കറും തീവ്ര രാഷ്ട്രീയ ലൈന്‍ സ്വീകരിച്ഛിരുന്ന സന്ദര്‍ഭത്തില്‍ (മുസ്ളിംകളും ഹിന്ദുക്കളും ഒരുമിച്ചു നിന്ന്‌ ഒറ്റ രാഷ്ട്രം കെട്ടിപ്പടുക്കണമെന്നു ആശിച്ചിരുന്ന സമയത്ത്‌, സെല്ലുലാര്‍ ജയില്‍ വാസത്തിനു മുന്‍പു) ഹിന്ദുമതത്തിണ്റ്റെ പ്രാകൃത ദിശകളെ തുറന്നു കാണിച്ചിരുന്നു.

    അതു കൊണ്ടാണു സ്വന്തം ഭാര്യയുടെ മരണാന്തര ചടങ്ങുകല്‍ പോലും അദ്ധേഹം നിരാകരിച്ചതു..

    " <<<< മുസ്ലീം സഹോദരന്മാരെ, ആഗോളമായി നോക്കിയാല്‍ അമേരിക്ക നിങ്ങളുടെ ശത്രു. ഇസ്രയേല്‍ നിങ്ങളുടെ ശത്രു. ഇന്ത്യയില്‍ സംഘപരിവാര്‍ നിങ്ങളുടെ ശത്രു" എന്ന് പ്രചരിപ്പിക്കേണ്ടത് ഒരു പറ്റം രാഷ്ട്രീയക്കാരുടെ ആവശ്യമാണ്‌....>> "

    അസംബന്ധമായ ഈ അപനിരീക്ഷണത്തിനു ഞാന്‍ മറുപടി നല്‍കേണ്ടതുണ്ടോ.. ??

    കാലം തുറന്നിട്ടിരിക്കുന്ന സത്യങ്ങളെ താങ്കള്‍ എന്തുപയോഗിച്ചാണു മറയ്ക്കാന്‍ ശ്രമിക്കുന്നതു..

    ഈ അപസര്‍പ്പക വാദങ്ങളെയാണു പുരോഗമനപരം എന്ന്‌ വിളിക്കാന്‍ താങ്കള്‍ ആഗ്രഹിക്കുന്നതും ആധുനികതയെന്നു പുളകിതനാകുന്നതും..

    അസത്യങ്ങള്‍ നിര്‍മ്മിച്ചെടുക്കേണ്ടതുണ്ട്‌.. സത്യത്തിനു അതിണ്റ്റെ ആവശ്യമില്ലെന്നും നിങ്ങള്‍ മനസ്സിലാക്കുമല്ലോ..

    ഭീകരതയും സഹിഷ്‌ണുതയും..
    ഭീകരത ഇന്ത്യയിലെ എല്ലാ മത വിഭാഗങ്ങളിലുമുണ്ട്‌.. പള്ളി ത്രിശൂലമുപയോഗിച്ച്‌ തകര്‍ത്താലും അമ്പലം ബോംബുപയോഗിച്ച്‌ തകര്‍ത്താലും ഭീകരപ്പണിതന്നെയാണു. ചിലരെ വര്‍ഗീയവാദികള്‍ എന്ന്‌ വിളിക്കുന്നതു നിക്ഷിപ്ത സൌകര്യത്തിനാണു... സഹിഷ്‌ണുത ഭാരതത്തിണ്റ്റെ മൊത്തം സാംസ്കാരിക പൈതൃകമാണു. അതിനു ഹിന്ദു മതവുമായി മാത്രം ബന്ധമൊന്നുമില്ല.

    കാരണം ബുദ്ധമതത്തിനു ഹിന്ദുമതത്തില്‍ നിന്നു കിട്ടിയതു സഹിഷ്‌ണുതയായിരുന്നില്ലല്ലോ.. 'honour killing' തര്‍പ്പണം സെമിറ്റിക്‌ രാജ്യങ്ങളില്‍ തിരിക്കും മുന്‍പ്‌ ബീഹാറിലും, തമിഴ്നാട്ടിലും, ആന്ദ്രയിലും ഒന്നു തിരിക്കാമായിരുന്നു..

    ഗസ്നി മുതല്‍ ടിപ്പു വരെയുള്ള ഹിന്ദു പീഡനം ചരിത്രപശ്ചാത്തലത്തില്‍ നിന്നല്ല നിങ്ങള്‍ വായിച്ചെടുക്കുന്നതു. വായനക്കൊപ്പം ചരിത്രം വരണമെന്ന മുന്‍ വിധിയാണതു..

    ഈ പേരുകള്‍ക്കൊപ്പം ഹര്‍ഷണ്റ്റെയും, അഷോകണ്റ്റെയും, മൌര്യണ്റ്റെയും, ഗുപ്തണ്റ്റെയും ശൈവ-വഷ്ണവ കൂട്ടകൊലകളുടെയും ചരിത്ര പശ്ചാത്തലങ്ങളും വായിക്കാനുള്ള മതിയായ പുസ്തകങ്ങള്‍ താങ്കള്‍ തെളിവായി നല്‍കാന്‍ സൂക്ഷിക്കുമല്ലോ..

    അവസാനമായി വന്ന അജ്മല്‍ കസബ്‌ പോലും ഹിന്ദു പീഡനത്തിനല്ല വരുന്നതു, കാഷ്മീര്‍ വിമോചനമെന്ന രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണു. ഇനി ഗസ്നിയെയും ടിപ്പുവിനെയും ഹിന്ദു പീഡനത്തിണ്റ്റെ കഥപറയാന്‍ താങ്കളെടുക്കില്ല എന്ന്‌ കരുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..

    ജാതീയതെയെക്കുറിച്ചുള്ള താങ്കളുടെ നിലപാടുകല്‍ക്ക്‌ എണ്റ്റെ മറുപടി കാണാപ്പുറം നകുലനു നല്‍കുന്നതില്‍ നിന്നും വായിക്കുമല്ലോ..

    പ്രിയ കാണാപ്പുറം നകുലന്‍..,
    ജാതീയതയുടെ പേരില്‍ സംഘപരിവാരം സൂക്ഷിക്കുന്ന മാര്‍ക്കറ്റ്‌ ചെയ്യപ്പെടാത്ത, കെട്ടിഘോഷിക്കാത്ത വിപ്ളവത്തിണ്റ്റെ കാണാപ്പുറം കാണുന്നതു നന്നായിരിക്കും..

    "ഇസ്ളാമിണ്റ്റെ കടന്നുവരവാണു ചാതുര്‍വര്‍ണ്ണ്യത്തിലധിഷ്ടിതമായ ഹൈന്ദവ ദര്‍ശനത്തില്‍ ആദ്യമായി കത്തിവച്ചതു" എന്ന്‌ ആദ്യമയി പരിതപിച്ചതാരാണു.. ??

    പിന്നീട്‌ " ... ബ്രിട്ടീഷ്‌ കാരെക്കാള്‍ ഭീഷണി മുസ്ളിംകളാണു.. , മുസ്ളിംകളില്‍ നിന്ന്‌ ഒന്നും പ്രതീക്ഷിക്കാനില്ല, അതിനാല്‍ ഹിന്ദുക്കള്‍ സംഘടിച്ച്‌ അവരുടെ വഴിനോക്കണം" എന്ന്‌ സെല്ലുലാര്‍ ജെയിലില്‍ നിന്ന്‌ ബ്രിട്ടീഷ്‌ കീഴാളനായി മാപ്പിരന്ന്‌ വാങ്ങി ഇറങ്ങിവന്ന സവര്‍ക്കറാണു ആദ്യമായി വിഘടനവാദം ഉയര്‍ത്തുന്നതു..

    ഈ വഴിനോക്കലിണ്റ്റെ മുഖ്യ പാത "ജാതീയതയെ അതിജയിക്കാനുള്ള" സൈലണ്റ്റ്‌ സവര്‍ക്കറിസം അജണ്ടയാണു ഇന്ന്‌ സംഘപരിവാരം കാണിക്കുന്ന ഈ അജാതീയ വിപ്ളവം.. വേട്ടക്കാരനും വിരുന്നുകാരനും (പേജ്‌. 76-77)

    അനാവശ്യമായി ഒരു നിഴല്‍ ശത്രുവിനെ സൃഷ്ടിച്ചെങ്കിലും ജാതീയ ഉച്ചനീചത്തങ്ങള്‍ മാറ്റാന്‍ കഴിയുന്നുവെങ്കില്‍ അതു നല്ലതു തന്നെ..

    എല്ലാര്‍ക്കും നന്ദി...

    ReplyDelete
  14. പ്രിയ ബക്കര്‍,

    മറുപടിക്കു നന്ദി.ആളുകള്‍ക്കു “സംഘസ്വയംസേവക്“ എന്ന ലേബല്‍ എങങനെ കിട്ടുന്നു എന്നു ഇപ്പോള്‍ എനിക്കു മനസിലായി.ഞാന്‍ ജനിച്ചതു പുന്നപ്ര എന്ന നാട്ടിലാണു.
    “അരിവാള്‍ ചുറ്റിക നക്ഷത്രം” അല്ലാതെ മറ്റൊരു ചിഹ്നതിലും വോട്ട് ചെയ്യാത്ത ആള്‍ക്കാര്‍ ഉള്ള വീടാണു എന്റേതു.ഞാനും ചെയ്തിട്ടില്ലായിരുന്നു.ഈ കഴിഞ്ഞ വ്യാഴാഴ്ച വരെ.
    ഇത്തവണ ഞാന്‍ “റ്റി.വി” ക്കു ആണു ചെയ്തതു.അന്നും ഇന്നും എനിക്കു ഒരു സോഷ്യലിസ്റ്റ് കാഴ്ചപ്പാടാണു ഉള്ളതു.പക്ഷെ നമുക്കൊക്കെ “കോമണ്‍ സെന്‍സ്” എന്നൊരു
    സാധനം ഉണ്ടല്ലൊ.ഒരു പ്രത്യയ ശാസ്ത്രവും,ഒരു ആദര്‍ശവും ഞാന്‍ ആ പറഞഞ കാര്യതിനു നിരക്കാത്ത വാദം ഉയര്‍ത്തിയാല്‍ ഞാ‍ാന്‍ അംഗീകരിക്കില്ല.
    ഇന്നും ഒരു മാര്‍ക്സിയന്‍ ചിന്താഗതി ആണു എനിക്കുള്ളതു.പക്ഷെ ഇന്ടിയന്‍ കമ്യുനിസ്റ്റു പ്രസ്ധാനതോടു ഉണ്ടായിരുന്ന സ്നേഹം മാറി ഒരുതരം അറപ്പാണു ഇപ്പൊള്‍ തോന്നുന്നത്.
    ഇന്നുവരെ ഒരു ആര്‍ എസ് എസ് ശാഖയിലും പൊയിട്ടില്ല. ആകെയുള്ള ബന്ധം ആര്‍ എസ് എസ് കാര്‍ ആയ കുറെ സുഹ്രുതുകള്‍ ഉള്ളതാണു(അതെപോലെ എല്ലാ പാര്‍ട്ടിയിലും പെട്ട
    ആളുകള്‍ എനിക്കു സുഹ്രുതുകള്‍ ആയി ഉണ്ടു).അവരില്‍ നിന്നആണു അവരുദെ സംഖടനയുടെ നിലപാടുകല്‍ ഒക്കെ അറിയുന്നതു.
    ഇതൊക്കെയനു എന്റെ സങ്ഹപരിവാര്‍ ബന്ധം.......!!!!!!!!!.

    വരി കീറി ചോദിക്കുന്നതു താങ്കളെ പ്രകൊപിപ്പിചെങ്കില്‍ മാപ്പു.തല്‍ക്കാലം അങനെ ചെയ്യനെ നിവ്രുതിയുള്ളു.

    “സ്വാതന്ത്രിയാനന്തര ഇന്ത്യയില്‍ തന്നെയാണു നിങ്ങല്‍ വസിക്കുന്നതെങ്കില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നതു 'പ്രതിക്രിയ'യാണെന്ന്‌ താങ്കള്‍ പറയുമോ..

    ന്യൂനപക്ഷങ്ങള്‍ക്ക്‌ ഭൂരിപക്ഷത്തില്‍ നിന്നു എന്താണു വേണ്ടതു..
    അവര്‍ക്ക്‌ ക്ഷേത്രങ്ങള്‍ പൊളിച്ചു പള്ളികള്‍ വക്കണമെന്നുണ്ടോ..
    അവര്‍ക്ക്‌ ഹിന്ദു അചാരങ്ങള്‍ ഉടച്ച്‌ ഇസ്ളാമിക/ക്രൈസ്തവ സിവില്‍ കോട്‌ നടപ്പാക്കേണ്ടതുണ്ടൊ..
    അവര്‍ സനാധന ഹിന്ദുക്കളെ ശത്രുക്കളായി കാണുന്നുണ്ടോ..
    അവര്‍ക്ക്‌ ഹിന്ദുക്കള്‍ ആരാധിക്കുന്നു എന്നതിണ്റ്റെ പേരില്‍ പശുക്കളെ വിദ്വേഷം കൊണ്ട്‌ കൊന്ന്‌ തിന്നേടതുണ്ടോ.. “.........................

    ഇതു വലിയ ചര്‍ച നടത്താന്‍ സ്കൊപുള്ള കാര്യം ആണു ബക്കര്‍.എന്റെ തോന്നലുകള്‍ ഞാ‍ന്‍ ആദ്യം പറയാം.(ആദ്യമെ പറയട്ടെ . ഏതെലും പാര്‍ട്ടിയുടെയൊ സംഘടനയുടെയൊ ഹിഡെന്‍ അജെന്‍ഡ
    എന്നൊക്കെ മുദ്ര കുത്താതെ ജനാധിപത്യതില്‍ വിശ്വസിക്കുന്ന,ഭാരതീയ പൌരന്‍ ആയ,ബക്കറിന്റെ ഒരു സഹജീവി എന്ന നിലയില്‍ മാത്രം എന്റെ വാകുകളെ കാണുക.)

    നമ്മള്‍ എങനെ ആണു ന്യൂനപക്ഷങലെ നിര്‍വചിക്കേണ്ടതു?എങനെയൊക്കെ ഒരു വിഭാഗം ആള്‍ക്കാര്‍ ന്യൂനപക്ഷങല്‍ ആകാം?ഭാഷ,വേഷം,ആചാര ജീവിത രീതികള്‍‍,ചില പ്രത്യെക വംശതില്‍ പിറന്നവര്‍ (ജാതി അല്ല ഉദ്ദേശിചതു,നീഗ്രൊ,മങലൊഇദ് മുതലായ സംഞകള്‍ പ്രകാരം ഉദ്ദേശിക്കുന്ന തരം വംശം) പക്ഷെ നമ്മുടെ മതെതര രാജ്യത്തു ന്യൂനപക്ഷത്തെ നിര്‍വചികാന്‍ ഒരൊറ്റ അളവുകൊല്‍ മാത്രെ ഉള്ളു നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു...!!!!. മതം .മതം മാത്രം...ഒരു മതെതര രാജ്യതു തീര്‍തും വ്യക്തിപരവും രാഷ്ട്രീയ വ്യവഹാരതില്‍ യാതൊരു കാരണവശാലും അടുപ്പിക്കേണ്ടാതതുമായ “മതം” എന്നതിനെ ആണു നാം ന്യൂനപക്ഷം നിര്‍വചിക്കാന്‍ എടുക്കുന്ന അലവുകോല്‍‍.അങനെ രൂപപ്പെടുന്ന “ന്യൂനപക്ഷ”തിനെ സംരക്ഷിക്കല്‍ ആണു നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പലതിന്റെയും വയറ്റിപിഴപ്പു തന്നെ.
    എന്തൊരു വിരോധാഭാസം....!. ഇതില്‍ തന്നെ മുസ്ലീംകളും ക്രിസ്തിയാനികളും ആണു പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങല്‍...!!!ഇതുപറയുന്നതു മുസ്ലിംകളും ക്രിസ്തിയാനികളും അല്ല.(ഉപയൊഗിക്കുന്ന വാക്കുകള്‍ ശ്രധിക്കുക..!)
    മറിചു ആ മതങലിലെ മതമെധാവികളും അവര്‍ സ്പൊന്‍സൊര്‍ ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളും ആണു.മതതിന്റെ പേരില്‍ തന്ന്നെ ഒരു മതെതര രാജ്യതു ന്യൂനപക്ഷം ,ഭൂരിപക്ഷം എന്ന ഒരു വേര്‍തിരിവു തെറ്റല്ലെ ബക്കര്‍?
    ഒരേ സംസ്കാരവും ഒരേ ചോരയും ഒരേ പരമ്പരയും ഒക്കെയായ നമ്മുടെ ജനതയെ രണ്ടു കഷണങല്‍ ആക്കി വിഭജിചതു “മതം” എന്നതു മാത്രമല്ലെ? മറ്റെന്തിലും വിഭജന കാരണം?
    അപ്പൊള്‍ ബാക്കി വന്ന ഈ മതെതര രാജ്യതു എങ്കിലും നമ്മള്‍ മതതെ രാഷ്റ്റ്രീയതില്‍ നിന്നു മാറ്റി നിര്‍തണ്ടെ? അതായതു മതം വ്യക്തിപരം ആയ ഒന്നാക്കി നിര്‍തണം എന്നു.ഇതു ഇസ്ലം,ക്രിസ്തു മതം എന്നെ മതങലില്‍ വലിയ പാടാണു.കാരനം ആതെമീയതയെക്കല്‍ പ്രാധാന്യം പൊളിറ്റികല്‍ മേല്‍ക്കൈ നെദുന്നതിനാനു ഈ മതനഗലില്‍‍. അതു ഈ മതങലുടെ കുഴപ്പം എന്നല്ല ഈ മതങല്‍ സ്താപനവല്‍ക്കരിക്കപ്പെട്ടിരിക്കുന്നതു ആ രീതിയില്
    ആണെന്നതു ആണു അതിനു കാരണം.പിന്നെ ക്ഷെത്രങല്‍ പൊളിചു ആരും ഇവിടെ പള്ളികള്‍ വെചിട്ടില്ലെ ഭൂതകാലതില്‍? അങനെ പൊളിച ക്ഷെത്രങല്‍ മുഴുവന്‍ തിരിചു പിടിക്കണം എന്നു ആരെങ്കിലും ഇവിടെ പറയുന്നുണ്ടൊ?പക്ഷെ ഒരെയൊരു കെട്ടിടം .. അവിടെ മാത്രം ഒരു ക്ഷെത്രം എന്ന ഒരു ആവശ്യം പോലും അവഗണിക്കപ്പെട്ട ഒരു ജനതയെ താങ്കള്‍ എങനെ കാണുന്നു?അവര്‍ എങനെ പ്രതികരിക്കണം?
    1992 ദിസംബെര്‍ 6 നു മുന്‍പു “തര്‍ക്കമന്ദിരം” ആയിരുന്ന ഒരു കെട്ടിടം ആ ദിവസതിനു ശേഷം പള്ളി ആയി മാറിയതു കാണുംബൊള്‍ അതിശയം തോന്നുന്നില്ലെ? പിന്നീടുള്ള മൂന്നു വരികള്‍ ..സിവില്‍കോഡ്,പശു അതൊക്കെ.. റാവുതര്‍ ഇക്കയൊടുള്ള ചില ചൊദ്യങലില്‍ അതും അടങും .. അതും കൂടി വായിക്കുമല്ലൊ..
    ഇവിടെ മതതിന്റെ അടിസ്താനതില്‍ നോക്കിയാല്‍ വേറെയും ന്യൂനപക്ഷങല്‍ ഉണ്ടല്ലൊ ബക്കര്‍.സിക്കുകാരു പര്‍സികളും ബുധ്ധരും ഒക്കെ? അവര്‍ക്കൊക്കെ അവഗണനയും പീഡനവും ഒക്കെ ആണൊ ആവൊ? അങനെ എങ്കില്‍ കാര്യം കുഴയുമല്ലൊ?


    പ്രിയ റാവുതര്‍ ഇക്ക,

    ആദ്യമെ താങ്കളെ അഭിനന്ദിക്കുന്നു.ഇങനെ ഒരു പൊസ്റ്റ് ഇട്ടതിനു.ഒപ്പം ഒരു ചോദ്യവും. ചോദ്യം തുടങുന്നതു ഇക്ക ബക്കര്‍ക്കു കൊടുത്ത ഒരു മറുപടിയിലെ വാചകതില്‍ നിന്നാണു.

    “പിന്നെ താന്കള്‍ സൂചിപ്പിച്ച മറ്റൊന്ന് -ആരാധനാ രൂപങ്ങളും വിഗ്രഹാരാധനയും ?

    അത് താന്കള്‍ ഉദ്ദേശിചിട്ടുന്ടെന്കില്‍ ക്ഷമിക്കുക. ആ വിഷയത്തിലേക്ക് ഞാന്‍ ഇല്ല. മതവിശ്വാസം വ്യക്തിപരം മാത്രമാണ് എന്നും വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍ . മതസംവാദത്തില്‍ എനിക്ക് താത്പര്യവുമില്ല. വ്യക്തമാക്കണം താന്കള്‍ ഉദ്ദേശിച്ച മോശവശം എന്താണെന്ന്. “”..

    ഈ ഒരു പോയിന്റില്‍ നിന്നല്ലെ മത വിശ്വാസങല്‍ തമ്മിലുള്ള ഏറ്റു മുട്ടല്‍ തുടങുന്നതു? ഈ ഏറ്റുമുട്ടല്‍ അല്ലെ അധിനിവെശതിന്റെയും ആക്രമണങലുടെയും ഒക്കെ മൂലകാരണം? മറ്റൊരു മതം സത്യ മതം അല്ലെന്നുള്ള സ്റ്റാന്ട്?
    നാളെ ഞാന്‍ ഒരു മതം തുടങി എന്നിരിക്കട്ടെ? എന്റെ നാക്കിന്റെ ബലം കൊന്ദും, ജീവിത ശുധ്ധി കൊണ്ടും കൊറെ അനുയായികളെം ഉണ്ടാക്കി ഞാന്‍ എന്നിരിക്കട്ടെ.. ഞാ‍ന്‍ പറയുന്നു ദൈവതിന്റെ പേരു “ശശി”.
    ശശിക്കു വേരെ പേരില്ല..ഇന്ന രൂപതില്‍ , ഇന്ന രീതിയില്‍ മാത്രെ ശശിയെ ആരധിക്കാവു..മറിചായാല്‍ ശശി കോപിക്കും. സ്വര്‍ഗര്തില്‍ കയറ്റില്ല.. അങ്ക്ഗനെ നില്‍ക്കുംബൊള്‍ എന്റെ ഒരു അനുയായി പറയുന്നു...
    ശശി ഒരു നല്ല പെരായി തൊന്നുന്നില്ല.. അതെ പൊലെ “ശശി കീ ജയ് “ നല്ല സുകം ഉള്ള സ്ലൊഗന്‍ അല്ല. പകരം ഞാന്‍ മചാനെ “ബാബു” എന്നു വിളിക്കാന്‍ പൊകുന്നു.
    സ്ലൊഗനും മാറ്റുന്നു. “ബാബു കീ ജയ്”...ഞാന്‍ എന്തു പറയണം? രണ്ടാളും വിളിക്കുന്നതു ഒരെ ആളെ തന്നെ എന്നു ഉറപ്പായ സ്തിതിക്കു “ നീ എങനെ വെണെലും വിളിചൊ” എന്നു പറയണൊ? അതൊ “ പറ്റില്ല അങനെ വിളിക്കരുതു” എന്ന നിലപാടു എടുക്കണൊ?
    രണ്ടാമതെ നിലപാടു അല്ലെ മതങല്‍ തമ്മിലുള്ള ഏറ്റുമുട്ടലിനു കാരണം?

    ബക്കരിന്റെ ഒരു വാചകം...

    “ഇസ്ളാമിനു അതാവശ്യമുണ്ടോ..
    പ്രവാചകനെ തന്നെ അല്ലാഹു താക്കീതു നല്‍കുന്നതു നോക്കൂ..
    "ഹേ മുഹമ്മദ്‌ താങ്കള്‍ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണു .. ജനങ്ങളെ (ഇസ്ളാമിലോട്ട്‌) നിര്‍ബന്ധിക്കാന്‍ താങ്കള്‍ക്ക്‌ ഒരു അധികാരവുമില്ല - ഖുറാന്‍" “.

    ഇതു നല്ല പക്കാ ആയി പിന്നീടു വന്നവര്‍ ഫോളൊ ചെയ്തിരുന്നെല്‍ അധിനിവെശങളും ആക്രമണങലും ക്ഷെത്രം പൊളിക്കലും വാള്‍മുനറ്യില്‍ നിര്‍തിയുള്ള മത പരിവര്‍തനവും ഒന്നും ഉണ്ടാവില്ലായിരുന്നല്ലൊ?

    “ഹിന്ദുമതം പ്രാകൃത(?)മാണെന്നും പഴഞ്ചനെന്നുമുള്ള വാദങ്ങല്‍ താങ്കള്‍ പറയുന്ന ചരിത്രകാരന്‍മാര്‍ മാത്രമല്ല ഉയര്‍ത്തുന്നതു..

    ബുദ്ധമതം ഈ ജീര്‍ണതക്കെതിരെ വന്ന മതമാണു..
    ആര്യസമാജവും മറ്റും വന്നതു ഇതില്‍ പറ്റിയിരുന്ന പ്രാകൃത പരികല്‍പ്പനകളെ തുടച്ചുകളയാനാണു.. “

    ശരിയാണു.ഇതാരും നിഷെധിചുമില്ലല്ലൊ..പക്ഷെ ഇങനെ ഒന്നു ഇസ്ലാമിനു ചൂന്ടിക്കാണിക്കാന്‍ ഉണ്ടൊ? അങനെ ഒന്നു ആണു “ബഹായി” മതവും അഹ്മെദിയ വിഭാഗവും സൂഫിസവും ഒക്കെ എന്നാണു ഞാന്‍
    കരുതുന്നതു..ആ മതങളൊടുള്ള ബക്കരിന്റെ സ്റ്റാണ്ട് എന്താണു? പറ്റില്ല ശശി മാത്രം മതി എന്നാണൊ

    “ സഹിഷ്‌ണുത ഭാരതത്തിണ്റ്റെ മൊത്തം സാംസ്കാരിക പൈതൃകമാണു. അതിനു ഹിന്ദു മതവുമായി മാത്രം ബന്ധമൊന്നുമില്ല. “



    തെറ്റാണു ബക്കര്‍.ഇന്‍ഡിയയുടെ സഹിഷ്ണുതയ്ക്കു ഒന്നിനോടു മാത്രെ കടപ്പാടുള്ളു.അതു സനാതന ധര്‍മം എന്ന ജീവിതചര്യ അല്ലെല്‍ സംസ്കാരം എന്നതിനോടു മാത്രം.

    “അവസാനമായി വന്ന അജ്മല്‍ കസബ്‌ പോലും ഹിന്ദു പീഡനത്തിനല്ല വരുന്നതു, കാഷ്മീര്‍ വിമോചനമെന്ന രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണു“.

    ഞാന്‍ പറഞുവന്നതുമായി തന്നെ യൊജിക്കുന്നല്ലൊ ബക്കര്‍. രാഷ്ട്രീയ ലക്ഷ്യതിനു മതതെ കൂട്ടു പിടിക്കുന്നതു സെമിറ്റിക് മതങല്‍ അല്ലെ കൂടുതല്‍? അതു ഹിന്ദു മതതില്‍ കുറവാണു.
    അതു കൊണ്ടു തന്നെയാണു യുദ്ധതില്‍ കീഴറ്റങിയ അന്യ മതസ്തനെ ബലമായി മതം മാറ്റിയ ഹിന്ദു ഭരണാധികാരികളെ നാം ചരിത്രതില്‍ കാണാതതു.അധികാരതിന്റെ തണലില്‍
    മതം മാര്‍കെറ്റ് ചെയ്യാന്‍ അവര്‍ തയാറാകാതിരുന്നതും.സനതന ധര്‍മം വ്യക്തിപരം ആണു.സെമിറ്റിക് മതനഗല്‍ വ്യക്തിപരം എന്നതിനെക്കാ ല്‍സാ മൂഹികവും രഷ്ട്രീയവും ആണു.



    സ്നേഹപൂ‍ര്‍വം,


    ReplyDelete
  15. നകുലേട്ടാ,
    ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ റ്റയ്പു ചെയ്തു പ്രൂഫ് റീഡിംഗ് നടത്തി എടുക്കുന്നതു മിനക്കെട്ട പണി ആണെന്നു മനസ്സിലായി.വീക്ക് എന്‍ഡിലെ പറ്റൂ.മലയാളം ടൈപ്പിങ് ശീലിചു വരുന്നതെയുള്ളു.ആഴ്ചെല്‍ ആഴ്ചെല്‍ പോസ്റ്റുന്ന എല്ലാവരെയും നമിക്കുന്നു...

    ReplyDelete
  16. “അവസാനമായി വന്ന അജ്മല്‍ കസബ്‌ പോലും ഹിന്ദു പീഡനത്തിനല്ല വരുന്നതു, കാഷ്മീര്‍ വിമോചനമെന്ന രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണു“.

    ഈ വാചകത്തില്‍ ഒരു സംശയം.കാശ്മീരിനെ മോചിപ്പിക്കാന്‍ മുംബൈയില്‍ വന്നു കൊന്നു തള്ളിയതു എന്തിനാണു?

    ReplyDelete
  17. പ്രിയ ബക്കര്‍,
    ഒരു പത്രവാര്‍ത്ത quote ചെയ്ത്‌ അത് ആധികാരിക രേഖയാണെന്നവകാശപ്പെടുന്നതിനു പകരം 'ഇതില്‍ അല്പമെങ്കിലും വിശ്വാസ്യത ഉണ്ടെങ്കില്‍' എന്ന് ഞാന്‍ പറഞ്ഞത് താന്കള്‍ കണ്ടു കാണില്ല. അല്ലെന്കിലും താങ്കള്‍ക്കു ഇഷ്ടപ്പെടാത്ത ഒന്ന് പറഞ്ഞതിന്റെ പേരില്‍ എന്നോട് അനുതപിക്കുകയും വേണ്ട, പ്രതിഷേധിച്ച്ചാല്‍ മതി. ( അത് ഞാന്‍ ഉണ്ടാക്കിയ വാര്‍ത്തയും അല്ല) നാലായിരം പേരെ പോയിട്ട് നാലുപേരെ മതം മാറ്റിയാലും " അല്പമെങ്കിലും വിശ്വാസ്യത " എന്നത് അസ്ഥാനത്താകുന്നില്ല സുഹൃത്തേ.

    കേരളം ആക്രമിച്ചു മടങ്ങിപ്പോയതിനു ശേഷം " ഞാന്‍ കേരളത്തില്‍ നാല് ലക്ഷം പേരെ മതം മാറ്റി അടുത്ത പ്രാവശ്യം അതിലും വലുത് ചെയ്യും " എന്ന് ടിപ്പു സുല്‍ത്താന്‍ ഹൈദരാബാദ് നൈസാമിന് അയച്ച കത്ത് ഇന്ന് വെളിച്ചം കാണുന്നത് താങ്കള്‍ക്കു ഇഷ്ടപ്പെടാത്ത ഒന്നായിരിക്കും. കാരണം ഒരു ശതമാനം പോലും വാളിന്‍ തുമ്പിലൂടെ അല്ല, പ്രബോധനം വഴിയും. സമത്വം വാഗ്ദാനം ചെയ്യുന്നതിനാലും മാത്രമാണ് ഇസ്ലാം പ്രചരിച്ചത് എന്നതിന്റെ പ്രചാരകനാനല്ലോ താന്കള്‍.
    ഗസ്നി മുതല്‍ ഫിറോസ്‌ ഷായിലും ഔറംഗസീബിലും കൂടി ടിപ്പുവരെയുള്ളവരുടെ (അത് കുറച്ചു പേരോന്നുമല്ല ഉള്ളത്. )'വിശാല മനസ്കത'യാണല്ലോ താന്കള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അത് കൊണ്ടാണല്ലോ വീണ്ടും വീണ്ടും പരിഷ്കൃത സമൂഹത്തിനു യോജിക്കാത്ത 'ഹിന്ദു ധര്‍മ്മം പ്രാകൃതമാണ്' തുടങ്ങിയ കമന്റുകള്‍ ചെയ്യാന്‍ മടിക്കാത്തതും. . ഇങ്ങനെ ചിന്തിക്കുന്ന ഒരാള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഭരണം നടത്തിയിരുന്ന ശക്തനായ ഒരു ഭരണാധികാരിയായിരുന്നെന്കില്‍ എന്തൊക്കെ ചെയ്യുമായിരുന്നോ അതൊക്കെയാണ്‌ അവര്‍ ചെയ്തിട്ടുള്ളത്. അവരെയൊന്നും (ഇതിനു മറുപടി ഉണ്ടാകുമെന്കില്‍ ) വിമര്‍ശിക്കാനുള്ള മനസ്സ് താങ്കള്‍ക്കുണ്ടാവില്ല. ഒന്നുകില്‍ ന്യായീകരിക്കുകയോ മറ്റേതെങ്കിലും സംഭവം ചൂണ്ടിക്കാട്ടി (ശൈവ-വഷ്ണവ സംഘര്‍ഷമോ അങ്ങനെ എന്തെങ്കിലും ) വിഷയം മാറ്റുകയോ ചെയ്യുമെന്ന പ്രതീക്ഷയെ എന്നിക്കുള്ളൂ.

    ഇന്നും പരിവര്‍ത്തനം നടക്കുന്നുണ്ട്. അതെല്ലാം വാളിന്‍ തുമ്പിലൂടെ ആണെന്ന് പറയാനുള്ള മൌഢ്യം എനിക്കില്ല. ഒരു വ്യക്തിയുടെ മനോധര്‍മം അനുസരിച്ച് കൂടുതല്‍ ആകര്‍ഷണീയമായി തോന്നുന്നത് കൊണ്ടും എത്രയോ പേര്‍ ഇസ്ലാമിലേക്ക് വരുന്നുണ്ടായിരിക്കാം. അതും എനിക്ക് അറിയാതെയല്ല. അവരെയൊന്നും അനുകൂലിക്കാനോ പ്രതികൂലിക്കാനോ ഞാനില്ല. അതാണ്‌ പറഞ്ഞത്, വ്യക്തിപരം, വ്യക്തിയുടെ മനോധര്‍മ്മം..... അതാണ്‌ മതം.

    സഹോദരാ..
    ഇന്ദ്രനെയോ രുദ്രനെയോ സൂര്യനെയോ നാഗത്തെയൊ പശുവിനെയോ കല്ലിനെയോ മരത്ത്തെയോ അമ്മയെയോ ഒക്കെ ആരാധിച്ചിരുന്ന അല്ലെങ്കില്‍ ചരങ്ങളും അചരങ്ങളും ആയ എന്തിലും ഈശ്വരാംശം കണ്ടിരുന്ന മനുഷ്യരാണ് ഇവിടെ ജീവിച്ചിരുന്നത്. കിഴക്കും പടിഞ്ഞാറുമുള്ള സകലദേശങ്ങളിലെയും ഇതിനോട് വിദൂരസാമ്യം പുലര്‍ത്തിയിരുന്ന പൌരാണികമതങ്ങള്‍ എല്ലാം (താങ്കളുടെ ഭാഷയില്‍ - heathens, അല്ലെങ്കില്‍ മുഷ്രീക്കുകള്‍ -പൊറുക്കപ്പെടാത്ത പാപം ചെയ്യുന്നവര്‍) സെമിടിക് കടന്നു കയറ്റങ്ങളില്‍ വീണടിഞ്ഞിട്ടും ഇവിടെ ഇന്നും അത് നില നില്‍ക്കുന്നു. അതിനു നമുക്കെന്തു ചേതം? അത് ഇനി അങ്ങ് പരിഷ്കരിച്ചെക്കാം എന്നുള്ളത് താങ്കളുടെ കടമയാനെന്നാണോ ഉത്തര വാദിത്വമാനെന്നോ ഒക്കെയാണോ താന്കള്‍ വിശ്വസിക്കുന്നത്? (ആധുനിക കാലത്ത് അതിനു സന്ഘപരിവാര്‍ തടസ്സമാകും എന്ന് വിശ്വസിക്കുന്നത് കൊണ്ടല്ലാതെ മറ്റെന്തു കൊണ്ടാണ് നിങ്ങള്‍ അവരെ വെറുക്കുന്നത്?) അതോ ഒരു രാജ്യത്തിനെ പുരോഗതിയുടെ കാര്യത്തില്‍ അവിടെ നിലനില്‍ക്കുന്നത് പ്രാചീന മതമാനെന്നതോ ആധുനിക മതമാനെന്നതിണോ (പ്രാചീനം...? ആധുനികം? )പ്രസക്തിയില്ല എന്ന സത്യം മനസ്സിലാക്കി മുന്നോട്ടു പോകുന്നതിലാണോ?

    അമേരിക്കയെയും ഇസ്രായേലിനെയും സംഘപരിവാരിനെയുമാണ് ശത്രുക്കള്‍ എന്ന പേരില്‍ ഇടതുപക്ഷ മാധ്യമങ്ങള്‍ മുസ്ലീങ്ങള്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുന്നത് എന്നത് അസംബന്ധമല്ല സുഹൃത്തേ. അതിനു അവരുടെ പത്രങ്ങള്‍ സ്ഥിരമായി വായിച്ചാല്‍ മതിയാകും. അവര്‍ തുറന്നു തന്നെ അത് പ്രഖ്യാപിക്കാറും ഉണ്ട്.

    താന്കള്‍ പറഞ്ഞ സംഘപരിവാരത്തിന്റെ ജാത്യുന്‍മൂലന പദ്ധതികളുടെ കാണാപ്പുറം എന്താണാവോ?
    ഒന്നുണ്ട്. ജാതികള്‍ ഉന്മൂലനം ചെയ്‌താല്‍ സമൂഹം പുരോഗതിയിലെക്കല്ലാതെ നൂറ്റാണ്ടുകള്‍ക്കു പിന്നിലേക്കു പോകാന്‍ പോകുന്നില്ല. സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിക്കുന്നതും സാവധാനം ജാതി ചിന്തകള്‍ ഇല്ലായ്മ ചെയ്യുന്നത്ടിനു വേണ്ടിയാണെന്നും മനസ്സിലാക്കാന്‍ അല്പം മാത്രം ചിന്താശക്തി മതിയാകും

    നേര്‍ വിപരീതമായി സമൂഹത്തെ മതസ്പര്‍ദ്ധയുടെ (എന്റെ വിശ്വാസം ശരി, നിന്റേതു തെറ്റ് എന്നത്) വിത്ത് വീണ്ടും പാകി പഴ നൂറ്റാണ്ടുകളിലേക്ക് മടക്കി കൊണ്ടുപോകുന്ന മത വിശ്വാസപരമായ religious excluism - ലേക്ക് ഈ ചര്‍ച്ചയെ തിരിച്ചു വിടാന്‍ ശ്രമിക്കുന്നതിന്റെ ക്രഡിറ്റ് താങ്കള്‍ക്കാണെന്നത് ഇത് വായിക്കുന്ന ആര്‍ക്കും മനസ്സിലാകും.

    വിപ്ലവകാരികളില്‍ ഉന്നതശീര്‍ഷനായ സവര്‍ക്കരെക്കുരിച്ചുള്ള പരാമര്‍ശത്തിന് മറുപടി ഏറെ നീണ്ടു പോകും എന്നതിനാല്‍ ഇവിടെ അതിനു മുതിരുന്നില്ല . അത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും (വിപ്ലവ പ്രവര്‍ത്തനങ്ങള്‍ , ജയില്‍ വാസം, മാപ്പ് എഴുതല്‍, മോചനം, ഹിന്ദു നാഷനലിസ്റ്റ് മൂവ്മെന്റ്, പിന്നീട് ഗാന്ധിവധക്കേസ്‌ അങ്ങനെ പലതും) അദ്ധേഹത്തെ ഭര്‍ത്സിച്ചിരുന്നവര്‍ പോലും പിന്നീട് തിരുത്തിയിട്ടുള്ളതുമാണ്
    ചിന്തിക്കുക.
    സ്നേഹപൂര്‍വ്വം...റാവുത്തര്‍

    ReplyDelete
  18. >>[M.A.Bakar said...] അനാവശ്യമായി ഒരു നിഴൽശത്രുവിനെ സൃഷ്ടിച്ചെങ്കിലും ജാതീയ ഉച്ചനീചങ്ങൾ മാറ്റാൻ കഴിയുന്നുവെങ്കിൽ അതു നല്ലതു തന്നെ..<<

    [നകുലൻ] ശ്രീ, ബക്കർ, താങ്കളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ചില ധാരണകളാണ് താങ്കളേക്കൊണ്ടിതു പറയിക്കുന്നത്. അതു തിരുത്തണമെങ്കിൽ സംഘത്തെ സംബന്ധിച്ച അനവധി കാര്യങ്ങൾ വിശദീകരിക്കേണ്ടി വരും.

    നമ്മുടെ രണ്ടുപേരുടെയും കാഴ്ചപ്പാടുകളിൽ വലിയ വ്യത്യാസമുണ്ട്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, നാമിരുവരും വസ്തുതകൾ തിരയുന്ന പ്രദേശങ്ങൾ തന്നെ വ്യത്യാസമാണ് എന്നതാണ്. സംഘവിരുദ്ധസാഹിത്യങ്ങളിൽ നിന്നല്ല ഞാൻ സംഘത്തേക്കുറിച്ചു മനസ്സിലാക്കുന്നത്. ‘വേട്ടക്കാരനും വിരുന്നുകാരനും’ മുതലായ പുസ്തകങ്ങളെയല്ല ആശ്രയിക്കുന്നതും. സംഘത്തിന്റെ ആദർശങ്ങളേക്കുറിച്ചും പ്രവർത്തനപദ്ധതികളേക്കുറിച്ചുമെല്ലാം അവരുടെ തന്നെ വരികളിൽ നിന്നാണു ഞാൻ മനസ്സിലാക്കുന്നത്. അവയ്ക്കായിരിക്കും യാഥാർത്ഥ്യങ്ങളുമായി കൂടുതലടുപ്പം എന്നാണു ഞാൻ വിശ്വസിക്കുന്നത്.

    താങ്കൾ മുകളിലെഴുതിയ വാചകം വായിച്ചാൽ തോന്നുന്നത് സംഘം “മുസ്ല്ലീങ്ങൾ” എന്ന നിഴൽശതൃവിനെ സൃഷ്ടിച്ച് അവരെ നേരിടുന്നതിനായി പലതും ചെയ്യുന്നു. അതിന്റെ ഭാഗമായി ജാതീയമായ ഉച്ചനീചത്വങ്ങളേയും ചെറുക്കുന്നുവെന്നൊക്കെയാണ്. ഇതൊക്കെ തികഞ്ഞ അസംബന്ധം മാത്രമാണ്. കുറച്ചൊന്നു ചിന്തിച്ചാൽ അതിലെ അയുക്തി മനസ്സിലാകും. ഏതെങ്കിലും ഒരു വിഭാഗത്തെ എതിർക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയെന്ന അജണ്ടയുടെയോ മറ്റോ പേരിൽ ഇത്രയുമധികം ആളുകളെ സംഘടിപ്പിക്കുകയെന്നു വച്ചാൽ - അതും ഹിന്ദുസമൂഹം പോലെയൊന്നിൽ - അങ്ങേയറ്റം ശ്രമകരമെന്നല്ല – അസംഭവ്യം തന്നെയാണ്. അതല്ലെങ്കിൽപ്പിന്നെ, എതിർക്കപ്പെടുന്നവർ അത്രയ്ക്കു കുഴപ്പക്കാർ തന്നെയായിരിക്കണം. താങ്കളങ്ങനെ കരുതുന്നുണ്ടോ? അതോ ഇക്കണ്ട സംഘപരിവാറുകാരെല്ലാം ആശയപരമായി കബളിപ്പിക്കപ്പെടുകയാണെന്നാണോ?

    എന്റെ സുഹൃത്തേ, ‘മുസ്ലീങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം’ എന്നോ മറ്റോ ഉള്ള ഒരു തോന്നലിൽ നിന്നൊന്നുമല്ല സംഘം പിറക്കുന്നത്. സംഘത്തിന് മുസ്ലീങ്ങളുടെ പിന്നാലെ നടക്കാനൊന്നും സമയവുമില്ല. ഇത്ര ബൃഹത്തും പലതുകൊണ്ടും ശക്തവുമായ നമ്മുടെ ഈ രാഷ്ട്രത്തെ എത്രയെളുപ്പമാണ് പല വിദേശികളും വന്നു കീഴടക്കിയത് – നമ്മേക്കാൾ പലതുകൊണ്ടും ദുർബലരായിരുന്നിട്ടും അവർക്കൊക്കെ എത്ര നിസാരമായാണ് വിദൂരദേശത്തിരുന്നുകൊണ്ടു നമ്മെ നിയന്ത്രിക്കാൻ സാധിച്ചത് - ഈ രാജ്യം എന്തുകൊണ്ടാണ് നൂറ്റാണ്ടുകളോളം വിദേശാധിപത്യത്തിലും അടിമത്തത്തിലും കഴിയേണ്ടി വന്നത് എന്നൊക്കെയുള്ള ചിന്തയിൽ നിന്നാണ് സംഘം പിറക്കുന്നത്. വിശദീകരിച്ചാൽ വല്ലാതെ നീണ്ടു പോയേക്കുമെന്നതിനാൽ നിർത്തുന്നു.

    “വേട്ടക്കാരൻ” എന്ന പദമുപയോഗിച്ചുകൊണ്ടുള്ള സാഹിത്യങ്ങളിൽ താങ്കൾ പറയുന്നതുപോലെയുള്ള “നിഴൽശതൃ”നിർമ്മാണം ഞാനും ആവോളം ശ്രദ്ധിച്ചിട്ടുണ്ട്. അതിനു പകരം (അല്ലെങ്കിൽ അവയ്ക്കു പുറമേ), സംഘത്തിന്റെ ഗ്രന്ഥങ്ങൾ (കൂടി) വായിച്ചിരുന്നെങ്കിൽ ഏതാണ്ട് ഇതുപോലെയുള്ള വരികൾ കൂടി താങ്കളുടെ ശ്രദ്ധയിൽ‌പ്പെട്ടേനെ. (ഓർമ്മയിൽ നിന്ന് എടുത്തെഴുതുന്നത്. വരികൾ കൃത്യമല്ല)

    1. “ഇന്ത്യയിലെന്നല്ല ഈ ലോകത്തു തന്നെ ഇസ്ലാം മതവിശ്വാസിയായി ഒരൊറ്റയാൾ പോലും ഇല്ലായിരുന്നെങ്കിൽക്കൂടിയും, മുഹമ്മദ് നബി എന്നൊരാൾ ജനിച്ചിട്ടുതന്നെ ഇല്ലായിരുന്നെങ്കിൽക്കൂടിയും, ഭാരതത്തിലെ ഹിന്ദു ജനതയുടെ അവസ്ഥ ഇങ്ങനെയൊക്കെത്തന്നെയായിരുന്നെങ്കിൽ ഇവിടെ രാഷ്ട്രീയസ്വയം സേവകസംഘം ഉടലെടുക്കുകയും ഇതുപോലെതന്നെ വളരുകയും പ്രവർത്തിക്കുകയും ചെയ്തേനെ.” –
    (ആദ്യ രണ്ടു സർസംഘചാലകന്മാരിൽ ആരോ ഒരാളുടെ വാക്കുകൾ. ആരാണെന്നു മറന്നു)

    2. വർഷങ്ങൾക്കു മുമ്പ് ഞാൻ ഒരിടത്ത് സംഘശാഖ ആരംഭിക്കുന്നതേപ്പറ്റി സംസാരിക്കാനായി ചെന്നപ്പോൾ അവിടുത്തെ ഒരാൾ ഇങ്ങനെ പറഞ്ഞു. “ഇവിടെ ഹിന്ദുക്കളേയുള്ളൂ. മുസ്ലീങ്ങളാരും താമസിക്കുന്നില്ല. മറ്റുള്ളിടങ്ങളിൽ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളുണ്ടാകുമായിരിക്കാം. പക്ഷേ,ഞങ്ങൾക്ക് അവരേക്കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുകളില്ല”. എന്റെ മറുപടി ഇങ്ങനെയായിരുന്നു. “നല്ലത്. സംഘശാഖ ആരംഭിക്കാൻ അനുകൂലമായ സ്ഥലമാണെന്നറിയുന്നതിൽ സന്തോഷം. ഇവിടെ ആരെ കണ്ടുമുട്ടിയാലും, അദ്ദേഹത്തിന്റെ മതവിശ്വാസത്തേക്കുറിച്ചോ മറ്റോ സന്ദേഹമൊന്നുമില്ലാതെ തന്നെ, മുഖവുരകളൊന്നും കൂടാതെ തന്നെ എനിക്ക് സംഘത്തേക്കുറിച്ചും അതിന്റെ ആദർശങ്ങളേക്കുറിച്ചുമെല്ലാം ആദ്യമേ തന്നെ സംസാരിക്കാമെന്ന സൌകര്യവുമുണ്ടല്ലോ.”
    (ആദ്യ രണ്ടു സർസംഘചാലകന്മാരിൽ ആരോ ഒരാളുടെ വാക്കുകൾ. ആരാണെന്നു മറന്നു. ഗുരുജി ഗോൾവൾക്കറുടേതാവാനാണു കൂടുതൽ സാദ്ധ്യത)

    സംഘപരിവാറിന്റെ “ഡ്രൈവിംഗ് ഫോർസ് ” എന്നതു മുസ്ലീം വിരുദ്ധതയാണെന്നു കരുതുന്നവർക്കു സഘത്തേക്കുറിച്ചു യാതൊന്നുമറിയില്ല എന്നു ഞാനാവർത്തിക്കുന്നു. ദേശീയ താല്പര്യങ്ങൾ എന്നു സംഘം കരുതുന്ന കാര്യങ്ങൾക്കെതിരെ വരുന്നവർ ആരായാലും അവരുടെ മതവിശ്വാസങ്ങൾക്ക് അതീതമായി സംഘത്തിന്റെ എതിർപ്പു നേരിടേണ്ടിവരുന്നുണ്ട്. ഹിന്ദുമതവിശ്വാസികളായവരുടെ പല നിലപാടുകളും ഇങ്ങനെ എതിർക്കപ്പെടുന്നുണ്ട്. ഇസ്ലാം മതവിശ്വാസിയാണെന്നു വച്ച് ഒരാളെ സംഘമോ അല്ലെങ്കിൽ തിരിച്ചോ വെറുക്കുകയോ എതിർക്കുകയോ ചെയ്യേണ്ട സാഹചര്യവുമില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ, ഈ പോസ്റ്റെഴുതിയ ശ്രീ. റാവുത്തരേപ്പോലെയുള്ളവർ ഉണ്ടാകുമായിരുന്നില്ല. മുസ്ലീം വിരുദ്ധതയല്ല, മറിച്ച് മറ്റെന്തൊക്കെയോ ആദർശങ്ങളാണ് അദ്ദേഹത്തെ സംഘപരിവാറിനോട് അടുപ്പിക്കുന്നതെന്നു തീർച്ചയാണ്. എന്റെ കാര്യത്തിലും അതുതന്നെയാണവസ്ഥ.

    ReplyDelete
  19. ജോലിത്തിരക്ക്‌ കാരണം മറുപടി എഴുതാന്‍ വൈകുന്നതാണു .. ക്ഷമിക്കുമല്ലോ.

    പ്രിയ സാധാരണ ഭാരതീയന്‍,താങ്കളുടെ എല്ലാ നല്ല ഉദ്ധേശങ്ങളെയും ഞാന്‍ ആദരിക്കുന്നു.

    താങ്കള്‍ പറയുന്നതു പോലെ ഭൂരിപക്ഷ ന്യൂനപക്ഷ വേര്‍തിരിവുകല്‍ ഇന്ത്യ എന്ന മഹാരാജ്യത്തിനൂ നല്ലതല്ല. നാം ആര്‍ജിച്ചെടുത്ത നന്‍മയുടെ പല അംശങ്ങളും ഈ പറയുന്ന ന്യൂനപക്ഷ/ഭൂരിപക്ഷ 'പക്ഷങ്ങല്‍' തട്ടിക്കൊണ്ട്‌ പോകാനുള്ള താല്‍പര്യങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്ന്‌ വരൂനതിനെയാണു ബോധമുള്ളവര്‍ ഭയക്കുന്നതു.

    ചെന്നായ്ക്കല്‍ ചിലപ്പോല്‍ ആട്‌ വേഷമണിയുന്നതിനെ കരുതിയിരിക്കണമെന്നേ ഞാന്‍ ആഗ്രഹിക്കുന്നുള്ളു..

    മറ്റുള്ളവര്‍ക്കും മറുപടിയെഴുതാനുള്ളതിനാല്‍, - തര്‍ക്ക മന്ദിരം, മതം സൂഫിസം - എന്നീ സംജ്ഞകളിലൊന്നും ഞാന്‍ കടക്കുന്നില്ല.

    മറ്റുള്ളവരില്‍ തുടരുന്നതും വായിക്കുമല്ലോ..

    ....................................................


    പ്രിയ റാവുത്തര്‍,

    മറുപടി തന്നതിനു നന്ദി. 4000 പേരെ 'ലവ്‌ ജിഹാദ്‌' മതം മാറ്റിയതു തെളിഞ്ഞില്ലെങ്കില്‍ 4 പേരെങ്കിലും അങ്ങനെ മാറിയിരിക്കാം എന്ന താങ്കളുടെ ആഗ്രഹത്തെ ഞാന്‍ തള്ളിപറയുന്നില്ല.

    ചില ആഗ്രഹങ്ങളില്‍ നിന്നാണല്ലോ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടാവുന്നതു..

    ... കേരളം ആക്രമിച്ചു മടങ്ങിപ്പോയതിനു ശേഷം " ഞാന്‍ കേരളത്തില്‍ നാല് ലക്ഷം പേരെ മതം മാറ്റി അടുത്ത പ്രാവശ്യം അതിലും വലുത് ചെയ്യും " എന്ന് ടിപ്പു സുല്‍ത്താന്‍ ഹൈദരാബാദ് നൈസാമിന് അയച്ച കത്ത് ഇന്ന് വെളിച്ചം കാണുന്നത് താങ്കള്‍ക്കു ഇഷ്ടപ്പെടാത്ത ഒന്നായിരിക്കും. ... : താങ്കള്‍ക്ക്‌ ഇഷ്ടപ്പെടാത്ത ചിലകാര്യങ്ങള്‍ കൂടി ഞാന്‍ പറയട്ടെ..

    ടിപ്പു കേരളത്തില്‍ പടയോട്ടം നടത്തുന്ന സമയത്ത്‌, കിട്ടാവുന്ന രേഖയനുസരിച്ഛ്‌, 30 ലക്ഷം ജനങ്ങളാണുണ്ടായിരുന്നതു. അതില്‍ നാലു ലക്ഷത്തിനെ ഇസ്ളാമിലോട്ട്‌ പരിവര്‍ത്തിപ്പിച്ഛു എന്ന്‌ പറഞ്ഞാല്‍, 13.33 % ആല്‍ക്കാരെ അദ്ധേഹം മാറ്റി എന്നാണു. പക്ഷേ 200 വര്‍ഷങ്ങല്‍ക്ക്‌ ശേഷം 1991-ല്‍ സെന്‍സ്‌ എടുക്കുമ്പോല്‍ മുസ്ളിം ജനസംഖ്യ 11 % മായി കുറഞ്ഞുപോയതെന്തേ...

    ഈ കണക്കനുസരിച്ഛാണെങ്കില്‍, ടിപ്പുവിണ്റ്റെ പടയോട്ട ദിവസം കണക്കാക്കിയാല്‍ ദിവസവും 4000 ആല്‍ക്കാരെ ഓടിച്ചിട്ട്‌ പിടിച്ച്‌ മതം മാറ്റി എന്നാണു വരിക. അതും അദ്ധേഹത്തിണ്റ്റെ പോലീസ്‌ മേധാവിയും ഹിന്ദുവുമായ ശാമയ്യ അയ്യങ്കാരെ ഉപയോഗിച്ച്‌..


    പക്ഷേ ചിലര്‍ മതം മാറി എന്നതു ശരിതന്നെയാണു.. അതു കൂടുതലും ഹിന്ദു മതത്തില്‍ നിന്നല്ല.. അടിമകളാക്കപ്പെട്ട്‌, മുലയുണ്ടായിപ്പോയതില്‍ കരം കൊടുത്ത്‌, ക്ഷേത്ര പ്രവേശനമില്ലാതെ , ആ വഴിയിലൂടെ പോലും നടക്കാനാവാതെ സ്വത്വം നഷ്ടപ്പെട്ടവരാണു ഇസ്ളാമിലൂടെ മോചനം നേടിപ്പോയതു..

    അവര്‍ ഹിന്ദുക്കളായിരുന്നു എന്ന്‌ എങ്ങനെ പറയാനാവും..

    ടിപ്പുവിനെ ഒരു 'Tyrant' ആയി ചിത്രീകരിച്ച ബ്രിട്ടീഷ്‌ ചരിത്രകാരന്‍മാരായ Wilkis-ണ്റ്റെയും, Kirpatrik -ണ്റ്റെയും ചരിത്രപുസ്തകങ്ങള്‍ മാറ്റിവായിക്കൂ..

    വര്‍ത്തമാന കാലത്ത്‌ ഭൂതകാല ചരിത്രത്തിണ്റ്റെ ഫോസിലികളില്‍ നിന്നു ചില മുസ്ളിം നാമങ്ങള്‍ മാത്രം ഉയര്‍ത്തി ഭയപ്പാടും, അസത്യങ്ങളും സൃഷ്ടിക്കുക്ക ഫാസിസത്തിണ്റ്റെ വിളക്ക്‌ തെളിയിക്കുന്ന വെളിച്ചത്തിലൂടെ താങ്കള്‍ കാണാന്‍ ശ്രമിക്കുന്ന മിഥ്യകളെ തള്ളിപ്പറയാന്‍ മാത്രമാണു ഞാനിവിടെ ആഗ്രഹിക്കുന്നതു..

    അല്ലാതെ എനിക്ക്‌ ഒരു ഗസ്നിയെയും, ടിപ്പുവിനെയും ന്യായീകരിക്കേണ്ട കാര്യമില്ല.

    'ഹിന്ദുമതത്തിണ്റ്റെ പ്രാകൃതാവസ്ത, ടിപ്പു, സെമിറ്റിക്‌, ഇസ്രായീല്‍' എന്നീ പദങ്ങള്‍ ഞാനല്ല ഉയര്‍ത്തികൊണ്ടുവന്നു വിഷയം മാറ്റിയതും .. അതിണ്റ്റെ ക്രെടിറ്റും എനിക്കല്ല. താങ്കളുടെ കമണ്റ്റുകല്‍ ഒന്നുകൂടി വായിച്ഛാല്‍ അതു മനസ്സിലാവും..

    വിപ്ളവകാരികളില്‍ ഉന്നത ശീര്‍ഷനെന്ന് താങ്കള്‍ കരുതുന്ന സവര്‍ക്കറെ കുറിച്ഛുള്ള ബോധത്തെ തിരുത്താനൊന്നും ഞാന്‍ മുതിരുന്നില്ല. ഭാവിയില്‍ ജീവിക്കണമെന്ന് പറഞ്ഞ സവര്‍ക്കര്‍ ഭൂതത്തില്‍ വസിക്കണമെന്ന ഹെട്ഗേവാറും, ഗോല്‍ വാള്‍ക്കറുമായി തട്ടിക്കുമ്പോല്‍ മാത്രമാണു വിപ്ളവകാരിയായി എനിക്ക്‌ തോന്നുന്നതു.

    അതു കൊണ്ടാണു ഗാന്‍ഡിയെപ്പോലുള്ളവരെ താങ്കള്‍ക്ക്‌ അനഭിമതനായി തോന്നുന്നതു.

    താങ്കള്‍ എന്നില്‍ ആരോപിക്കുന്ന, അതേ സമയം സംഘപരിവാറില്‍ ആരാധിക്കുന്ന 'religious excluism'-ണ്റ്റെ തനിനിറമെന്താണെന്നു കാണാപ്പുറം നകുലനു നല്‍കുന്ന മറുപടില്‍ വായിക്കുമല്ലോ...

    ........................................................

    ശ്രീ നകുലന്‍,

    മുസ്ളിംകളുടെ പിന്നില്‍ നടക്കാതിരിക്കുക, അതിനു സമയമില്ല എന്നതൊക്കെ ഇന്നത്തെ 'സംഘി'ണ്റ്റെ പ്രഖ്യാപിത നയമാണൊ എന്ന്‌ അറിയില്ല.

    പക്ഷേ ആര്‍.എസ്‌.എസ്‌ നിലവില്‍ വരുമ്പോഴുള്ള അതിണ്റ്റെ ലക്ഷ്യം തന്നെ 'മുസ്ളിംകള്‍ , കമ്മ്യൂണിസ്റ്റുകള്‍, ബ്രിട്ടീഷുകാര്‍' എന്നീ ക്രമത്തില്‍ ശത്രുക്കളെ നേരിടുക എന്ന തീസിസുമായാണു.

    പിന്നത്തെ ലക്ഷ്യം ഹിന്ദുക്കളെ നാഷ്ണലൈസ്‌ ചെയ്യുക, നാഷണലിസ്റ്റുകളെ 'ഹിന്ദുവൈസ്‌' ചെയ്യുക..

    ഞാന്‍ പറഞ്ഞുവല്ലോ ജാതീയത ഏതുവഴിക്കു മാറിയാലും ഒരു മുസ്ളിം എന്ന നിലയില്‍ അതിയായ സന്തോഷം..

    പക്ഷേ താങ്കള്‍ അടുത്ത്‌ നിന്ന്‌ കണ്ട സംഘത്തിനെ കുറച്ച്‌ കൂടി അടുത്ത്‌ നിന്നു കാണുന്നതു നന്നായിരിക്കും..

    താങ്കള്‍ പറയുന്നതു പോലെ സംഘത്തിനെ കുറിച്ച്‌ അറിയാന്‍ 'സംഘം സഹിത്യം' തന്നെ വായിക്കണം..

    'നമ്മുടെ വംശീയ ബോധം (വര്‍ണ്ണ ബോധം) നമ്മുടെ മതത്തിണ്റ്റെ സന്തതിയാണു.. അതുകൊണ്ട്‌ ആ സംസ്കാരം നമ്മുടെ സമഗ്രമായ മതത്തിണ്റ്റെ ഉല്‍പ്പന്നമാണു.. അതിണ്റ്റെ ശരീരത്തിണ്റ്റെ ഒരു ഭാഗം.. അതില്‍ നിന്ന്‌ വേര്‍തിരിക്കാനുമാവില്ല.'
    - ഗോല്‍ വല്‍ക്കര്‍ (We or our nationhood defined, പേജ്‌. 22)

    അപ്പോല്‍ ഞാന്‍ പറഞ്ഞ സംഘത്തിണ്റ്റെ ഇപ്പോഴത്തെ ജാതീയ വിപ്ളവം ഒരു പൊതു ശത്രുവിനെതിരില്‍ പ്രയോഗിക്കാനുള്ള ശ്രമകരമായ സൈലണ്റ്റ്‌ അജണ്ട എന്ന്‌ പറയുന്നതില്‍ തെറ്റുണ്ടോ...

    അല്ലെങ്കില്‍ തന്നെ പലരും 'ഹിന്ദുവൈസ്‌' ചെയ്യപ്പെട്ടതെങ്ങനെ.. ??


    നന്ദി എല്ലാര്‍ക്കും....

    ReplyDelete
  20. ശ്രീ. ബക്കർ.
    താങ്കളുമായി സംവദിക്കാനാകുന്നതു സന്തോഷമുള്ള കാര്യമാണ്. ജോലിത്തിരക്കുകൾ തന്നെ പ്രശ്നം ഇവിടെയും.

    മുസ്ലീങ്ങളുടെയെന്നല്ല - ആരുടെയെങ്കിലും പിന്നാലെ നടക്കുക - ആരെങ്കിലും എന്തെങ്കിലും ചെയ്തെങ്കിൽ അതിനുള്ള പ്രതിക്രിയ എന്ന നിലയ്ക്കുമാത്രം ചെയ്യുന്ന കാര്യങ്ങളിലേക്ക്‌ പ്രവർത്തനപദ്ധതികൾ ചുരുങ്ങിപ്പോകുക - ഇത്തരം പ്രതിലോമകരമായ നടപടികൾ ഉണ്ടാവാതിരിക്കേണ്ടതിന്റെ ആവശ്യകതയേപ്പറ്റി സംഘസ്ഥാപനത്തിനു ശേഷമുള്ള ആദ്യവർഷങ്ങളിൽത്തന്നെ ചിന്തിക്കപ്പെട്ടിരുന്നു. എഴുതപ്പെടുകയും ചെയ്തിരുന്നു. അന്നുമതെ - ഇന്നുമതെ - സംഘത്തിന്റെ അജണ്ട നിർണ്ണയിക്കുന്നതും നടപ്പിലാക്കുന്നതും സംഘം തന്നെയാണ്. മറ്റുള്ളവരല്ല. ആർക്കെങ്കിലും വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നതായും തോന്നിയിട്ടില്ല.

    >> പക്ഷേ ആര്‍.എസ്‌.എസ്‌ നിലവില്‍ വരുമ്പോഴുള്ള അതിണ്റ്റെ ലക്ഷ്യം തന്നെ 'മുസ്ളിംകള്‍ , കമ്മ്യൂണിസ്റ്റുകള്‍, ബ്രിട്ടീഷുകാര്‍' എന്നീ ക്രമത്തില്‍ ശത്രുക്കളെ നേരിടുക എന്ന തീസിസുമായാണു <<

    മൂന്നാമത്തെ വിഭാഗം ബ്രിട്ടീഷുകാരല്ല - ക്രിസ്ത്യാനികൾ എന്നാണു പ്രയോഗിക്കേണ്ടത്‌. ശരിയല്ലേ?

    ഇത്‌ “നാമും നമ്മുടെ ദേശീയതയും” എന്ന ഗ്രന്ഥത്തിൽ നിന്നുണ്ടായ ചിന്തയല്ല. അതിപ്പോൾ ലഭ്യമല്ല. അതു വായിക്കാൻ എനിക്കും കഴിഞ്ഞിട്ടില്ല. എന്നാൽ, “വിചാരധാര” വയിച്ചിട്ടുണ്ട്‌. ഇക്കണ്ട ആരോപണങ്ങളൊക്കെ സത്യമാണോ എന്നറിയാനുള്ള അന്വേഷണത്വരയോടെ തന്നെയാണു വായിച്ചത്‌. വളരെ വലിയ ആ പുസ്തകത്തിൽ, വിവിധങ്ങളായ “ആഭ്യന്തരഭീഷണി”കളേപ്പറ്റി പറയുന്ന ഒരു ഭാഗത്ത്‌ വളരെ ചുരുങ്ങിയ പേജുകളിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്‌. അതിനെ പലരും പലരീതിയിൽ വളച്ചൊടിച്ച്‌ വലിയ കാര്യമായി അവതരിപ്പിച്ചും കാണാറുണ്ട്. മേൽപ്പറഞ്ഞവരിൽ നിന്നും രാജ്യതാല്പര്യങ്ങൾക്കു വിരുദ്ധമായ പ്രവൃത്തികൾ ഉണ്ടായിട്ടുള്ളതിന്റെയും (അന്നത്തെക്കാലത്ത്‌) ഉണ്ടായിക്കൊണ്ടിരുന്നതിന്റെയും അടിസ്ഥാനത്തിലുള്ള ചില നിരീക്ഷണങ്ങളാണവിടെ കണ്ടത്‌. എനിക്കതു വലിയ തെറ്റായൊന്നും തോന്നിയില്ലെന്നു മാത്രമല്ല - യാഥാർത്ഥ്യബോധമുള്ള ആർക്കും അംഗീകരിക്കാവുന്ന വീക്ഷണങ്ങളായി തോന്നുകയും ചെയ്തു. ഇന്നു നടക്കുന്ന സംഭവങ്ങളൊക്കെക്കൂടിയോർത്തപ്പോൾ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തേപ്പറ്റി ആശ്ചര്യം തോന്നുകയാണുണ്ടായത്‌. മേൽ‌പ്പറഞ്ഞ മുന്നു കൂട്ടരെയും “ശതൃക്ക”ളായി പ്രഖ്യാപിക്കണം - അകറ്റണം - തല്ലിക്കൊല്ലണം - എന്നൊന്നും എവിടെയും പറഞ്ഞതായി കണ്ടില്ല. അങ്ങനെ പറയുമെന്നു തീരെ പ്രതീക്ഷിക്കുന്നുമില്ല.

    പിന്നെ, വംശീയബോധത്തേപ്പറ്റിയുള്ള വാചകം ക്വോട്ടി ചെയ്തതിൽ കഴമ്പില്ലെന്നുണ്ടോ? ഭീതിയോടെയും സംശയത്തോടെയും സമീപിച്ചാൽ പ്രശ്നകരമായും, അല്ലാത്തപക്ഷം കേവലം യാഥാർത്ഥ്യപ്രഖ്യാപനമായും അനുഭവപ്പെടുന്ന ഇത്തരം പലകാര്യങ്ങളും സംഘസംബന്ധിയായുണ്ട്‌. വിശദീകരിക്കണമെങ്കിൽ സമയമെടുക്കും.

    എന്തായാലും, സംഘത്തിന്റെ “രഹസ്യ അജണ്ട” എന്നൊക്കെ പറയുന്നവർ സംഘത്തിന്റെ ജനസ്വാധീനത്തേയും കാര്യപ്രാപ്തിയേയും പറ്റി ശരിയായ ബോധ്യമില്ലാത്തവരാണെന്നാണെന്റെ പക്ഷം. ഈപ്പറഞ്ഞ സോ കോൾഡ്‌ “ഉൻമൂലന”മൊക്കെ സംഘത്തിന്റെ ലക്ഷ്യമായിരുന്നെങ്കിൽ ഈ രാജ്യത്തിന്റെ സ്വരൂപം പണ്ടേയ്ക്കു തന്നെ മാറിപ്പോയേനേ എന്നതൊരു കേവലയാഥാർത്ഥ്യമാണ്. സംഘം അജ്ണ്ടയായി എന്തൊക്കെ കൊണ്ടു നടക്കുന്നുണ്ടോ അതെല്ലാം അവർ ആദ്യകാലം മുതലേ ചെയ്യുന്നുണ്ടെന്നതാണു യാഥാർത്ഥ്യം. നിശബ്ദമായി ചെയ്യുന്നുവെന്നു വച്ച്‌ രഹസ്യമാകണമെന്നില്ല.

    ReplyDelete
  21. പ്രിയ ബക്കര്‍,

    എന്ത്? 2001 ലെ കണക്കനുസരിച്ച് കേരളത്തിലെ മുസ്ലീം ജനസംഖ്യാ ശതമാനം 24.7% .
    ബക്കര്‍ പറഞ്ഞത് ശരിയാനെന്കില്‍ 1991 ലേത് 11% .
    അപ്പോള്‍ പത്തു വര്ഷം കൊണ്ട് 200 % അധികം വളര്‍ച്ചയോ?
    അത് മറ്റൊരു ചര്‍ച്ചക്ക് വഴി വക്കുമല്ലോ !!
    യഥാര്‍ത്ഥത്തില്‍ ഉള്ളത് അറിയണമെങ്കില്‍ ഈ കാലയളവിലെ വര്ധനയായ 1.7 % വച്ച് കണക്കാക്കുക.

    ഇനി താന്കള്‍ പറഞ്ഞത് ശരിയാണെന്ന് വക്കുക. നാല് ലക്ഷം പേരെ മതം മാറ്റിയെങ്കിലും അതില്‍ ഗണ്യമായ ഒരു വിഭാഗം പിന്നീട് സ്വമതത്തിലേക്ക് മടങ്ങിപ്പോകുകയുണ്ടായി. അത് കൊണ്ടാണല്ലോ ടിപ്പു പേര് മാറ്റിയത് പോലെ മംഗലാപുരം ജലാലാബാദ് ആയും കണ്ണൂര്‍ കുശാനാബാദ് ആയും ബേപ്പൂര്‍ സുല്‍ത്താന്‍ പട്ടണമായും മൈസൂര്‍ നസാറാബാദ് ആയും ധര്‍വാര്‍ ഖുര്‍ഷിദ് -സവാദ് ആയും ഊട്ടി ഫായിസ് ഹിസ്സാര്‍ ആയും രത്നഗിരി മുസാഫറാബാദ് ആയും ദിണ്ടിഗല്‍ ഖാലിക്കബാദ് ആയും കോഴിക്കോട് ഇസ്ലാമാബാദ് ആയും എല്ലാക്കാലവും നില നില്‍ക്കാതിരുന്നത്. (സുല്‍ത്താന്‍ ബത്തേരിയൊക്കെ നിലനില്‍ക്കുന്നു)
    ഹിന്ദു ഉദ്യോഗസ്ഥന്മാര്‍ ഉന്നത സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നെന്കില്‍ പോലും അതൊന്നും ഈ പ്രവൃത്തി ചെയ്യുന്നവര്‍ക്ക്‌ തടസ്സമായിരുന്നില്ല. എന്നാല്‍ അവസാന കാലത്ത് ടിപ്പു ഇതെല്ലാം കുറച്ചതായി കാണുന്നു . കാരണം ചില നിഗൂഡ ശക്തികളില്‍ വിശ്വാസം വന്നു തുടങ്ങിയ ടിപ്പുവിനെ ബുദ്ധിമാനായ ഒരു ജ്യോതിഷി ക്ഷേത്രധ്വംസനം, ബലം പ്രയോഗിച്ചുള്ള മതം മാറ്റിക്കല്‍ ഇവയില്‍ നിന്നും പിന്തിരിപ്പിച്ചു എന്നാണു കഥ. മാത്രമല്ല ചില ക്ഷേത്രങ്ങള്‍ക്ക് ഭൂമി അടക്കമുള്ള സഹായങ്ങള്‍ ചെയ്തതായും ചില രേഖകള്‍ ഉണ്ട്. ഇത് തെന്നിന്ത്യ മുഴുവന്‍ കീഴടക്കാന്‍ തന്നെ സഹായിക്കുമെന്നും ടിപ്പു ഉപദേശിക്കപ്പെട്ടു. മാത്രമല്ല ബ്രിടീഷുകാരുമായി സംഘര്‍ഷം കൂടിക്കൊണ്ടും ഇരുന്നു. ടിപ്പുവിന്റെ മന്ത്രിയായിരുന്ന പൂര്‍ണയ്യയുടെ നേരിട്ടുള്ള പരമ്പര എനിക്കറിയാം അവര്‍ പറഞ്ഞ കഥകളും.

    ഒരു മുസ്ലീം ഭരണാധികാരി പോലും ബലപ്രയോഗത്തിലൂടെ മതം മാറ്റിച്ചിട്ടില്ല എന്ന വാദത്തില്‍ താന്കള്‍ ഉറച്ചു നില്‍ക്കുന്നു. പഴയ തലമുറയിലെ മുസ്ലീങ്ങള്‍ പോലും അന്ഗീകരിക്കുന്ന ഈ സത്യം (അവര്‍ പറയുന്നത് അങ്ങനെ ആയാലും നന്നായി, നമ്മള്‍ ഹിദായത്തിന്ടെ മാര്‍ഗത്തില്‍ വന്നു എന്നാണു) പുതിയ തലമുറയിലെ താന്കള്‍ മറച്ചു വക്കുന്നു.
    "അമ്പിയാക്കള്‍ (പ്രവാചകന്മാര്‍) മുഅജിസാത് (അമാനുഷികത) കൊണ്ടും ഔലിയാക്കള്‍ കറാമത് (അത്ഭുതങ്ങള്‍) കൊണ്ടും ഉലമാക്കള്‍ തെളിവുകള്‍ കൊണ്ടും മുജാഹിദീങ്ങള്‍ വാള് കൊണ്ടും ഇസ്ലാമിലേക്ക് ക്ഷണിക്കുന്നു. " എന്നുള്ള പ്രശസ്ത വചനം താങ്കള്‍ക്കു ഓര്‍മയുണ്ടാകുമല്ലോ.

    ഇതില്‍ അവസാനത്തേതിനു പ്രത്യക്ഷ അര്‍ത്ഥത്തില്‍ എടുക്കാതെ സ്വമത പരിപാലനതിന്റെയോ അവര്‍ അന്ന് ജീവിച്ചിരുന്ന രാജ്യത്തോടുള്ള സ്നേഹത്തിന്റെയോ അല്ലെങ്കില്‍ മറ്റു ചില രാഷ്ട്രങ്ങളുമായി ഉണ്ടായ സംഘര്‍ഷങ്ങളില്‍ (റോമാക്കാരുടെ രണ്ടു ലക്ഷം വരുന്ന സൈന്യത്തോട് തബൂക്കില്‍ വച്ച്
    ഏറ്റുമുട്ടിയത് വെറും മൂവായിരം പോന്ന മുസ്ലീം സൈന്യമാണ്‌. അത് ആത്മപുളകത്തോടെ മാത്രം വായിക്കാന്‍ കഴിയുന്ന ഏടുകള്‍ ആണ്. )അവര്‍ കാണിച്ച
    ധീരതയുടെയോ ഒക്കെ സൂചനയായും നമുക്ക് എടുക്കാം. അത് പ്രഖ്യാപിക്കപ്പെട്ട കാലം വച്ച് നോക്കിയാല്‍. ഖുലഫയെ റാഷിദീങ്ങളുടെ കാലത്ത്. അത് പഴയ കഥ.
    പക്ഷെ പില്‍ക്കാലത്ത്‌ ഇന്ത്യയില്‍ അതിക്രൂരമായ മതപീഡകള്‍ നടന്നു എന്നത് സത്യം മാത്രം.
    എന്നിട്ട് ഇപ്പോള്‍ പറയുന്നത് മുസ്ലീങ്ങള്‍ ഇവിടെ പീഡിപ്പിക്കപ്പെട്ടു എന്നോ പെടുന്നു എന്നോ ഒക്കെയാണ്. ഏതു കാലത്ത്? ഏതു ഭരണാധികാരിയുടെ കീഴില്‍? എത്ര കാലം?

    ഒരിക്കല്‍ പോലും ഗുരുജി ഗോള്വല്‍ക്കറോ ആര്‍. എസ്. എസ്സിന്റെ മറ്റാരെങ്കിലുമോ
    ഇസ്ലാമിനെയോ ഇസ്ലാമിക മതഗ്രന്ധങ്ങലെയോ പ്രവാചകനെയോ ഇകഴ്ത്തിയോ അല്പം ബഹുമാനമില്ലാതെയോ പറഞ്ഞിട്ടുള്ളത് ചൂണ്ടിക്കാണിക്കാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് 'ഹിഡന്‍ അജണ്ട' എന്ന ഒരു പദം കണ്ടെത്തിയത്. ഹിഡന്‍ ആയതു കൊണ്ട് കാണാന്‍ കഴിയില്ലല്ലോ. 'വേണമെന്കില്‍ അങ്ങനെയും ഇങ്ങനെയും ഒക്കെ വ്യാഖാനിക്കാം 'എന്നു താന്കള്‍ വിശ്വസിക്കുന്ന അവരുടെ ചില വരികളിലെ യഥാര്‍ത്ഥ അര്‍ഥം കാണാതെ താന്കള്‍ സ്വന്തം ശൈലിയിലൂടെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഉന്മൂലനം എന്നൊക്കെ പറയുന്നു.
    അതില്‍ എനിക്ക് അത്ഭുതം ഒന്നും ഇല്ല. എന്തിനു...'ഹിന്ദുത്വം ' എന്നതിന്റെ ശരിയായ അര്‍ത്ഥ വ്യാപ്തി മനസ്സിലാക്കാന്‍ , മനസ്സിലായാലും തുറന്നു പറയാനുള്ള ആത്മാര്തത എത്രപേര്‍ കാണിച്ചിട്ടുണ്ട്. എന്നത് മാത്രം ചിന്തിച്ചാല്‍ മതി.

    സസ്നേഹം റാവുത്തര്‍.

    ReplyDelete
  22. പ്രിയ ബക്കര്‍,
    ചെന്നായ്ക്കള്‍ ആടു വേഷം അണിഞ്ഞു ഇപ്പോള്‍ തന്നെ നമുക്കിടയില്‍ ഉന്ടല്ലോ.പല മനുഷ്യാവകാശ സംഘടനകളുടേയും രൂപത്തില്‍..പ്രവര്‍തനത്തിലും നിലപാടുകളിലും മനുഷ്യത്ത്വം എന്നതിനു മാത്രം എതിരു നില്‍ക്കുന്നവ ആയി.അവരെ ന്യായീകരിക്കാന്‍ എല്ലാവരും കണ്ടെത്തുന്ന ന്യായീകരണം ആണു “ആര്‍.എസ്.എസ്” എന്നതാണു സംഘത്തെ പറ്റി കൂടുതല്‍ അറിയാന്‍ എന്നെ പ്രേരിപ്പിക്കുന്നതും.

    ReplyDelete
  23. ശ്രീ റവുത്തര്‍, ഭാരതീയന്‍, നകുലന്‍..

    നമ്മല്‍ തമ്മില്‍ വ്യക്തമായ പല ഭിന്നതകള്‍ ആശയപരമായി നിലനില്‍ക്കുമ്പോഴും ഭാരതത്തിണ്റ്റെ നന്‍മ എന്ന മാറ്റം വയ്ക്കാനാവാത്ത ഏകതയില്‍ നാം സംശയമില്ലാത്തവരുമാണു.

    'സംഘം' ഭാരതത്തിണ്റ്റെ അഘണ്ടതക്കും, മതേതരത്തത്തിനും എത്രമാത്രം വിഭ്രാന്തിയുണ്ടാക്കുന്നുവെന്നും അതു ഹിന്ദു ധര്‍മ്മത്തിണ്റ്റെ സത്തയില്‍ നിന്നും വഴിമാറി ആശിക്കുന്ന വിപ്ളവം പരാജയമായിരിക്കുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു, അതു ഒരു വിജയമായാല്‍ പോലും.

    കാരണം സുന്നി-ശിയാ ആശയങ്ങള്‍ ഒരു നേര്‍ത്ത്‌ രേഖയിലാണു ഭിന്നിക്കുന്നതെങ്കില്‍ പോലും, അവര്‍ പലജാതികള്‍ അല്ലാതിരുന്നിട്ടും, ഒത്തുപോകാനാവാതെ ചില മുസ്ളിം രാഷ്ട്രങ്ങള്‍ ഇന്നും നിത്യ സംഘര്‍ഷത്തിലാണു.

    അതിനേക്കാള്‍ സവിശേഷവും വിസ്പോടനാത്മകവുമായ ഇന്ത്യന്‍ ജാതി വ്യവസ്ഥയിലധിഷ്ടിതമായ സാഹചര്യത്തില്‍ 'ഹിന്ദുത്വം' വിജയിക്കുന്നിടത്തു ഇന്ത്യ തോല്‍ക്കും. എന്നെന്നേക്കുമായി ഇന്ത്യ പല(ജാതി/മത) സംസ്ഥാനങ്ങളായി വിഭജിക്കപ്പെടും.

    പദാനുപദമായി മറുപടി നല്‍കാന്‍ സമയമില്ലാത്തതിനാല്‍ (അല്ലെങ്കില്‍ അനാവശ്യമായി തോന്നുന്നതിനാല്‍) ഇവ്വിഷയമായി നമ്മുടെ ചര്‍ച്ഛകളില്‍ നിന്നും രൂപപ്പെട്ടതും ഇന്ത്യ എന്ന മഹാ രാജ്യത്തിനു 'സംഘ'ത്തിണ്റ്റെ അപ്രസക്തിയും അതിണ്റ്റെ അനിവാര്യ പരാജയവും (വിജയിച്ചാല്‍ പോലും) സബ്ജക്റ്റാക്കി ഒരു പോസ്റ്റ്‌ ഇടുവാന്‍ ആഗ്രഹിക്കുന്നതിനാള്‍ ആമുഖമായി ഇത്രയും പറഞ്ഞു നിങ്ങളുമായി പങ്കുവച്ച നല്ല നിമിഷങ്ങല്‍ ഓര്‍മ്മിച്ചുകൊണ്ടും വിടവാങ്ങുന്നു..

    ReplyDelete
  24. >>[M.A.Bakar said…] അതിനേക്കാൾ സവിശേഷവും വിസ്പോടനാത്മകവുമായ ഇന്ത്യൻ ജാതി വ്യവസ്ഥയിലധിഷ്ടിതമായ സാഹചര്യത്തിൽ 'ഹിന്ദുത്വം' വിജയിക്കുന്നിടത്തു ഇന്ത്യ തോൽക്കും. എന്നെന്നേക്കുമായി ഇന്ത്യ പല(ജാതി/മത) സംസ്ഥാനങ്ങളായി വിഭജിക്കപ്പെടും.<<

    [നകുലൻ] താങ്കളുടെ ഈ വാക്കുകളിൽ, രാജ്യം പലതായി വിഭജിക്കപ്പെടുന്നതിനെതിരെയുള്ള ഉത്ക്കണ്ഠ പ്രകടമാണ്.
    ഈപ്പറഞ്ഞതു തികച്ചും ആത്മാർത്ഥമായിട്ടാണെങ്കിൽ, താങ്കളും ഭാവിയിൽ ശ്രീ. റാവുത്തറുടെ വഴിയേ എത്തിപ്പെടാനിടയുണ്ട്. സംഘപ്രസ്ഥാനങ്ങളേപ്പറ്റി മറ്റുള്ളവർ പറയുന്നതു മാത്രം ശ്രവിക്കുവാനല്ലാതെ, അവരുടെ ആദർശങ്ങളും പ്രവർത്തനപദ്ധതികളുമൊക്കെ എന്താണെന്ന് അടുത്തറിയാൻ
    അവസരം ലഭിക്കുകയാണെങ്കിൽ തീർച്ചയായും താങ്കളവരെ പിന്തുണയ്ക്കുക തന്നെ ചെയ്യുമെന്നു തോന്നുന്നു.

    “ഹിന്ദുത്വം” എന്നവാക്കിനേപ്പറ്റി താങ്കളുടെ മനസ്സിലുള്ള ധാരണകളിൽ പിശകുണ്ടെന്നു വ്യക്തമാക്കുന്നതാണ് മുകളിൽ കൊടുത്ത വാചകങ്ങൾ. സത്യത്തിൽ, രാജ്യം വിഭജിക്കപ്പെടുന്നതേപ്പറ്റിയുള്ള താങ്കളുടെ ഉത്ക്കണ്ഠയിൽ ഞാനും പങ്കു ചേരുന്നു. പക്ഷേ, അവയ്ക്കുള്ള കാരണവും പരിഹാരവുമെന്ത് എന്ന കാര്യത്തിലാണ് നാം തമ്മിൽ വിയോജിപ്പുള്ളത്. സംഘം വളരുന്നത് വിഭജനത്തിനുള്ള കാരണമായാണ് താങ്കൾ കരുതുന്നത്. എന്നാൽ, സംഘവളർച്ച മാത്രമാണ് വിഭജനപ്രവണതകൾക്കുള്ള പരിഹാരമെന്നാണ് എന്റെ പക്ഷം. വിഭജനപ്രവണതകളാണ് ഈ രാജ്യത്തെ നശിപ്പിച്ചത് എന്ന കണ്ടെത്തലിൽ നിന്നാണ് – അവയ്ക്കുള്ള പരിഹാരമെന്ത് എന്ന ആലോചനയിൽ നിന്നാണ് – സംഘം പിറക്കുന്നതു തന്നെ. അപ്പോൾ, അവരുടെ കാര്യപദ്ധതി വികസിപ്പിക്കപ്പെട്ടതും അതു മനസ്സിൽ വച്ചുകൊണ്ടു തന്നെ.

    സംഘം ജാതിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടമല്ല. രാജ്യത്തെ വിഭജിക്കലല്ല – ഒരുമിപ്പിക്കലും ശക്തിപ്പെടുത്തലുമാണ് അവരുടെ ലക്ഷ്യം. ജാതി-മത-ഭാഷാ-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾ നിലനിൽക്കെത്തന്നെ, ഈ ഭാരതഭൂവിൽ ജനിച്ചു വളരുന്ന ഓരോരുത്തരേയും തമ്മിൽ ബന്ധിപ്പിച്ച് (ഭാരതാംബയെന്ന) ഒരമ്മയുടെ മക്കളെന്ന മട്ടിൽ ഒന്നിപ്പിച്ചു നിർത്തുന്ന സാംസ്കാരികമായ ഒരു അദൃശ്യനൂലുണ്ടെന്നു വിശ്വസിക്കുന്നവരാണ് സംഘപ്രവർത്തകർ. പൊതുവായ ആ സാംസ്കാരികഘടകങ്ങളുടെ ആകെത്തുക തന്നെയാണു ഹിന്ദുത്വം.

    ഭാരതത്തെ ഒന്നിപ്പിച്ചു നിർത്തുന്ന ഘടകങ്ങൾ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവരെ സംഘം ചെറുക്കുന്നുണ്ട്. ആ ചെറുത്തുനിൽ‌പ്പിന്റെ പേരിൽ സംഘത്തെ ശതൃപക്ഷത്തുനിർത്തുന്നവരുമുണ്ട്.

    ഇവിടെ ജീവിക്കുന്ന എല്ലാവരെയും ഹിന്ദുമതവിശ്വാസികളാക്കാൻ സംഘം ശ്രമിക്കുകയാണെന്നോ മറ്റോ കരുതുന്നവരുണ്ടെങ്കിൽ അതു തെറ്റാണ്,

    സെമറ്റിക് മതങ്ങളുടെയോ കമ്മ്യൂണിസത്തിന്റെയോ ഒക്കെ പശ്ച്ചാത്തലത്തിൽ നിന്നുകൊണ്ട് ഹിന്ദുത്വത്തിന്റെ വിശാലതയേപ്പറ്റി മനസ്സിലാക്കുക അല്പം ശ്രമകരമാണ്.

    സംസ്ഥാനനിർണ്ണയം നടന്നപ്പോൾ, അതിനു ഭാഷമാത്രം മാനദണ്ഡമാക്കുന്നുവെന്നു കണ്ടപ്പോൾ, അതു പ്രാദേശിക-വിഭാഗീയ-ചിന്തകൾ വളർത്താനിടയാക്കുമെന്നതിന്റെ പേരിൽ ശക്തമായി വിയോജിച്ചവരാണു സംഘം.

    വിശദമായി പറയേണ്ടതാണു പലതും.

    ReplyDelete
  25. പ്രിയ ശ്രീ നകുലന്‍,

    താന്കള്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ വളരെ ശ്രദ്ധേയമാണ്. ‍

    1. ".സംഘവളര്‍ച്ച മാത്രമാണ് വിഭജനപ്രവണതകൾക്കുള്ള പരിഹാരമെന്നാണ് എന്റെ പക്ഷം. വിഭജനപ്രവണതകളാണ് ഈ രാജ്യത്തെ നശിപ്പിച്ചത് എന്ന കണ്ടെത്തലില് നിന്നാണ് – അവയ്ക്കുള്ള പരിഹാരമെന്ത് എന്ന ആലോചനയില് നിന്നാണ് – സംഘം പിറക്കുന്നതു തന്നെ. '......"

    - അതെ, തീര്‍ച്ചയായും ഇന്ന് പ്രാദേശികത നില നില്‍ക്കുന്ന പല സംസ്ഥാനങ്ങളും പരിശോധിച്ചാല്‍ അവിടെയെല്ലാം തന്നെ ഭാഷാപരമോ പ്രാദേശികമോ ജാതീയമോ മതാടിസ്ഥാനതിലോ ഉള്ള വിഭാഗീയതക്ക് വഴിപ്പെടാത്തത് സ്വയംസേവകര്‍ ആണെന്ന് വ്യക്തമായി കാണാം. ഏതു മാനദണ്ഡം അനുസരിച്ചായാലും ശരി രാജ്യത്തെ വെട്ടിമുറിക്കുക എന്നത് അവര്‍ക്ക് ഒരിക്കലും ചിന്തിയ്ക്കാന്‍ കഴിയുന്ന കാര്യമല്ല. സംഘകൃതികളിലും ഭാരതത്തെ ഒന്നായി കാണുക മാത്രമല്ല, ലോകത്തെ ഏതു സംസ്കൃതിയെയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്.
    അവിടെയും 'ഭാരതീയത' എന്ന് പറയുമ്പോള്‍ അത് സംകുചിത ദേശീയതയായി ചിത്രീകരിക്കാന്‍ ഇടതുപക്ഷ ചിന്തകന്മാര്‍ വലിയ ഔല്‍സുക്യം കാണിച്ചു കാണുന്നു. ഇത് കാപട്യമാണ്.

    ഇനി അവരുടെ സാഹിത്യം നോക്കാം. ഇന്ത്യയെ വിവിധ ദേശീയതകല്‍ ചേര്‍ന്നൊരു ഉപഭൂഖണ്ടാമായിട്ടാണ് കമ്യൂണിസ്റ്റുകാര്‍ കണ്ടത് . അത് കൊണ്ടാണ് അവര്‍ ഇന്ത്യയെ 'ബഹു ദേശീയ ഫെഡറല്‍ റിപബ്ലിക്' എന്നൊക്കെ വിളിച്ചത് ( സോവിയറ്റ് യൂണിയന്‍ അങ്ങനെയാണല്ലോ...റഷ്യയും ലാത്വിയയും ലിത്വാനിയയും ജോര്ങിയായും ഉസ്ബെകിസ്ഥാനും വിവിധ ദേശീയതകള്‍ തന്നെയാണ്. ഛിന്നഭിന്നമാകാനും എളുപ്പമായിരുന്നു) ഗതാഗതവും ഏകീകൃത ഭരണഭാഷയും മറ്റു പുരോഗമനങ്ങളും കൊണ്ടുവന്നത് ബ്രിട്ടീഷു കാര്‍ അല്ല എന്ന് ആരും പറയില്ല. പക്ഷെ സാംസ്കാരികമായും ഭാഷാപരമായും ചരിത്രപരമായും ഭാരതത്തിന്‌ പൊതുവായിട്ടുള്ള കാര്യങ്ങളെ കമ്യൂണിസ്റ്റു കാര്‍ നിഷേധിച്ചതായി കാണാം. കാരണം അങ്ങനെ അംഗീകരിച്ച് പോയാല്‍ അവരുടെ ചില പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുമെന്ന് അവര്‍ മനസ്സിലാക്കി. എന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ഇക്കാലമത്രയും നില നിന്നിരുന്നത് തികച്ചും പുതിയ കാലഘട്ടം ഉപേക്ഷിച്ചു കളയേണ്ടതായിട്ടുള്ള കാലഹരണപ്പെട്ട മിഥ്യയായ പാരമ്പര്യം ആണെന്ന് പുതിയ തലമുറയെ അവര്‍ക്ക് ബോധിപ്പിക്കെണ്ടാതുണ്ടായിരുന്നു. ഏതോരു സമൂഹത്തിലും വൈരുധ്ധ്യങ്ങള്‍ ഉണ്ടെന്കിലെ അവിടെ ഈ പ്രത്യയ ശാസ്ത്രം വേരോടുകയുള്ളൂ എന്നുള്ളത് ഒരു കമ്യൂണിസ്റ്റ് നിലനില്‍പ്പിന്റെ പാഠമാണ്.

    ഭാരതത്തെ ഭിന്നിപ്പിച്ചു ഭരിക്കാനായി ബ്രിടീഷുകാര്‍ കൂലി കൊടുത്തു എഴുതിച്ച ആര്യ-ദ്രാവിഡ വാദം ഇന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ തള്ളപ്പെട്ടിട്ടും അതിനെ ഇപ്പോഴും കാത്തു സൂക്ഷിച്ചു പ്രചരിപ്പിക്കുന്നത്‌ ഇടതു പക്ഷ ചരിത്ര കാരന്മാരാന്. തമിഴ് നാട്ടില്‍ ഉയര്‍ന്നു വന്ന ദ്രാവിഡ വാദത്തിനു ഇന്നും കമ്യൂണിസ്റ്റുകാര്‍ അനുകൂലമാനെന്നത് പകല്‍ പോലെ സത്യം. 1946-ല്‍ ഇ. എം. എസ് എഴുതിയ ' കേരളം മലയാളികളുടെ മാതൃഭൂമി' എന്ന പുസ്തകത്തിലും അതിനുശേഷമെഴുതിയ പലതിലും ' കേരളത്തിന്‌ ഒരു സ്വതന്ത്ര രാജ്യമായി നിലനില്‍ക്കാന്‍ കഴിയുന്ന എല്ലാ സാഹചര്യങ്ങലുമുണ്ട്' എന്ന് പറയപ്പെട്ടിരിക്കുന്നു. ഇതേ കാലത്ത് തന്നെ സുന്ദരയ്യയുടെ കൃതികളിലും 'വിശാല ആന്ധ്രാ' ആഹ്വാനങ്ങള്‍ ഉണ്ട്. ഇതൊന്നും തുറന്നു പില്‍ക്കാലത്ത്‌ പ്രചരിപ്പിക്കാതിരുന്നത് അഖണ്ട ഭാരത സന്കല്പം പില്‍ക്കാലത്ത്‌ ഒന്ന് കൂടി ശക്തിപ്പെട്ടതിനാലാണ്

    2 സെമറ്റിക് മതങ്ങളുടെയോ കമ്മ്യൂണിസത്തിന്റെയോ ഒക്കെ പശ്ച്ചാത്തലത്തിൽ നിന്നുകൊണ്ട് ഹിന്ദുത്വത്തിന്റെ വിശാലതയേപ്പറ്റി മനസ്സിലാക്കുക അല്പം ശ്രമകരമാണ്.

    - ഇതിന്റെ പ്രാധാന കാരണക്കാര്‍ ഇടതു പക്ഷ മാധ്യമങ്ങള്‍ ആണല്ലോ . മതത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നും മുസ്ലീങ്ങള്‍ പുറത്തു വരുന്നത് അവര്‍ അനുവദിക്കില്ല. അമേരിക്ക- ഇസ്രയേല്‍- സന്ഘപരിവാര്‍ അച്ചുതണ്ട് പോലും അവര്‍ ഉണ്ടാക്കിയിട്ടുണ്ട് . സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും ചൈനയും കൊറിയയും വിയത്നാമും ക്യൂബവും എല്ലാം ചേര്‍ത്ത് ലോകജനതയുടെ മൂന്നിലൊന്നു കമ്യൂണിസ്റ്റുകാരുടെ കയ്യിലാണെന്നും മാര്‍ക്സ് പറഞ്ഞത് പോലെ സാമ്രാജ്യത്വതിന്റ്റ് വിത്ത് അതില്‍ തന്നെ അന്തര്‍ലീനമാനെന്നും അമേരിക്ക ഇപ്പോള്‍ പോളിയുമെന്നും ഒക്കെ വിശ്വസിച്ചു " സാമ്രാജ്യത്വം തുലയട്ടെ " എന്ന് അണ്ണാക്ക് കീറി വിളിച്ചു നടന്നവര്‍ക്കു അവര്‍ നേരിട്ട 'കൊളാറ്ററല്‍ ഡാമേജി'നു ശേഷം ഇന്ത്യയില്‍ കിട്ടിയ പിടിവള്ളിയാണ് മുസ്ലിം മത വികാരം. അങ്ങനെ അവര്‍ ഹിന്ദുത്വത്തെ പ്രധാന ശത്രുവാക്കി. (നേരത്തെയും അങ്ങനെ തന്നെ) "അമേരിക്കയും ഇസ്രായേലും സന്ഘപരിവാരും മുസ്ലീങ്ങളുടെ ശത്രുക്കള്‍ " എന്നൊക്കെ പ്രചരിപ്പിച്ചു മുതലെടുത്തു.
    എവിടം വരെ പോകുമെന്ന് കാണാം. ഒടുവില്‍ സത്യം ജയിക്കാതിരിക്കില്ലല്ലോ.

    ReplyDelete
  26. രാവൂത്തര് ഭായിക്കും നകുലെട്ടനും ഒരു സാധാരണ ഭാരതീയനും നമസ്കാരം,

    ഈ മീര നന്ദ എന്ന സ്ത്രീ(എന്ന് വിളിക്കാമോ എന്തോ?) European Conference on Modern South Asian Studies ഇല് പ്രസണ്ട് ചെയ്ത പേപ്പര് വായിച്ചാല് മാത്രം മതി ഇവരുടെ മതേതരത്വത്തിന്റെ നിലവാരവും ഹിന്ടുത്വതോടുള്ള കാഴ്ചപ്പാടും മനസ്സിലാക്കുവാന്.


    http://www.sasnet.lu.se/EASASpapers/PHDMeeraNanda.pdf

    പറഞ്ഞിട്ട് കാര്യമില്ല. ഇന്റലക്ച്വല് ആകാനുള്ള എളുപ്പ മാര്ഗമാണ് ഹിന്ദുവിനെ അപമാനിക്കുക്കയെന്നത്.

    എന്തായാലും ഒരു കാര്യത്തില് ഇവരോട് നന്ദിയുണ്ട്. ഇത്തരത്തിലുള്ള നെറികേട് വായിക്കുംതോറും എന്റെ ദേശസ്നേഹം കൂടുന്നതെയുള്ളൂ.

    ജയ് ഹിന്ദ്

    ReplyDelete
  27. "ഇത്തരത്തിലുള്ള നെറികേട് വായിക്കുംതോറും എന്റെ ദേശസ്നേഹം കൂടുന്നതെയുള്ളൂ."എന്ന താങ്കളുടെ കമണ്റ്റ്‌ അഭിമാനകരമാണ് geek,

    ഈ വക 'സാധനങ്ങള്‍' കുറച്ചൊന്നുമല്ല നമുക്ക് ചുറ്റുമുള്ളത്. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൌണ്‍സിലിന്റെ തലപ്പത്ത് കയറിപ്പറ്റിയ -ഇടതുപക്ഷകപടമതേതരവാദികള്‍ അങ്ങനെ ഏറെപ്പേരെ നമ്മുടെ നികുതിപ്പണം കൊണ്ട് ചെല്ലും ചെലവും കൊടുത്തു വളര്തിയെടുത്ത്തിട്ടുണ്ട് മുന്‍പേ തന്നെ.

    കുട്ടികള്‍ക്ക് പഠിക്കാനുള്ള പാഠപുസ്തകം തയ്യാറാക്കാനായി അവലംബിച്ച മൂല ഗ്രന്ഥങ്ങളിലെ പോലും പല ഭാഗങ്ങളും വെട്ടി നീക്കി തങ്ങള്‍ക്കു തോന്നിയ രീതിയില്‍ പ്രസിധ്ധീകരിച്ചിരിക്കുന്നു എന്ന് മാത്രമല്ല ഭാരതത്തിന്റെ പ്രാചീന സംസ്കാരവും അവരുടെ മതവും സാഹിത്യവും എല്ലാം പ്രാക്രുതാമാനെന്നുമുള്ള നിരീക്ഷണങ്ങള്‍ ഏറെ കുത്തി നിറച്ചു. അറിയാത്ത കാര്യങ്ങളെക്കുറിച്ച് അവരവരുടെ 'അനുമാനങ്ങള്‍' ആധികാരികരേഖകള്‍ ആക്കി. ഇത്തരം തോന്ന്യാസങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് " ചരിത്രത്തെ കാവിപൂശാന്‍ ശ്രമം"എന്ന പേരില്‍ ഒരു കൂട്ടം ബുജികള്‍ അരുണ്‍ ഷൂറിക്കും മറ്റും എതിരായി എഴുതിത്തകര്‍ത്തത്‌.

    1989-ല്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സംസ്ഥാന പാഠപുസ്തക കമ്മറ്റിക്ക് അയച്ച സര്‍ക്കുലറില്‍ ഇങ്ങനെ പറയുന്നു. "എത്ന്കിലും മുസ്ലീം ഭരണാധികാരികള്‍ മതം മാറ്റിയതോ ക്ഷേത്രം തകര്തതോ ആയ ഭാഗങ്ങള്‍ ഏതെങ്കിലും പുഷ്തകത്തില്‍ ഉണ്ടെങ്കില്‍ വെട്ടി നീക്കിക്കൊള്ളണം" ഇങ്ങനെ പറഞ്ഞാല്‍ ഇങ്ങനെ ഒരുപാടുണ്ട്.

    ഹിന്ദുനാഷണലിസം എന്നൊക്കെ കേട്ടാല്‍ ബാധ കയറുന്ന മീര നന്ദ തന്റെ പുസ്തകങ്ങളില്‍ ലോകം അംഗീകരിക്കുന്ന യുഗപുരുഷനായ സ്വാമി വിവേകാനണ്ടാനെപ്പോലുള്ളവരെ പഴഞ്ചന്മാരായി എഴുതി തള്ളുകയും ഹിന്ദു വിരുദ്ധ -ദ്രാവിഡവാദമുയര്‍ത്തിയ തന്തൈ പെരിയാറിനെ പോലുള്ളവരെ പുകഴ്ത്താനും ഏറെ അവസരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

    ReplyDelete
  28. good discussion..

    ReplyDelete
  29. We are indians.. not muslims, hindus or christians.. I feel so proud of u guys, who tells the truth..

    JAI HIND...

    ReplyDelete
  30. സംഘത്തിന്റെ “അപ്രസക്തിയും അനിവാര്യ പരാജയവും“ തുറന്നു കാട്ടുന്ന ബക്കറിന്റെ പോസ്റ്റിനായി കാത്തിരിക്കുന്നു.തുറന്ന ചര്‍ചകള്‍ സ്വാഗതം ചെയ്യപ്പെടേന്ടവ തന്നെ.

    ReplyDelete
  31. നന്ദി സാധാരണ ഭാരതീയന്‍..
    തിരക്ക്‌ തന്നെയാണു എഴുതാന്‍ വൈകുന്നതു...
    എങ്കിലും ഉടനെ പ്രതീക്ഷിക്കാം..

    താങ്കളുടെ ജിജ്ഞാസ കാണുമ്പോല്‍ പറയാന്‍ തോന്നുന്നതു; കാത്തിരിക്കാന്‍ മാത്രം വിശിഷ്ടമായ ഒന്നുമല്ല എഴുതാനുദ്ധേശിക്കുന്നതെന്നു പറഞ്ഞുകൊള്ളട്ടെ..

    ReplyDelete
  32. നല്ലതു ബക്കര്‍.വൈശിഷ്ട്യം വായനക്കാരല്ലെ തീരുമാനിക്കേന്ടതു? സംഘത്തെ പറ്റിയും അതിന്റെ പരിപാടികളെപറ്റിയും ഒരു തുറന്ന ചര്‍ച നടക്കേണ്ടതു മറ്റാരെക്കാളും സംഘത്തെ സ്നേഹിക്കുന്ന ആളുകളുടെ ആവശ്യം ആണു.ഞാനിതു പറയാന്‍ കാരണം ഉണ്ടു.
    എനിക്കു സംഘത്തിനോടു ഒരൊറ്റ കാര്യത്തിലെ കലിപ്പു തോന്നുന്നുള്ളു.
    അവരുടെ നേര്‍ക്കു അടിസ്താനമില്ലാത്ത ആരോപണങല്‍ ഉയരുംബോള്‍ അവര്‍ കമാന്നു പോലും മിന്ടില്ല.യാതൊരു വിധതിലും പ്രതിരോധിക്കാന്‍ ശ്രമിക്കില്ല.അതുകൊണ്ടു സംഘവിരുധരുടെ “നെഗറ്റിവ് പ്രൊപ്പഗന്റ” സുഖമായി നടക്കും.ഫലം ബക്കറിനെ പോലെയുള്ള ലക്ഷക്കണക്കിനു പാവങല്‍ അന്ധമായ സംഘവിരോധം മനസ്സില്‍ പേറി നടക്കും.ചിലര്‍ തീവ്രവാദതിന്റെ വഴിയെ തിരിയും.ഈ അവസ്തയ്ക്കു കാരണം സംഘവിരുധപ്രചരണം പോലെ തന്നെ സംഘം പുലര്‍തുന്ന ഈ നിസ്സംഗതയും ആണു.ഇതിനൊക്കെ ഒരു ഫലപ്രദമായ പരിഹാരം എന്നതു ബക്കറെപ്പോലെയുള്ള ആളുകളുമായി നടക്കേണ്ട സംവാദം തന്നെയാ‍ണു.
    ബക്കറുമായുള്ള ചര്‍ചകള്‍ സന്തൊഷം പകരുന്നവയാണു. നന്ദി.

    ഗീക്ക്, : മീരനന്ദയുടെ ഡോക്റ്ററേറ്റ് പിഡീഫിനു നന്ദി.അമൂല്യ വസ്തു തന്നെ.........!!!!!!!!!!!!!!!

    ReplyDelete
  33. യൂറ്റൂബിലോ ഗൂഗിളിലോ ഒന്നു "മല്ലൂ" എന്നു സെര്‍ച്ച് ചെയ്യണം അപ്പോള്‍ കാണാം പഠിക്കാനും ജോലിചെയ്യാനുമായി അന്യ ദേശത്ത് എത്തുന്ന നമ്മുടെ പാവം സഹോദരിമാര്‍ക്ക് പറ്റുന്ന ചതി അല്ലെങ്കില്‍ ഇവളുമാരെപോലുള്ളവര്‍ ചെയ്തുകൊടുക്കുന്ന സഹായം.


    നല്ല പോസ്റ്റ്.നിങ്ങള്‍ ചര്‍ച്ച തുടരൂ.സമയം കിട്ടുമ്പോള്‍ ഞാന്‍ വീണ്ടും വരാം

    ReplyDelete
  34. ഒരു സമൂഹത്തിലെ ബുധ്ധിജീവികളെ അളക്കെണ്ടതു ആ സമൂഹം ബൌധ്ധികമായി എത്ര മാത്രം റ്റര്‍ബുലെന്റ് ആണെന്നു നോക്കിയിട്ടാണു.ഇക്കാര്യത്തില്‍ മലയാളിയുടെ നില ദയനീയം തന്നെ..ഇന്നതു ഇന്നതു ഒക്കെയാണു പുരൊഗമനം എന്ന ഒരു ചിന്ത കേറി തലക്കു പിടിച്ചു പോയി.ഇതിന്റെ മറുവശം എന്താണെന്നു വെച്ചാല്‍ ,സാമൂഹികമായ പലതിന്മകളും മാന്യത നേടി.അഴിമതി,ജാതീയത,വര്‍ഗീയമായ രാഷ്ട്രീയ ധ്രുവീകരണം എന്നിവയൊക്കെ..ഇന്നു വിവരവും വിദ്യാഭ്യസവും ഒക്കെയുള്ളവരാണു ഇതൊക്കെ കൊണ്ടു നടക്കുന്നതു..യാതൊരു വിധ സാമൂഹിക പുരോഗതിക്കും ഉതകാത്ത രീതിയില്‍,സാമൂഹിക മലിനീകരണം മാത്രം നടത്തി രാഷ്ട്രീയമേധാവിത്വതിന്റെ വിഭജനതന്ത്രതിനു ചൂട്ട് പിടിക്കുന്ന ഈ വര്‍ഗതിനു എന്നു തിരിചറിവു വരും?.

    ReplyDelete
  35. Great discussion guys. Thanks Ravuthar for the great initiative. U people update my knowledge and help to get rid of some baseless belief's which we were made to follow.

    Special appreciation for keeping the calmness in such a sensitive subject and the respect you show to others and the most respectable language you use.

    Great going. Hope everyone will get off their differences through this and unite together to make our Bharath a great nation.

    Jai Hind

    ReplyDelete
  36. പ്രിയ എല്ലാരും...
    എണ്റ്റെ പുതിയ പോസ്റ്റ്‌ വായിക്കുമല്ലോ...


    ക്രൌഞ്ചപക്ഷികളും വേട്ടക്കാരും : 'സംഘ'പരിണാമം

    ReplyDelete
  37. entha ithu ithinte idakku pavam pranayinikale aarum kandillennu vaykkunnu.

    ReplyDelete