ശ്രീ ബക്കറുടെ 'സംഘ'പരിണാമം http://aboobakar.blogspot.com/2009/05/blog-post_7089.htmlഎന്ന പോസ്റ്റിനു കൊടുത്ത മറുപടികള്‍:
പ്രിയ ബക്കര്‍,
ബഹുദൈവാരാധകരും വിഗ്രഹാരാധകരുമായ ശ്രീരാമകൃഷ്ണപരമഹംസനെയുംവിവേകാനന്ദനെയും വെറുതെവിട്ട് താങ്കളെയും എന്നെയും പോലെ ഏകദൈവ വിശ്വാസിയായ (ഹിന്ദുവിസത്തില്‍ അതിനും സ്വാതന്ത്യ്രവും സ്ഥാനവുമുണ്ടെന്നു താങ്കള്‍ക്കറിയാം) ദയാനന്ദനും അദ്ദേഹം സ്ഥാപിച്ച ആര്യസമാജവും ഹിന്ദുഭീകരസംഘടനകള്‍ക്ക് പ്രചോദനമായി എന്നു പറഞ്ഞത് ഒരു പക്ഷെ ജോലിത്തിരക്കിനിടയില്‍ ആലോചിക്കാന്‍ സമയം കിട്ടാഞ്ഞിട്ടാകാം എന്ന് കരുതുന്നു. എന്നാല്‍ 'ഹിന്ദുമതം പ്രാകൃതം' (എന്നു പറഞ്ഞാല്‍ കല്ലിനെയും പശുവിനെയും ഒക്കെ പൂജിക്കുന്നവര്‍) എന്നു പറഞ്ഞ താങ്കളില്‍ നിന്നു തന്നെ ഇതു കേട്ടത്തില്‍ സന്തോഷവുമുണ്ട്.
'ഹിന്ദുമതത്തില്‍ നിന്നും വിഭിന്നമായി ഹിന്ദുത്വം എന്ന ഫാസിസ്റ്റ് നിര്‍വ്വചനം സവര്‍ക്കര്‍ രൂപപ്പെടുത്തി' എന്നു പറയുന്നിടത്തും താങ്കള്‍ ഒരു ഹിന്ദുയിസത്തില്‍ ചില നന്മകള്‍ കാണുന്നു എന്നതിലും അതു പോലെ സന്തോഷം.
നൂറ്റാണ്ടുകളായി ഇവിടെ വന്നവര്‍ക്ക് ഭാരതത്തിനെ ജനം അഭയമരുളിയത് 'ഹിന്ദുമതത്തിന്റെ ഗുണം കൊണ്ടൊന്നുമല്ല' എന്ന താങ്കളുടെ മുന്‍ കണ്ടെത്തലില്‍ നിന്നും ഇപ്പോള്‍ ചെറിയ മാറ്റത്തിന്റെ സൂചനയൊക്കെയുണ്ട് ആശിക്കുന്നതാണ് എനിക്കിഷ്ടം.
പക്ഷെ ബക്കര്‍, ആര്യസങ്കല്‍പത്തെ സംബന്ധിച്ചിടത്തോളം താങ്കള്‍ പറഞ്ഞ അയഥാര്‍ത്ഥങ്ങളായ വാദങ്ങളുടെ മേല്‍ (ആര്യന്‍മാര്‍ എന്നാല്‍ ഒരു പ്രത്യേകജനവര്‍ഗ്ഗമല്ലാ എന്നും ആ പദത്തിന്റെ അര്ത്ഥമ് ഉന്നതം, ശ്രേഷ്ഠം എന്നൊക്കെയാണെന്നും ശ്രേഷ്ഠമായ പ്രവൃത്തി ചെയ്യുന്ന ലോകത്തെ ഏതൊരു മനുഷ്യനും ആര്യനാണെന്നും എല്ലാം)വേദഭാഗങ്ങളെയും മറ്റും ഉദ്ധരിച്ച് മുന്‍ചര്ച്ചയില്‍ മുന്നു നാല് പേര്‍ വ്യക്തമായ മറുപടി പറഞ്ഞിട്ടും താങ്കള്‍ അതൊന്നും വായിക്കാതെ (സമയക്കുറവു കൊ-ായിരിക്കാം) അടുത്ത പോസ്റ് തയ്യാറാക്കുകയും അതിലും പഴയ വാദങ്ങള്‍ തന്നെ തുടരുകയും ചെയ്യുന്നു . ഗാന്ധിജിയെയും വിവേകാനന്ദനെയും അംബേദ്കറെയും ബഹുമാനിച്ചിട്ടും അവര്‍ ആര്‍. എസ്സ്. എസ്സിനെക്കുറിച്ചി എന്തു പറഞ്ഞു എന്നു താങ്കള്‍ക്കറിയേണ്ട . താങ്കള്‍ക്കവര്‍ കറുത്ത തൊപ്പിയണിഞ്ഞ കപടദേശീയവാദികള്‍ മാത്രമാകുന്നു. മറ്റു പല പ്രസ്ഥാനങ്ങളെക്കുറിച്ചും പറയാറുള്ളതുപോലെ അന്നത്തെ ആ പ്രസ്ഥാനമല്ല ഇന്നത്തേത് എന്നൊന്നും അവരെക്കുറിച്ച് പറയുകയും വയ്യ. അവിടെ വിവേകാനന്ദനെ ഹിന്ദുത്വവാദികള്‍ തട്ടിയെടുക്കുന്നു. എന്നു താങ്കള്‍ പരിതപിക്കുമ്പോള്‍ പെറ്റമ്മയെയും പെറ്റനാടിനെയും ഒരു പോലെ സ്നേഹിക്കുന്ന വര്‍ക്ക് അതിനവകാശമുണ്ട് എന്നു പറയാന്‍ എനിക്കഭിമാനമുണ്ട്
സഹോദരാ, we our nation defined നെക്കുറിച്ച് നകുലന്‍ എഴുതിയിട്ടുണ്ട്. മറ്റൊന്നു കൂടി. മുസ്ളീങ്ങളെക്കുറിച്ചൊ, ഇസ്ളാമിനെക്കുറിച്ചൊ, പ്രവാചകനെക്കുറിച്ചെ ഗോള്‍വള്‍ക്കര്‍ ബഹുമാനമില്ലാതെ 'ദാ ഇങ്ങനെ പറഞ്ഞു ' എന്നു കണ്ടെത്താന്‍ ഏറെ ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. . ഒന്നുപോലും കണ്ടെത്താനായില്ല . അതാണ് ഇങ്ങനെ ഒരോ വളച്ചുകെട്ടിയ വ്യാഖ്യാനങ്ങലില്‍ കൂടി തൃപ്തിയടയേണ്ടി വരുന്നത്. നേരിട്ടൊരു ആക്രമണവും സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഗവേഷണബുദ്ധിജീവികള്‍ മറ്റൊരു പദദ്വയം കൂടി കണ്ടെത്തി. അതാണ് "ഹിഡന്‍ അജണ്ട "
സ്വാതന്ത്യ്രസമരത്തിന്റെ ചരിത്രം മറ്റൊന്നായിരുന്നെങ്കില്‍ രാമരാജ്യം എന്ന വാക്കിന്റെ പേരില്‍ ഗാന്ധിജിയെയും ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇത്ര ഉന്നതമായ സ്ഥാനം നേടിയിരുന്നി ല്ലെങ്കില്‍ അതായത് ഇന്‍ഡ്യയില്‍ മാത്രമാണ് അദ്ദേഹം അറിയപ്പെട്ടിരുതെന്കില്‍ വിവേകാനന്ദനെയും ഇവര്‍ വര്‍ഗ്ഗീയ ഫാസിസ്റുകള്‍ എന്നു മുദ്രയടിക്കുമായിരുന്നു.
ഇതരമതസ്ഥരെ സ്വന്തം മതത്തിലേക്ക് ഉള്‍വലിയാന്‍ പ്രേരിപ്പിക്കുന്നത് ആരാണ്? അത് വോട്ടുബാങ്ക് രാഷ്ട്രീയക്കാരാണ്. അവര്‍ പ്രത്യേകമായി വേറിട്ടു നിന്നാലെ അവര്‍ക്ക് മുതലെടുക്കാന്‍ കഴിയൂ എന്നതാണ് അതിനു കാരണം. സംഘപരിവാര്‍ എന്നും മുസ്ളീങ്ങളോട് ആവശ്യപ്പെടുന്നത് മുഖ്യധാരയിലേക്ക് കടന്നു വരാനാണ് സഹോദരാ. അവിടെയും മുഖ്യധാര എന്ന പദത്തെപ്പോലും അപഹാസ്യമാക്കാനും ഇല്ലാതാക്കാനുമാണ്് മറ്റു പല രാഷ്ട്രീയക്കാരും ശ്രമിച്ചത്. ഒരു മാപ്പുസാക്ഷിയുടെ രൂപത്തില്‍ മറ്റുള്ളവരുടെ തലയില്‍ ഇല്ലാത്ത കുറ്റം ചാര്‍ത്തി ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന ലോകത്തിലെ ആദ്യത്തെ ആളല്ല കല്യാണ്‍സിംഗ്.
"പരിവാരം ശൂന്യതയില്‍ നിന്നും ശത്രുവിനെ സൃഷ്ടിക്കുകയും ആശത്രുവിന് ശത്രുവുന്ടെന്കില്‍ മിത്രമാക്കുകയും ചെയ്യുന്ന വംശനീതി!"
ഇതു കൊണ്ട് താങ്കള്‍ എന്താണുദ്ദേശിച്ചത് ? പരിവാരം മുസ്ളീങ്ങളെ ശത്രുവായി കാണുന്നുവെന്നും അതുകൊണ്ട് തന്നെ അവരുടെ ശത്രുവായ (?) ഇസ്രായേലിനെ (താങ്കളുടെ ഭാഷയില്‍ അന്യായരാജ്യം) ന്യായീകരിക്കുന്നുവെന്നും ഒക്കെയാണോ ? അവിടെയും തെറ്റാണ് മനസ്സിലാക്കി വച്ചിരിക്കുന്നത്. 1948-ല്‍ ഇസ്രായേല്‍ സ്ഥാപിതമായപ്പോള്‍ തന്നെ 'ഇസ്രായേലിനെ ആക്രമിച്ച് നശിപ്പിക്കും' എന്നു ദൃഡപ്രതിജ്ഞയെടുത്ത ഗമാല്‍ നാസ്സറിന്റെ കീഴില്‍ മൂവായിരത്തിലധികം വര്‍ഷങ്ങള്‍ക്കുമുമ്പ് നിലനിന്ന വംശവൈരത്തിന്റെ പേരില്‍ ഒരു ജനതയെ ഇല്ലേയ്മ ചെയ്യാന്‍ കൊതിച്ച, തീര്‍ച്ചയായും അതിനു പോന്ന സൈനീകശേഷിയും ക്രൌര്യവും എല്ലാമുണ്ടായിരുന്ന (എന്നാല്‍ 67-നു ശേഷം നേരെ നിവര്‍ന്നു നില്‍ക്കാന്‍ ധൈര്യപ്പെടാതിരുന്ന) ചുറ്റുമുള്ള രാജ്യങ്ങളെയാണോ (മൂവായിരം വര്‍ഷങ്ങള്‍ക്കു മമ്പു-ായ സംഘട്ടനങ്ങളുടെ പേരില്‍ ശത്രുസ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ച ഹിത്യരുടെയും കനാന്യരുടെയും ഏദോമ്യരുടെയും മൊവാബ്യരുടെയും മെസ്രെയീമ്യരുടെയുമൊക്കെ പിന്‍തുടര്‍ച്ചക്കാര്‍. അവരാരും ഗമാല നാസ്സറിന്റെ തന്ത്രം പോലെയോ താങ്കളുടെ വിശ്വാസം പോലെയോ അറബികള്‍ അല്ല . സംസാരഭാഷയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ 'അറബ് ജനത' എന്ന പേരില്‍ അവരെ സംഘടിപ്പിച്ചത് അന്ധമായ പഴയ ജൂതവിരോധം കൊണ്ട് മാത്രമാണ്.) താങ്കള്‍ ന്യായീകരിക്കുന്നത്? മറ്റേതു ഇസ്ളാമികരാജ്യത്തിലേക്കാളും സുരക്ഷിതത്വത്തോടെയും സ്വാതന്ത്യ്രത്തോടെയും മൊത്തെ ജനസംഖ്യയുടെ അന്ചിലോന്നായ മുസ്ളീങ്ങള്‍ ജീവിക്കുന്ന ഇസ്രായേല്‍ താങ്കള്‍ക്ക് അത്ര കൊടിയ ശത്രുവാണോ? കൂടുതല അന്വേഷണങ്ങള്‍ വേണ്ടിവരും ബക്കര്‍. (ഗാസയും കൂട്ടക്കോലകളും കരള്‍പിളര്‍ക്കുന്ന കാഴ്ചകളും നിറഞ്ഞ ഇ-മെയിലുകളെയും വാര്‍ത്തകളെയും നിരാകരിക്കുകയല്ല. . ഇവിടെ അതു തുടരേ-. വിശദമായിത്തന്നെ ഒരു ലേഖനം തയ്യാറായി വരുന്നുണ്ട്. അതിനുമേല്‍ നമുക്ക് പിന്നീട് ചര്‍ച്ചയാവാം. ബി.സി. 12-ാം നൂറ്റാ-ു മുതല്‍ നമുക്കു തുടങ്ങാം. ഇന്ന ത്തെ ഗാസയുടെ അവസ്ഥയുടെ യഥാര്‍ത്ഥ കാരണക്കാരെയാണ് നമുക്കു വേ-ത്. ) മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്ത ജൂതവിരോധം ലോകത്ത് ഭീകര സംഘടനകള്‍ പോട്ടിമുളക്കുന്നതിനുള്ള സുപ്രധാനമായ ഒരു കാരണം കൂടിയാണ്. മതത്തിന്റെ കണ്ണില്‍ കൂടി എല്ലാം കാണാന്‍ തുടങ്ങിയാല്‍ ഭീകരരെ പോലും താങ്കള്‍ക്കു ന്യായീകരിക്കേണ്ടി വരും.
ബക്കര്‍, താങ്കളുടെ അടുത്ത പോസ്റ് ഗുജറാത്തിനെക്കുറിച്ചാണെന്നു സൂചന ഉണ്ടല്ലോ . മറ്റുള്ളവര്‍ എഴുതുന്നത് തീരെ വായിക്കില്ല എന്നു വാശിയോന്നുമില്ലെന്ന്കില്‍ അതിനു മുമ്പ് ഇതേ വിഷയത്തിലുള്ള ശ്രീ. നകുലന്റെ ബ്ളോഗില്‍ ഒന്നു ചെല്ലണം എന്നു ഒരു അഭ്യര്‍ത്ഥനയു-ണ്ട് . ചില മുന്‍വിധികളും ആവര്‍ത്തനങ്ങളും ഒഴിവാക്കാം. പുതിയ കഥകള്‍ കണ്ടെത്തുകയുമാകാം.
സ്നേഹപൂര്‍വ്വം,
റാവുത്തര്‍.
ഇതിനു ബക്കര്‍ തന്ന മറുപടി:
പ്രിയ റാവുത്തര്‍...കമണ്റ്റിനു നന്ദി.. ആര്യസമാജവും ഏകദൈവ വിശ്വാസവും ഉരച്ച് നോക്കാനായിരുന്നില്ല ഞാന്‍ ഇവിടെ ശ്രമിച്ചിരിക്കുന്നതു. അവര്‍ ഉയര്‍ത്തിയ മൌലികവദം എങ്ങനെ പരിണമിച്ഛു എന്നതിനെക്കുറിച്ഛാണു. അതില്‍ അവര്‍ പങ്കോ ഉത്തേജനമോ ആയിരുന്നില്ല എന്ന് പറയുന്നതു വെറുതെ കണ്ണടയ്ക്കലാണു..
... >>> ... നൂറ്റാണ്ടുകളായി ഇവിടെ വന്നവര്‍ക്ക് ഭാരതത്തിനെ ജനം അഭയമരുളിയത് 'ഹിന്ദുമതത്തിന്റെ ഗുണം കൊണ്ടൊന്നുമല്ല' എന്ന താങ്കളുടെ മുന്‍ കണ്ടെത്തലില്‍ നിന്നും ഇപ്പോള്‍ ചെറിയ മാറ്റത്തിന്റെ സൂചനയൊക്കെയുണ്ട് ആശിക്കുന്നതാണ് എനിക്കിഷ്ടം. .. << .
'ഇന്നു അറിയപ്പെടുന്ന' ഹിന്ദുമതത്തിണ്റ്റെ ആയിരുന്നില്ല എന്നാണു താങ്കള്‍ ഞാന്‍ പറഞ്ഞതായി വിശ്വസിക്കുന്നതെങ്കില്‍ തെറ്റില്ല..
ആര്യ പദത്തിണ്റ്റെ പുതു വിവര്‍ത്തനമൊക്കെ ഞാന്‍ 'സംഘം' വെബ് സൈറ്റുകളില്‍ നിന്നൊക്കെ കണ്ടതാണു. പക്ഷേ ദയാന്ദന്ദണ്റ്റെ വിവര്‍ത്തനം കൂടി ഒന്നു വായിക്കുന്നതു നന്നായിരിക്കും..
ഋഗ് വേദത്തില്‍ ശിവനെ 'ദ്രവിടേശ്വര' എന്നാണു പറയുന്നതു.. അതായത് പുതിയ സിദ്ധാന്തമനുസരിച്ഛു 'ഉന്നതരുടെയും', ശ്രേഷ്ടരുടെയും (ദ്രാവിടരായാല്‍ പോലും) ദൈവമാകാന്‍ കഴിയില്ല എന്നാണോ..
ആര്‍.എസ്.എസ് കറുത്ത തൊപ്പി ധാരികളായ കപട ദേശീയ വാദികളാണോ അല്ലെയോ എന്നുള്ളതു തെളിഞ്ഞതും, അല്ലെങ്കില്‍ തെളിയാനിരിക്കുന്നതുമാണു.
സംഘപരിവാര്‍ പറയുന്ന മുസ്ളിം മുഖ്യധാര എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.. താങ്കള്‍ ഒന്നു പറഞ്ഞു തരുമല്ലോ.. ഏക സിവില്‍ കോടും, പാക് വിരോധവുമാണെങ്കില്‍ എനിക്ക് കേല്‍ക്കണ്ട.
ഇസ്രായീലിനെക്കുറിച്ച് താങ്കള്‍ വായിച്ചതൊക്കെ സയണിന്‍സ്റ്റ് സാഹിത്യങ്ങളില്‍ നിന്നാകാനാണു സാദ്ധ്യത. അല്ലെങ്കില്‍ ചരിത്രത്തെ താങ്കള്‍ നേരെയല്ല വായിക്കുന്നതു.. അല്ലെങ്കില്‍ ചരിത്രത്തെ അപഹാസ്യമായിക്കാണാന്‍ താങ്കള്‍ ആഗ്രഹിക്കുന്നു. അതു തന്നെയാണു അപഹാസ്യം..
ഇസ്രായേല്‍ ചരിത്രം പറയാനുള്ള സബ്ജക്റ്റല്ലാത്തതിനാള്‍ അതിവിടെ വിടുന്നു..
മറുപടി:
പ്രിയ ബക്കര്‍,
ആര്യസമാജം ഭീകരരെ സൃഷ്ടിച്ചു എന്ന താങ്കളുടെ വാദത്തിന് ഭാരതീയന്‍ തന്ന റഫറന്‍സ് തന്നെ ധാരാളം. താങ്കള്‍ ഈ വാദം ഉന്നയിച്ചത് ആരെ ന്യായീകരിക്കാനാണ് എന്നതാണ് മറ്റൊരു കാര്യം. ഇവിടെ ഭൂരിപക്ഷവര്‍ഗ്ഗീയതയുണ്ടാക്കിക്കിയപ്പോള്‍ പ്രതിഫലനമായി ലോകത്തെങ്ങും ഇസ്ളാമികവര്‍ഗ്ഗീയതയുണ്ടായി എന്നു താങ്കള്‍ കണ്ടെത്തിയേക്കും. അത് ഭീകരരുടെ പോലും ന്യായീകരണമല്ല. അവരെ പിന്തുനക്കേണ്ടി വരുന്നവരുടെ ന്യായമാണ്. താങ്കളില്‍ നിന്നും അത് പ്രതീക്ഷിക്കപ്പെടുന്നില്ല.
മറ്റൊരു വസ്തുത ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് ഇസ്രായേല്‍ വിരോധം ലോകഭീകരസംഘടനകളുടെ പൊട്ടിമുളക്കലിന് സുപ്രധാനമായ പങ്കുവഹിച്ചിട്ടു് എന്നതാണ്. ഇസ്രായേലിനെക്കുറിച്ച് ഞാന്‍ എഴുതിയ കാര്യങ്ങള്‍ താങ്കള്‍ പറഞ്ഞതു പോലെ സയണിസ്റ് സാഹിത്യത്തില്‍ നിന്നും കിട്ടിയതല്ല ലോകത്തെവിടെയും ഏതുഭാഷയിലും സൌജന്യമായി കിട്ടുന്ന പഴയനിയമം പുസ്തകത്തിലെ 'പുറപ്പാടില്‍ ' കൂടി കടന്നുപോയാല്‍ മതി. ആധുനികലോകചരിത്രവുമായി കുട്ടിവായിക്കുമ്പോള്‍ ഉത്തരം കിട്ടും. താങ്കള്‍ തന്നെ പറഞ്ഞതുപോലെ ഇസ്രായേല്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമാക്കേണ്ടതില്ല . അവസരം വരും.
"പക്ഷേ ചില നിര്‍ണ്ണായക സമയങ്ങളില്‍ അതു (‘ഭുജ് ‘ഭൂകമ്പ സേവന സന്ദര്ഭ‘ങ്ങളെ ഓര്‍ത്തുകൊ്ണ്ട്) അതിണ്റ്റെ വംശീയ, വര്‍ഗ്ഗീയ ‘ീകരമുഖങ്ങള്‍ പുറത്തെടുക്കാറുഖതു മറക്കാതിരുഖുകൂടാ.. "
നമുക്ക് ഇതിലും വലുത് കിട്ടിയിട്ടുണ്ടല്ലോ, ഗുജറാത്ത് വര്‍ഗ്ഗീയ കലാപം മോഡി തീവിക്ക് തീവച്ച് ഉണ്ടാക്കി എന്ന കഥ. ഭൂകമ്പസേവനസന്ദര്‍ഭങ്ങളില്‍ എന്തു സംഭവിച്ചു എന്നാണ്? ആര്‍. എസ്സ്. എസ്സുകാര്‍ ഹിന്ദുക്കളെ മാത്രം സഹായിച്ചു എഖും മുസ്ളീങ്ങളെ പട്ടിണിക്കിട്ടു എന്നുമാണോ?
എനിക്ക് അത്ഭുതമൊന്നുമില്ല. ഞാനും ഇങ്ങനെ പലതും വിശ്വസിച്ച്ചിരുന്നതാണ്. ഇങ്ങനെയൊരു കഥയുണ്ടാക്കാന്‍ വേണ്ടി മാത്രം അവിടെ പോയ റിപ്പോര്‍ട്ടര്‍മാരുണ്ടാകും. അജ്മല്‍ കസബ് ഹിന്ദു ഭീകരനാണെന്നു പറയുന്ന കൂട്ടരില്‍ നിന്നും മറ്റെന്തു പ്രതീക്ഷിക്കാനാണ്? ഇതൊക്കെ ഇവിടെ പലരും മുന്‍പൊക്കെ കേട്ട് വിശ്വസിച്ചിട്ടുണ്ട് സുഹൃത്തെ.
അല്‍ഖ്വയ്ദ സിഖുകാരുടെ കയ്യില്‍ നിന്നും ജസിയ വാങ്ങിയത് അവര്‍ക്ക് സക്കാത്ത് കൊടുത്തിട്ടായിരിക്കും എന്ന ഊഹം തന്നെ വലിയ തമാശയാണ് ബക്കര്‍. വെള്ളമിറങ്ങാതെ ചത്താലും ഭിക്ഷവാങ്ങില്ല (ഭിക്ഷയെടുക്കാത്ത ലോകത്തിലെ ഒരേയൊരു വിഭാഗം അവരാകുന്നു . മറ്റൊന്ന് , സക്കാത്ത് എന്നാല്‍ വെറും ഭിക്ഷയാണെന്ന് ഞാന്‍ പറഞ്ഞു എന്ന് വ്യാഖ്യാനിക്കനട . പറഞ്ഞെന്നെയുള്ളു. സക്കാത്തിന്റെ നിയമവും ശര്‍ത്തും അറിയാതെ പറഞ്ഞതല്ല.) എന്നു ഓര്‍മ്മവക്കുന്ന കാലത്തേ പ്രതിജ്ഞ ചെയ്യുന്ന സിഖുകാരെക്കുറിച്ച് ഇങ്ങനെ കേട്ടാല്‍ സര്‍ദാര്‍ജി ഫലിതങ്ങള്‍ ഉണ്ടാക്കുന്ന വിദ്വാന്‍മാര്‍ പോലും ചിരിച്ച് വശം കെട്ടു പോകും.
അല്ലെങ്കിലും ലോകത്തെ മുഴുവന്‍ ചോരയില്‍ മുക്കി കൊല്ലാന്‍ രൂപം കൊണ്ട അല്‍ഖ്വയ്ദയെക്കുറിച്ച് ഇങ്ങനെ കേട്ടാല്‍ താങ്കള്‍ രോഷാകുലനാകുഖതെന്തിന്?!!!!
'മുഖ്യധാര' എന്നാല്‍ താങ്കള്‍ക്ക് ഏകസിവില്‍ കോഡും പാക്കിസ്ഥാന്‍ വിരോധവുമാണെന്നറിഞ്ഞതില്‍ ഖേദമുണ്ട് അതെക്കുറിച്ച് രണ്ടു വാക്ക്. -ഏക സിവില്‍കോഡ് നടപ്പാക്കിയാല്‍ നന്ന് എന്നും എന്നാല്‍ അക്കാര്യത്തില്‍ കടുംപിടിത്തമോ അതിനു വേനടി ഏതറ്റം വരെയും പോകേണ്ട ആവശ്യമോ ഇല്ല എന്നു ഗുരുജി ഗോള്‍വല്‍ക്കര്‍ പറഞ്ഞിട്ടുണ്ട് എന്നാണു എന്റെ അറിവ്. മുസ്ളീം മതനേതാക്കള്‍ മാത്രം എതിര്‍ക്കുന്ന ഈ കോഡ് നടപ്പിലാക്കിയേ അടങ്ങൂ എഖ് അദ്ദേഹം കട്ടായം പറഞ്ഞിരുന്നെങ്കിലും 'മുസ്ലീം വിരോധം' എന്ന വാദത്തിനു താങ്കള്‍ക്ക് അതും ഒരായുധമാക്കാന്‍ അവസരം വന്നെനെ . പക്ഷെ അവിടെയും രക്ഷയില്ല.
എന്താണ് സഹോദരാ ഈ പാക്കിസ്ഥാന്‍ വിരോധം? പാക്കിസ്ഥാന്റെ സ്ഥാപനത്തെ (അതായത് ഇന്ത്യാ വിഭജനത്തെ) ആര്‍. എസ്സ്. എസ്സ് എതിര്‍ത്തത് മുസ്ളീങ്ങള്‍ ഈ സമുഹത്തില്‍ത്തന്നെ കഴിയണം എന്നഗ്രഹിച്ചിട്ടാണ്. അഫ്ഗാന്‍കാരെക്കുറിച്ചും അവര്‍ പറയുന്നത് ഹിന്ദുക്കള്‍ ആണെന്നാണ്. അതിന്റെ അര്‍ത്ഥം നാളെ മുതല്‍ താടിയും വെട്ടി തലപ്പാവും (ഇപ്പോഴത്തെ അവസ്ഥയിഢ തോക്കും)അഴിച്ചുവച്ച് അമ്പലത്തെ വലം വച്ചു കൊള്ളാനല്ല . വളരെ വിശാലമായ അര്‍ത്ഥത്തിലാണ്. ഭാരതീയ സംസ്കാരത്തില്‍ ജീവിച്ചിരുന്ന പൂര്‍വ്വികരുള്ള അവര്‍ പില്‍ക്കാലത്ത് എത്ര ക്രൂരതകള്‍ കാട്ടിയിട്ടും ഒന്നടങ്കം വെറുക്കാത്തതു കൊണ്ടാണ്.
നമ്മുടെ രാജ്യസുരക്ഷക്ക് എതിരെ വരുന്ന ഭീകരരെ പിന്തുണക്കുന്ന നടപടി പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായാല്‍ ഇവിടത്തെ ജനം ആ രാജ്യത്തിന്റെ നടപടിയെ വെറുക്കുന്നതു വര്‍ഗീയത കൊണന്ടല്ല സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാത്തതു കൊന്ടാണ് .. യുദ്ധത്തില്‍ പിടികൂടപ്പെട്ടവരെ പോലും വധിച്ചു ജഡം വികൃതമാക്കുന്ന പൈശാചീക നടപടി ( ഇത് പ്രവാചകന്‍ വെറുത്ത്തിട്ടുള്ളതാണ് ) അവരുടെതാണ്. ഇന്ത്യയില്‍ ഇങ്ങനെ ഒന്ന് നടന്നതായി കേട്ട് കേള്‍വി പോലും ഇല്ല.
>>> ... നൂറ്റാുകളായി ഇവിടെ വന്നവര്‍ക്ക് ‘ഭാരതത്തിനെ ജനം അരുളിയത് ‘ഹിന്ദുമതത്തിന്റെ ഗുണം കൊണ്ടോന്നുമല്ല ’ എന്ന താങ്കളുടെ മുന്‍ കണ്ടെത്തലില്‍ നിന്നും ഇപ്പോള്‍ ചെറിയ മാറ്റത്തിന്റെ സൂചനയൊക്കെയു് ആശിക്കുഖതാണ് എനിക്കിഷ്ടം. ""ഇന്നു അറിയപ്പെടുന്ന ഹിന്ദുമതത്തിണ്റ്റെ ആയിരുന്നില്ല എന്നാണു താങ്കള്‍ ഞാന്‍ പറഞ്ഞതായി വിശ്വസിക്കുഖതെങ്കിഢ തെറ്റില്ല .. ""
അപ്പോള്‍ ഇന്നു അറിയപ്പെടുന്ന ഹിന്ദുമതത്തിന്‍ ഭയങ്കര എന്തോ കുഴപ്പങ്ങള്‍ ഉന്ടെന്നാണോ ബക്കര്‍? ആണെങ്കില്‍ ശരിയാണ്. എനിക്കും അത് പലപ്പോഴും തോന്നാറുണ്ട് 'സദ്ഗുണവൈകൃതം' എന്നണ് ഈ സ്വഭാവവിശേഷത്തിന് സവര്‍ക്കര്‍ കൊടുത്ത പേര്. ക്ഷേത്രങ്ങളുടെ വരുമാനമെടുത്ത് മദ്രസകള്‍ക്ക് കൊടുക്കുകയും ജനങ്ങളുടെ നികുതിപ്പണമെടുത്ത് ഹജ്ജിന് സബ്സിഡി കൊടുക്കുകയും ഹജ്ജ് നിലവില്‍ വരുന്നതിനും (ബി.സി. 18-ആം നൂറ്റാണ്ടു , പലരും കരുതുഖതുപോലെ എ.ഡി 7-ആം നൂറ്റാന്ടല്ല ) സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് തുടങ്ങിയ അമര്‍നാഥ് തീര്‍ത്ഥാടനം ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നിട്ടും പൊട്ടന്‍മാരെപ്പോലെ മിണ്ടാതിരിക്കുന്ന ഈ ഹിന്ദുക്കള്‍ വലിയ കുഴപ്പക്കാര്‍ തന്നെയാണ്. സംശയമില്ല .ഇതു പോലെ തന്നെയുള്ള ഒരുപാടു കുഴപ്പങ്ങള്‍ വേറെയുമുണ്ട്.
ശിവന് ദ്രാവിഡേശ്വരന്‍ എന്ന പേരുന്ടെന്കില്‍ എന്താണ് കുഴപ്പം എന്ന് മനസ്സിലായില്ല . അത് ഒരു പടി താഴെയാണെന്നു താങ്കള്‍ക്കു തോന്നിയോ? ഇനി വിഷ്ണുവിന് ആരും കാണാത്ത അഭൌമീക ക്ഷീരസാഗരത്തിലെ വൈകുണ്ഠത്തിന്റെ പേരു ചേര്‍ത്ത് വൈകുണ്ഠേശ്വരന്‍ എന്ന പേരു കൊടുത്തതിലാണോ താങ്കള്‍ക്ക് പരാതി. അങ്ങനെയെങ്കില്‍ വിഷ്ണുവിന് വെങ്കിടേശ്വരന്‍ എന്നും പേരുണ്ട്. . തെന്നിന്ത്യയില്‍ തന്നെയുള്ള തിരുപ്പതി ആണ് സ്ഥലം. ശൈവസിദ്ധാന്തം നൂറുകൊല്ലം കൊണ്ട് പഠിച്ചു തീരില്ല . പരബ്രഹ്മം, ദക്ഷിണാമൂര്‍ത്തി, വിരാട് പുരുഷന്‍ എന്നിങ്ങനെയൊക്കെയുള്ള ഉപരിപ്ലവമായ മനീഷ കൊണ്ട് ചിന്തിയ്ക്കാന്‍ കഴിയാത്ത അത്യുന്നതസന്കല്പങ്ങലോന്നും വെറുതെ നിര്‍വ്വചിക്കാനുള്ളതല്ല . ശൈവരും വൈഷ്ണവരും തമ്മിലടിക്കുന്നു എന്ന സുചന താങ്കള്‍ തന്നത് കൊണ്ട് പറഞ്ഞെന്നു മാത്രം.
പ്രിയ ശ്രീ നകുലന്‍, ഭാരതീയന്‍, സത, സാഗര്‍, ഭൂലോകം,
തങ്ങള്‍ക്കെതിരായ കുപ്രചരണങ്ങള്‍ക്ക് മറുപടി കൊടുക്കാതെ സംഘം മൌനം പാലിക്കുഖതെന്ത് എന്നു പലരായി ചോദിക്കുന്നു . ഞാനും ഇതേ ചോദ്യമാണ് ചോദിച്ചു കൊന്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ നകുലന്റെ നിരീക്ഷണങ്ങളില്‍ നിന്നും ഏറെ മനസ്സിലാക്കാനുണ്ട്
ഒരു നുണ നൂറുവട്ടം പറഞ്ഞാല്‍ സത്യമാകും. എന്നാല്‍ ഒരു സത്യം ആരും ഒരിക്കല്‍ പോലും ആരും പറഞ്ഞില്ലേങ്കിലും സത്യം തന്നെയായിരിക്കും എന്നാണ് എനിക്കു പറയാന്‍ കഴിയുക. എന്നാല്‍ തെറ്റിദ്ധാരണ മാറിവരുനന്നവര്‍ സത്യം പ്രചരിപ്പിക്കാനുണ്ടാകും, ആ ജോലി ആരും പറയാതെ തീര്‍ച്ചയായും അവര്‍ ഏറ്റെടുക്കും എന്നതായിരിക്കാം ലോകം കാണാന്‍ പോകുന്നത്. നകുലന്‍ പറഞ്ഞതു പോലെ അതേപ്പറ്റി (സംഘം ഒരു പ്രചരണത്തിനൊരുങ്ങുന്നു എന്ന ഒരു വാര്‍ത്ത) ചെറിയ ആലോചനയെങ്കിലും നടക്കുന്നു കേട്ടാല്‍ അതെന്നെയും സന്തോഷിപ്പിക്കും. ഇല്ലെന്കിലോ , നമ്മളേക്കാള്‍ ലോകവും കാലവും കണ്ട സാത്വികര്‍ ചിന്തിക്കുന്നത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഉണ്ട് എന്ന് സമാധാനിക്കുകയും എല്ലാം നല്ലതിന് എന്നു വിശ്വസിക്കുകയും ചെയ്യും. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ സാംസ്കാരിക സംഘടനയായി സംഘം വളര്‍ന്നത് അതിനു തെളിവാണ്.
ബക്കറിനെപ്പോലെ തന്നെ ജനിച്ചുവളര്‍ന്ന സാഹചര്യം കൊണ്ടും ഇടതുപക്ഷസഹയാത്ര കൊണ്ടും സംഘത്തിന്റെയും സംഘപരിവാറിന്റെയുമെല്ലാം കൊടിയ വിമര്‍ശകനും ശത്രുവുമായിരുന്ന എന്ന്നില്‍ ഏതാനും ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായ മാറ്റം, അതു ഞാന്‍ തുറന്നു പറഞ്ഞ ചുരുക്കം സംഘപ്രവര്‍ത്തകരില്‍ ചിലര്‍ "താങ്കള്‍ സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് വളരെ നല്ല കാര്യമാണ് എന്നു പറഞ്ഞെങ്കിലും ആരും വലിയ ആവേശമൊന്നും കാണിച്ചില്ല . എല്ലാവരോടും അവര്‍ ഇടപെടുന്നത് ഒരു പോലെയാണെന്നെ എനിക്കു കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. അവരെ അന്യഗ്രഹജീവികളെപ്പോലെ കാണുന്നവരില്‍ ധാരണകള്‍ പെട്ടെന്നു മാറ്റാന്‍ കഴിയില്ല . പല പാശങ്ങളിലാണ് അവര്‍ ബന്ധിക്കപ്പെട്ടിട്ടുള്ളത്.
'എങ്ങനെയാണെങ്കിലും സ്ഥാപകനേതാക്കളെ തള്ളിപ്പറഞ്ഞുകൊണ്ട് അവര്‍ (സംഘപ്രസ്ഥാനങ്ങള്‍) മയപ്പെടും' എന്ന ശ്രീ ബക്കറിന്റെ പ്രതീക്ഷയില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത് മുന്‍കാലങ്ങളില്‍ വായിച്ചിരുന്നതും കേട്ടിരുന്നതും പോലെ വലിയ കുഴപ്പമൊഖും ഇവര്‍ക്കില്ല എന്നു അദ്ദേഹത്തിന് തോന്നിത്തുടങ്ങിയിട്ടുണ്ട് എന്നതിന്റെ ചെറിയ സൂചയാണെന്നു ഞാന്‍ പ്രത്യാശിക്കുന്നു. .
ഭാരതീയന്‍ പറഞ്ഞപോലെ ":ഞാനാരാണെന്നും നീയാരാനെന്നും .........പിന്നെ മല്സ്യക്കൂട്ടില്‍ കിടക്കുന്ന താക്കോലും ഒക്കെ മനസ്സിലാക്കിക്കാന്‍ എത്രയോ എളുപ്പം"
താന്‍ ആരുടെയൊക്കെയോ ഇരയാണെന്ന് വിശ്വസിക്കാത്തതു കൊണ്ട് റാവുത്തരും ഇരയാകുന്നു ബക്കറിന്റെ ഭാഷയില്‍. ഇരകളാണെന്ന് സെല്‍ഫ് സിംപതൈസ് ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍. കാരണം അവര്‍ക്ക് 'മനസ്സമാധാനം' ഉണ്ടാവില്ല.
ഹിന്ദുത്വത്തിന്റെ നിര്‍വചനവും ബക്കര്‍ തരുന്നുണ്ട്. "നാമും അവരും തമ്മിലുള്ള വ്യത്യാസമാണ് ഹിന്ദുത്വം" .അതിനു 'മുസ്ലിമും മുഷ് രീക്കും' തമ്മിലുള്ള വ്യത്യാസതെക്കാള്‍ വലുതാണല്ലോ!!!
വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ.
സ്നേഹപൂര്‍വ്വം
റാവുത്തര്‍.
Friday, 16 October 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment