Wednesday 18 March 2009

എന്താണ് ഇവിടെ മതേതരത്വം?

മതേതരത്വം, മതനിരപേക്ഷത അഥവാ സെക്കുലറിസം എന്നൊക്കെ പറഞ്ഞാല്‍ ഇന്ത്യയിലെ ചില രാഷ്ട്രീയക്കാര്‍ക്ക് അര്‍ത്ഥം താഴെ പറയുന്നവയാണ്.

# ഭിന്നിച്ചു കിടക്കുന്ന ജനങ്ങളെ ഭിന്നിപ്പിച്ചു തന്നെ ഭരിക്കുകയും സംഘടിത വിഭാഗങ്ങളെ പ്രീണിപ്പിച്ച് വോട്ടു ബാന്കുകള്‍ സൃഷ്ടിക്കുകയും ചെയ്യുക.

# സംഘടനാപ്രവണതയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ ഇല്ലാത്ത ശത്രുവിനെ കാണിച്ചു കൊടുത്ത് അവരില്‍ അരക്ഷിതബോധവും ഭീതിയും ജനിപ്പിച്ച് അവരുടെ രക്ഷകരായി അവതരിച്ച് എല്ലാക്കാലവും അധികാരം നുണയുക.

# ഈ അരക്ഷിതബോധം മൂലം തീവ്രവാദത്തിലേക്ക് തിരിയുന്ന ന്യൂനപക്ഷങ്ങളിലെ ഒരു അതിസൂക്ഷ്മ വിഭാഗത്തിനെതിരെ പോലും നിലപാടെടുക്കാന്‍ തയ്യാറാകാതെ അതിന്റെ കുറ്റവും ഇല്ലാത്ത ശത്രുവിന്റെ മേല്‍ ചാര്‍ത്തുക.

# ഭീകര വാദത്തിനെതിരെ ശക്തമായ നിലപാടെടുത്താല്‍ ന്യൂനപക്ഷങ്ങള്‍ തങ്ങളെ കൈവിട്ടു കളയുമോ എന്നാ ഭയം മൂലം അതിനു തയ്യാറാകാതിരിക്കുക. അതായത് ന്യൂനപക്ഷങ്ങളെ വിശ്വാസമില്ലായ്മ. ഇതും സെക്കുലറിസം!!

# ന്യൂനപക്ഷ വിഭാഗങ്ങളെ വിശ്വസിക്കുകയും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്ന ദേശീയശക്തികളെ വര്‍ഗീയവാദികള്‍ എന്ന് മുദ്രയടിക്കുക.

ഈ കാപട്യത്തിനെതിരെ പ്രതികരിക്കുക. വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം.

3 comments:

  1. നന്നായിരിക്കുന്നു...വാക്കുകളിൽ കാര്യം വ്യക്തമാക്കിയിരിക്കുന്നു.....

    ReplyDelete
  2. റാവുത്തർ,
    ഇതിൽ നാലാമത്തെ പോയിന്റ്‌ എഴുതിയതിന്റെ പേരിൽ പത്യേകനന്ദി പറയാതെ വയ്യ. താങ്കൾക്ക്‌ ആശംസകൾ.

    ("ഭീകര വാദത്തിനെതിരെ ശക്തമായ നിലപാടെടുത്താല്‍ ന്യൂനപക്ഷങ്ങള്‍ തങ്ങളെ കൈവിട്ടു കളയുമോ എന്നാ ഭയം മൂലം അതിനു തയ്യാറാകാതിരിക്കുക. അതായത് ന്യൂനപക്ഷങ്ങളെ വിശ്വാസമില്ലായ്മ. ഇതും സെക്കുലറിസം!!")

    ReplyDelete
  3. പുതിയ ഒരു പോസ്റ്റിൽ നിന്നു പകർത്തുന്നത്‌‌:-

    -----------------------------------------
    മുസ്ലീം പ്രീണനത്തെ പ്രതിരോധിക്കുന്നതു വർഗ്ഗീയതയുടെ നിർവചനത്തിലും, മുസ്ലീം വോട്ടുകൾ ലക്ഷ്യമാക്കി അവർക്കായി പ്രത്യേകം പദ്ധതികൾ ആവിഷ്ക്കരിക്കുന്നതു മതേതരത്വത്തിന്റെ നിർവചനത്തിലും പെടുമോ എന്നൊക്കെയുള്ളത്‌ പതിറ്റാണ്ടുകൾ പഴക്കമുള്ള ചോദ്യങ്ങളാണ്. മുസ്ലീങ്ങളുടെ മാത്രം ഉന്നമനം ലാക്കാക്കി, അവർക്കു മാത്രം പ്രയോജനപ്പെടുന്നതായി എന്തൊക്കെ പദ്ധതികളാണു താങ്കൾ തയ്യാറാക്കിയിട്ടുള്ളതെന്നു വിശദീകരിക്കാൻ സച്ചാർ കമ്മിറ്റിയംഗങ്ങൾ നരേന്ദ്രമോഡിയോട് ആവശ്യപ്പെട്ടു. അദ്ദേഹം കൈമലർത്തുകയാണുണ്ടായത്. വരണ്ടുകിടക്കുന്ന നർമ്മദയിലേക്കു വെള്ളമെത്തിക്കുമ്പോൾ ലക്ഷക്കണക്കിനു വരുന്ന ഗുജറാത്തി കർഷകരുടെ കാര്യമാണു തന്റെ മനസ്സിലെന്നും, അതിൽ എത്ര ശതമാനം വെള്ളം മുസ്ലീം കർഷകരും എത്രശതമാനം വെള്ളം ഹിന്ദു കർഷകരും ഉപയോഗിക്കുമെന്നൊന്നും കണക്കുകൂട്ടാൻ തനിക്കു താല്പര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒടുവിൽ, മോഡി പൊതുവായി നടപ്പാക്കിയ പദ്ധതികളുടെ കൂട്ടത്തിൽ, സ്വാഭാവികമായി മാത്രം മുസ്ലീങ്ങൾക്കു കൂടുതൽ പ്രയോജനപ്പെട്ട ചിലതിന്റെ വിശദാംശങ്ങൾ മാത്രം എഴുതിയെടുത്ത് സച്ചാറിനു സ്ഥലം വിടേണ്ടി വന്നെന്നാണറിവ്. മോഡിക്ക് അസൂയാവഹമായ ജനപിന്തുണയുണ്ടെങ്കിൽ, അതിന് ഇതും ഒരു ഘടകം തന്നെയാണ്. അതു ന്യൂനപക്ഷ വിരോധമാണോ അതോ പ്രീണനമില്ലായ്മയാണോ എന്നൊക്കെ ഓരോരുത്തരും ഇഷ്ടം പോലെ തീരുമാനിക്കേണ്ടതാണ്

    ReplyDelete