Monday 13 April 2009

മീരയുടെ ക്രൌഞ്ചപ്പക്ഷികള്‍

പ്രണയം അനശ്വരമാണ്. അതിനു അതിര്‍ വരമ്പുകള്‍ ഇല്ലാത്തതും ഈ ഭൂമിയില്‍ ഏതൊരു മനുഷ്യനും അവകാശപ്പെട്ടതുമാണ്. പ്രണയത്തെ തകര്‍ക്കാനാവില്ല. മരണം പോലും അതിനു മുന്നില്‍ അടിയറവു പറഞ്ഞിട്ടേ ഉള്ളൂ.

ഈ പോസ്റ്റ് പ്രണയത്തെ കുറിച്ചല്ല. ഏതൊരു വിഷയത്തെയും സ്വന്തം അജന്‍ഡക്ക് ഉപോല്‍ബലകമാകും വണ്ണം വളച്ചൊടിക്കാനും വ്യാഖ്യാനിക്കനുമുള്ള ചില എഴുത്തുകാരുടെ പ്രാവീണ്യത്തെക്കുറിച്ചാണ്

2009 മാര്‍ച്ച് ഒന്നിന് 'ദ ഹിന്ദു' വില്‍ പ്രസിദ്ധീകരിച്ച ' Witness to a kidnaping ' എന്ന ലേഖനത്തെയും അതിന്റെ ഉദ്ദേശ്യശുദ്ധിയേയും കുറിച്ച് ഉയര്‍ത്തുന്ന സംശയങ്ങള്‍ ആണ്. ന്യു ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു ഇന്‍സ്ടിട്യൂറ്റ് ഓഫ് അഡ്വാന്‍സ് സ്റ്ടീസില്‍ ഫെല്ലോയും അറിയപ്പെടുന്ന എഴുത്തുകാരിയും ആയ ശ്രീമതി മീരാ നന്ദ ആണ് ലേഖിക. അവര്‍ നേരിട്ട് കണ്ട ഒരു തട്ടികൊണ്ട്‌ പോകല്‍ സംഭവവും ലേഖികയുടെ ഇടപെടലും അതെ തുടര്‍ന്ന്‍ അവരുടെ ചില കണ്ടെത്തലുകളും.

link: http://www.hindu.com/mag/2009/03/01/stories/2009030150010100.htm



കഥ ചുരുക്കത്തില്‍ ഇങ്ങനെ :

ചണ്ടീഗര്‍ ഹൈക്കോടതിക്കടുത്ത് കൂടി നടന്നു പോകുകയായിരുന്ന മീരാനന്ദയുടെ കണ്മുന്നില്‍നിന്നും ഇരുപതു വയസ്സോളം പ്രായം വരുന്ന ഒരു പെണ്‍കുട്ടിയെ വാനില്‍ വന്ന ഏതാനും പേര്‍ തട്ടികൊണ്ട്‌ പോകുന്നു. വാഹനത്തിന്റെ നമ്പര്‍ പോലും പകര്‍ത്തിയെടുക്കാന്‍ കഴിയാത്ത ഇച്ഛാഭംഗത്തില്‍ അവര്‍ നില്‍ക്കുമ്പോള്‍ മറ്റാളുകളും ഓടിക്കൂടി . താഴെ വീണുപോയ ആ കുട്ടിയുടെ ബാഗുമായി പോലീസ് സ്റ്റേഷനില്‍ പോകാന്‍ തുടങ്ങി. ഉടനെ ഒരു സിഖ് വൃദ്ധന്‍ അവിടെ എത്തിച്ചേരുകയും ഇപ്രകാരം പറയുകയും ചെയ്തു.

" നിങ്ങള്‍ ഭയപ്പെടണ്ട. അത് ഒരു കുടുംബ കാര്യമാണ്. ഞാന്‍ അവളുടെ പിതാവാണ്. അവളെ പിടിച്ചു കൊണ്ട് പോയവര്‍ അവളുടെ സ്വന്തം സഹോദരന്മാരും. ഞങ്ങളുടെ വീട്ടിലേക്കു തന്നെയാണ് കൊണ്ട് പോയത്."

"നിങ്ങള്‍ ഒരു അച്ഛനാണോ? ഇങ്ങനെയാണോ ഒരു പെണ്‍കുട്ടിയോട് പെരുമാറേണ്ടത്?" എന്ന മീരയുടെ ചോദ്യത്തിന് അയാള്‍ മറുപടി നല്‍കി . തന്റെ മകള്‍ ഒരു മിടുക്കിയായ എങ്ങിനീയറിങ്ങ് വിദ്യാര്‍ത്ഥിനിയാനെന്നും എന്നാല്‍ ഏതാനും നാളുകളായി ഒരു മുസ്ലീം യുവാവുമായി ( ഇത് കേട്ട പാടെ മീരയുടെ പൌരബോധം ഉണര്‍ന്നു ) അവള്‍ പ്രണയത്ത്തിലാകുകയും പ്രശ്നങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അയാള്‍ തന്റെ മകളുടെ ഭാവി നശിപ്പിക്കുമെന്നും അയാളുമായുള്ള ബന്ധം ഒരിക്കലും അന്ഗീകരിക്കില്ലെന്നും അതിനു പ്രതികാരമായി ഇരുവരും ചേര്‍ന്ന് വീട്ടുകാര്‍ക്കെതിരെ എന്തോ പരാതി കൊടുക്കാനിരിക്കുന്നതിനെക്കുരിച്ച് സൂചന ലഭിച്ചതിനു ശേഷം വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ കുട്ടിയെ ബലം പ്രയോഗിച്ചു തന്നെ പിടിച്ചു കൊണ്ടുപോയതാണെന്നും അയാള്‍ പറഞ്ഞു.

വിശദീകരണം കേട്ടവരില്‍ ഭൂരിഭാഗം പേരും ഒന്ന് തണുത്തു. എന്നാല്‍ പരാതി കൊടുക്കാനായി നാലഞ്ചുപേര്‍ ലേഖികയോട് സഹകരിച്ചു. അവര്‍ അയാളെയും കൂട്ടി പോലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി കൊടുക്കുകയും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരോട് സംഭവം വിശദീകരിക്കുമ്പോഴും 'ഒരു അധ:കൃതജാതിക്കാരന് കൊടുത്താലും എന്റെ മകളെ അവനു കൊടുക്കില്ല' എന്ന് വൃദ്ധന്‍ പറയുന്നുണ്ടായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയി എന്നും സ്വന്തം ജീവിത പന്കാളിയെ തെരഞ്ഞെടുക്കാന്‍ അവള്‍ക്കു പൂര്‍ണമായ അവകാശമുണ്ടെന്നും എല്ലാം ലേഖിക സമര്‍ത്ഥിച്ചെന്കിലും വൃദ്ധന്റെ വിശദീകരണത്തോടാണ് പോലീസുകാര്‍ അനുഭാവം കാണിച്ചത്.
അവര്‍ ലേഖികയോട് ചോദിച്ചു.
" മാഡം. ഒന്നാലോചിച്ചാല്‍ ശരിയല്ലേ? ഈ മനുഷ്യന് എങ്ങനെയാണ് തനിക്കു ഇഷ്ടമല്ലാത്ത ഒരാള്‍ക്ക് മകളെ വിവാഹം കഴിച്ചു കൊടുക്കാന്‍ കഴിയുക. നിങ്ങളുടെ മകളുടെ കാര്യതിലാനെന്കില്‍ നിങ്ങള്ക്ക് അപ്രകാരം ചെയ്യാന്‍ കഴിയുമോ? " ( പോലീസുകാര്‍ എന്നല്ല ആരും അങ്ങനെയൊന്നും ചോദിക്കരുത്. പാതകം!!)

ഇവിടെ മീര നന്ദ ഇങ്ങനെ പരിതപിക്കുന്നു. -It was self-evident to these guardians of law and order that respectable women from Sikh and Hindu families should not marry Muslim men. In their eyes, the old man did the right thing by having his own daughter kidnapped.-

ഈ പോലീസ്കാരില്‍ നിന്നും നീതി കിട്ടില്ലെന്ന് മനസ്സിലാക്കിയ ലേഖിക സീനിയര്‍ ഓഫീസറെ കാണണം എന്നാവശ്യപ്പെട്ടു. ഇതിനിടെ പരാതിക്കാര്‍ രണ്ടായി ചുരുങ്ങിയിരുന്നു. ലേഖികയും മറ്റൊരു യുവാവും. നടപടിയെടുത്തില്ലെന്കില്‍ മാധ്യമ ശക്തി ഉപയോഗിക്കും എന്ന് ഓഫീസരെ ഭീഷണിപ്പെടുത്തുകയും (I threatened to get the media involved if the police did not make all efforts), അദ്ദെഹത്തിന്റെ ഫോണ്‍ നമ്പര്‍ വാങ്ങി മീര അവിടം വിടുകയും ചെയ്തു.

ഏതായാലും അന്ന് തന്നെ ഓഫീസര്‍ പെണ്‍കുട്ടിയെ നേരില്‍ കാണുകയും അവളുടെ സുരക്ഷ ബോധ്യപ്പെടുകയും ലേഖികയെ ഫോണില്‍ വിളിക്കുകയും പെണ്‍കുട്ടിക്ക് ലേഖികയുമായി സംസാരിക്കാന്‍ അവസരമുണ്ടാക്കുകയും ചെയ്തു. തന്റെ വീട്ടുകാരുമായുള്ള പ്രശ്നങ്ങള്‍ തീര്‍ന്നു എന്നും വീട്ടുകാര്‍ നല്ലവണ്ണം തന്നെ നോക്കുന്നവരാനെന്നും ഇനി അവരുടെ ഇഷ്ടതിനെ എന്തിനും ഉള്ളൂ എന്നും (dutifully - കര്‍ത്തവ്യബോധത്തോടെ, എന്ന് മീര തന്നെ പറയുന്നു. by force എന്നോ mandatory എന്നോ അല്ല ) പെണ്‍കുട്ടി പറഞ്ഞു. മീര നന്ദ തന്റെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിക്ക് കൊടുക്കുകയും എന്ത് സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് ലേഖിക മാംഗ്ലൂര്‍ പബ്ബ് ആക്രമണം, ഹോണര്‍ കില്ലിംഗ്, , വ്യക്തി സ്വാതന്ത്ര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൂടെ കടന്നു പോകുന്നു. ഇതില്‍ ഏറ്റവും പ്രധാനം കല്‍കത്തയില്‍ ഹിന്ദു പെണ്‍കുട്ടിയെ വീട്ടുകാരുടെ അനുവാദമില്ലാതെ വിവാഹം കഴിക്കുകയും അതെ കാരണത്താല്‍ ദാരുണമായി വധിക്കപ്പെട്ട റിസ്വാനുല്‍ രഹ്മാന്റെ കുടുംബാങ്ങങ്ങളുടെ വിലാപരംഗം (ഫോട്ടോ) ആണ്. കൂട്ടത്തില്‍ ഇങ്ങനെയും- especially Islam which is so little understood and so aggressively condemned these days.
ഇവിട ഉദ്ദേശ്യം വ്യക്തമാകുന്നു.






മുന്‍ കഥയിലെ നായികയായ സിഖ് പെണ്‍കുട്ടിയോട് ഐക്യദാര്‍ഢ്യമ് പ്രഖ്യാപിച്ചു കൊണ്ട് ( അവളുടെ പുതിയ തീരുമാനത്തോടല്ല, അവള്‍ ഉപേക്ഷിച്ച പ്രണയത്തോട്) ലേഖനം അവസാനിക്കുന്നു.

മീര നന്ദയോട് ഉന്നയിച്ച ചോദ്യങ്ങള്‍ ഇവയാണ്.



1. ഇത് ഒരു മുസ്ലീം യുവാവിനെ പ്രേമിച്ച സിഖ് പെണ്‍കുട്ടിയെ വീടുകാര്‍ തടങ്കലില്‍ ആക്കിയ അനുഭവമാണ് . നേരെ മരിച്ച ഒരു സിഖ് യുവാവിനെയോ ഹിന്ദു യുവാവിനെയോ പ്രേമിച്ച മുസ്ലീം പെണ്‍കുട്ടിക്ക് ഇത് പോലെ സ്വന്തം കുടുംബത്തില്‍ നിന്നുണ്ടാകുന്ന അനുഭവം മീര നന്ദ എഴുതുമോ? അതും പോട്ടെ, ഒരു ഭാഗത്ത് സിഖും മറുഭാഗത്ത് ഹിന്ദുവും ആണെന്കിലോ? ....(ഇല്ല എഴുതില്ല. കാരണം ആ എഴുത്തില്‍ ലാഭം കുറവാണ്.)


2. തന്റെ വീട്ടുകാരുമായുള്ള പ്രശ്നങ്ങള്‍ തീര്‍ന്നു എന്നും വീട്ടുകാര്‍ നല്ലവണ്ണം തന്നെ നോക്കുന്നവരാനെന്നും ഇനി അവരുടെ ഇഷ്ടതിനെ എന്തിനും ഉള്ളൂ എന്നും (dutifully - കര്‍ത്തവ്യബോധത്തോടെ, അവള്‍ പറഞ്ഞു എന്ന് മീര തന്നെ പറഞ്ഞത് ) പെണ്‍കുട്ടി പറഞ്ഞു. മീര നന്ദ തന്റെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിക്ക് കൊടുക്കുകയും എന്ത് സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
എന്ത് സഹായമാണ് മീര നന്ദ വാഗ്ദാനം ചെയ്തത്?. പഴയ ബന്ധം തുടരാനും സ്വന്തം കുടുംബത്തിന്റെ സംരക്ഷണം വിട്ടെറിഞ്ഞ്‌ ഒളിച്ച്ചോടാനുമുള്ള സഹായമോ? അങ്ങനെ പോയി ചതിക്കുഴിയിലോ ദുരന്തതിലോ പെട്ടുപോയിട്ടുള്ള പെണ്‍കുട്ടികളെ കുറിച്ച് സാമൂഹ്യ പ്രവര്‍ത്തകയായ ലേഖികക്ക് അറിയാത്തതാണെന്നു ആരും വിശ്വസിക്കുന്നില്ല.


3. ഈ വിഷയത്തില്‍ ശ്രീ രാംസേനയെയും കൊണ്ട് വരുന്നുണ്ട്. അതില്‍ തെറ്റൊന്നുമില്ല. പക്ഷെ അത് വഴി ഹിന്ദു സംഘടനകള്‍ എല്ലാം ഇത്തരം വ്യക്തി സ്വാതന്ത്ര്യത്തിനു ഒക്കെ എതിരാനെന്നുള്ള, അല്ലെങ്കില്‍ പ്രണയത്തിന്റെ ഘാതകര്‍ ആണെന്നുള്ള ഒരു ഒളിയാക്രമണം തന്നെയല്ലേ നടത്തുന്നത്?

4. (ഇതാണ് പ്രധാന പോയന്റ്) "ഇസ്ലാം വളരെക്കുറച്ച്‌ മനസ്സിലാക്കപ്പെടുകയും (അതായത് തെറ്റിധ്ധരിക്കപ്പെടുകയും ) വല്ലാതെ അപലപിക്കപ്പെടുകയും ചെയ്യുന്നു " എന്ന് മീര നന്ദ പറഞ്ഞതിന്റെ സാംഗത്യം എന്താണ് ? ഒരു പെണ്‍കുട്ടി തങ്ങളെ വിട്ടു തങ്ങള്‍ക്കു ഇഷ്ടമല്ലാത്ത ഒരാളുടെ കൂടെ ഇറങ്ങി പോകുന്നത് മാതാപിതാക്കളും സഹോദരങ്ങളും തടയുന്നത് ഇസ്ലാമിനെതിരായ ആക്രമനമാനെന്നോ ? ഇസ്ലാമിനെതിരായ തെറ്റിദ്ധാരണയാണെന്നോ? ഇല്ലാത്തത് പറഞ്ഞു മുസ്ലീങ്ങളെ വഴിതെറ്റിക്കുന്ന ഈ പ്രവൃതെ എന്തൊരു വങ്കത്തമാണ്. പ്രശസ്ത പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ഒരെഴുത്തുകാരി തന്നെയാണോ ഇങ്ങനെ പറയുന്നത്? അങ്ങനെ ഇറങ്ങിപ്പോകുന്ന കുട്ടിയെ അവളുടെ പാട്ടിനു വിട്ടേക്കണം എന്ന് വാദിക്കുന്ന മീര നന്ദ ഇതു രാജ്യത്താണ് ജീവിക്കുന്നത്?


5. ഇത്തരത്തിലുള്ള അബന്ദ്ധങ്ങള്‍ എഴുതിയാല്‍ മാത്രമേ 'ഒരു നല്ല സെക്കുലരിസ്റ്റ്' എന്നാ പേര് നേടിത്തരൂ എന്നാണോ ശ്രീമതി മീരാനന്ദ വിശ്വസിക്കുന്നത്?

6. റിസ്വാനുള്‍ റഹ്മാന്റെ കുടുംബാങ്ങങ്ങള്‍ മനം നൊന്തു കരയുന്ന രംഗം ആരെയും വേദനിപ്പിക്കും. അത് ഇത്തരം കണ്ടെത്തലുകളുടെ കൂടെ ഇവിടെ പുന:പ്രസിദ്ധീകരണം ചെയ്യുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നം മുസ്ലീം ജനതയില്‍ അരക്ഷിത ബോധവും പ്രതികാരവുമേ ജനിപ്പിക്കു എന്നുള്ളത് ലേഖികക്ക് അറിയാതെയാണോ?

സമാന സംഭവങ്ങള്‍ എല്ലാ സമുദായങ്ങളില്‍ ഉണ്ടാകുന്നുണ്ട് എന്നിരിക്കെ എന്താണ് ചിലയിടങ്ങളില്‍ മാത്രം ദൃഷ്ടി പതിയുന്നത്? കേരളത്തില്‍ മാത്രം നടന്ന ചില സംഭവങ്ങള്‍ സൂചിപ്പിക്കാം. ഇതൊന്നും മീര നന്ദ കാണാന്‍ സാധ്യതയില്ലെന്കിലും സമാന പതിപ്പുകള്‍ ഇവിടെയും ഉണ്ടല്ലോ. ഒറ്റക്കണ്ണ് കൊണ്ട് മാത്രം കാണുന്നവര്‍.

2001 സെപ്തം.18 ന് കാസര്‍ഗോഡ് വിദ്യാനഗര്‍ പടുപടുക്ക സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാലകൃഷ്ണന്‍ കണ്ണൂരിലെ തയ്യില്‍ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ വിനോദ് എന്നിവര്‍ മുസ്ലീങ്ങളായ അക്രമികളാല്‍ കൊല ചെയ്യപ്പെട്ടത് മുസ്ളീം പെണ്‍കുട്ടികളെ വിവാഹം കഴിച്ചൂ എന്നാ കുറ്റത്തിനാണ് . അറുപതു വര്ഷം മുന്‍പ് തന്നെ അങ്ങാടിപ്പുറത്ത് ഹിന്ദു യുവതിയെ വിവാഹം കഴിക്കുകയും ഹിന്ദുമതത്തില്‍ വിശ്വസിക്കുകയും ചെയ്തു എന്നതിന്റെ പേരില്‍ ഉണ്ണീന്‍ സാഹിബ് എന്നയാളെ ( ഇദ്ദേഹം രാമസിംഹന് എന്നാ പേര് സ്വീകരിച്ചിരുന്നു.) യും ഭാര്യ കമല അന്തര്‍ജനത്തെയും മറ്റു കുടുംബാങ്ങളെയും വെട്ടിക്കൊന്നു കിണറ്റില്‍ തള്ളിയ കഥ കേരളചരിത്രത്തിലെ തീരാക്കളങ്കമായി അവശേഷിക്കുന്നതാണ്.

മലപ്പുറം ജില്ലയിലെ പുത്തൂരിനടുത്തു രാജീവന്‍ എന്ന ഹിന്ദു യുവാവ് റാബിയ എന്ന ഭര്‍ത്താവുപേക്ഷിച്ച മുസ്ളീം പെണ്‍കുട്ടിയെ സ്നേഹിച്ചതിന്റെ പേരില്‍ രണ്ടുപേരെയും താലിബാന്‍ മോഡലില്‍ പരസ്യവിചാരണ ചെയ്ത് 'കുറ്റം' സമ്മതിപ്പിക്കുകയും പട്ടാപ്പകല്‍ തെരുവിലിട്ട് മൃഗീയമായി തല്ലിചതയ്ക്കുകയുമുണ്ടായി. ഈ കൊടുംക്രൂരത കണ്ടിട്ടും മനുഷ്യാവകാശക്കാരും പുരോഗമന കേമന്‍മാരും മൌനം പാലിക്കുകയാണുണ്ടായത്. 2008 ജൂലൈ 9 ന് നിയമപ്രകാരം രജിസ്റ്റര്‍ വിവാഹം ചെയ്ത ഇവര്‍ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും ഇവിടുത്തെ മതേേതരക്കാര്‍ ശ്രദ്ധിച്ചുവോ?

കണ്ണൂരിനടുത്ത് തളിപ്പറമ്പില്‍ സഹപാഠിയായ മുസ്ളീം പെണ്‍കുട്ടിയുമായി സംസാരിച്ചതിന്റെ പേരില്‍ ഒരു ഹിന്ദുയുവാവിനെ പോലീസ് സാന്നിധ്യത്തില്‍ വെച്ചു തന്നെ മര്‍ദ്ദിച്ച് അവശനാക്കിയ സംഭവം ഉണ്ടായി.


ബാലകൃഷ്ണന്റെയും വിനോദിന്റെയും മുസ്ലീം യുവതികളായ വിധവകളെക്കുറിച്ച് ആരും എഴുതി കണ്ടില്ല. അതെന്താണ് അങ്ങനെ? അവര് അനുഭവിച്ച ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇടതുപക്ഷ ഹുമാനിസ്ടുകളോ ഫെമിനിസ്റ്റുകള്‍ക്കോ ഒരു താത്പര്യവുമില്ലേ. ?

അവിടെയാണ് മറ്റൊരു സത്യം വ്യക്തമാകുന്നത്. പ്രണയം, ഒളിച്ചോട്ടം, വീട്ടുകാരുടെ മറ്റു എതിര്‍പ്പുള്ളവരുടെയോ പക വീട്ടല്‍ എന്നീ കാര്യങ്ങളില്‍ ആക്രമിക്കപ്പെടുന്നത് മുസ്ലീം പുരുഷനാണെങ്കില്‍ വാര്‍ത്തയാകുന്നു. സ്ത്രീയാണെങ്കില്‍ വാര്തയാകില്ല . അവിടെയും പുരോഗമന പുണ്യാളന്മാര്‍ക്കും പുണ്യാളത്തികള്‍ക്കും സ്ത്രീ-പുരുഷ വിവേചനം!

ഒരു കണ്ണ് മൂടിക്കെട്ടി ചാപ്പയടിച്ചു പുറത്ത്തിരക്കിയിട്ടുള്ള ഈ 'എഴുത്ത്'കാരുടെ പൊതുവായുള്ള പ്രത്യേകതകള്‍ ആണ് ഇവ. മേല്‍പറഞ്ഞ സംഭവങ്ങള്‍ കേരളത്തില്‍ നടന്നതും ഇവിടത്തെ മനുഷ്യാവകാശ മാലാഖമാര്‍ കാണാതെ പോയതാനെന്കില്‍ വടക്കേ ഇന്ത്യയിലും എത്രയോ ഉണ്ടായിരിക്കുന്നു.
തീര്‍ച്ചയായും പ്രതികരിക്കുന്ന ഒരു മനുഷ്യന്‍ എന്ന നിലക്ക് പ്രത്യേകിച്ചും ഒരു എഴുത്തുകാരി എന്ന നിലക്ക് മീര ഇങ്ങനെ നേരില്‍ കണ്ട ഒരു സംഭവത്തില്‍ ഇടപെടെണ്ടിയിരിക്കുന്നു. അത് ഒരു വീട്ടിനുള്ളില്‍ നടന്നാലും തെരുവില്‍ നടന്നാലും നിയമപാലകരെ അറിയിക്കേണ്ടതും പരിഹാരം തേടെണ്ടതുമാണ്. അതിനെ വളച്ചൊടിച്ചു ഏതൊരു ലക്ഷ്യതിലെക്കാന് കൊണ്ടുപോകുന്നത് എന്ന് ചിന്തിക്കുംബോഴാനു കാപട്യം വ്യക്തമാകുന്നത്. അതെ, തങ്ങള്‍ക്കു ലാഭം നേടിത്തരുന്നവ മാത്രം തേടിപ്പിടിക്കുന്ന കപട'മതേതര'രാഷ്ട്രീയക്കാരുടെ രീതിയാണ് ലേഖിക പിന്തുടര്‍നിട്ടുള്ളത്. വായനയിലും ചിന്തയിലും എല്ലാം സ്വന്തം വിവേചന ബുദ്ധി ഉപയോഗിക്കാന്‍ എപ്പോഴും ജാഗ്രതയോടെ ഇരിക്കാന്‍ ജനങ്ങളോട് നമ്മള്‍ ഓര്മപ്പെടുത്തേണ്ടതായിട്ടുണ്ട്.